ബജറ്റ് കാത്ത് മുതിർന്ന പൗരന്മാർ, നികുതി ഇളവ് വേണമെന്ന് ആവശ്യം

By Web Team  |  First Published Jul 10, 2024, 3:48 PM IST

മുതിർന്ന പൗരന്മാർ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്. നവംബറിൽ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റിൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് മുതിർന്ന പൗരന്മാർ പ്രതീക്ഷിക്കുന്നത്.


ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണബജറ്റ് അവതരിപ്പിക്കുമ്പോൾ മുതിർന്ന പൗരന്മാർ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്. നവംബറിൽ നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബജറ്റിൽ നികുതി ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് മുതിർന്ന പൗരന്മാർ പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കും വ്യാപിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് ചുവട് പിടിച്ച് നികുതി ഇളവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ

നികുതി ഇളവ് പരിധി

 മുതിർന്ന പൗരന്മാർക്ക് പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിൽ 3 ലക്ഷം രൂപയാണ് നികുതി പരിധി.  ഇത് 10 ലക്ഷം രൂപയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്ന് 5-6 ലക്ഷം രൂപ പലിശ വരുമാനം നേടുന്ന നിരവധി മുതിർന്ന പൗരന്മാരുണ്ട്. അവർക്ക് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും മറ്റും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നുണ്ട് . അടിസ്ഥാന ഇളവ് പരിധി 10 ലക്ഷം രൂപയായി വർധിപ്പിക്കുന്നതിലൂടെ ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാം. സർക്കാരിന് 500-1,000 കോടി രൂപയുടെ നികുതി വരുമാനം കുറയുന്നതിന് ഇത് വഴി വയ്ക്കുമെങ്കിലും ദശലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർക്ക് ഇത് വലിയ ആശ്വാസമാകും,

Latest Videos


ബാങ്ക് നിക്ഷേപ പലിശ

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന് അനുസൃതമായി, സേവിംഗ്സ്, ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്നിവയിൽ സെക്ഷൻ 80 ടിടിബി പ്രകാരം 50,000 രൂപ കിഴിവ് പരിധി ഉയർത്തേണ്ടതുണ്ട്.  മുതിർന്ന പൗരന്മാർക്ക് ആശ്വാസം നൽകുന്നതിന് ഇത് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്നാണ്  ആവശ്യം.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം

കോവിഡിന് ശേഷം ചികിത്സാ ചെലവ്  കുത്തനെയുള്ള വർധിച്ചിട്ടുണ്ട്.   പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കാരണം മുതിർന്ന പൗരന്മാരാണ് ഇതിന്റെ ഏറ്റവും കൂടുതൽ ഭാരം വഹിക്കുന്നത്.ഇത് ലഘൂകരിക്കുന്നതിന്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ സെക്ഷൻ 80 ഡി കിഴിവ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് വിദഗ്ധർ പറയുന്നു 

click me!