ടാപ്, ടാപ് കെഎൽഎം ആപ്പ്! തരംഗമായി നയൻതാരയുടെ കെഎൽഎം ആപ്പ് പരസ്യം

By Web Team  |  First Published Nov 14, 2024, 12:46 PM IST

കമ്പനിയുടെ പ്രധാന സേവനമായ ഗോൾഡ് ലോണിൻ്റെ പ്രോസസിങ്ങും പണ വിനിമയവും തിരിച്ചടവും ആപ്പിലൂടെ ചെയ്യാം. ആപ്പിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്.


തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര അഭിനയിച്ച കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പരസ്യവീഡിയോക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകരണം. ഇന്ത്യയിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിൻ്റെ പുതിയ ബ്രാൻഡ് അംബാസഡറാണ് നയൻതാര. കമ്പനിയുടെ സമഗ്ര ഡിജിറ്റലൈസേഷൻ പ്രമേയമാക്കിയ ഇതിനോടകം 79 ലക്ഷം തവണ യൂട്യൂബിൽ കണ്ടുകഴിഞ്ഞു.

സൗകര്യപ്രദമായും വേ​ഗത്തിലും ധനകാര്യ സേവനങ്ങൾ ലഭിക്കുന്ന കെഎൽഎം ആപ്പ് ആണ് പരസ്യത്തിലൂടെ നയൻതാര പരിചയപ്പെടുത്തുന്നത്.

Latest Videos

 

കെഎൽഎം ആക്സിവയുടെ എല്ലാ ഉല്പനങ്ങളും സേവനങ്ങളും ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. കെഎൽഎം ആപ്പ് ആയിരിക്കും ഇനി സേവനങ്ങളിലേക്കുള്ള ഉപഭോക്താക്കൾക്കുള്ള ഗേറ്റ് വേ. അനായാസമായും, അതിവേഗവും സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.

കമ്പനിയുടെ പ്രധാന സേവനമായ ഗോൾഡ് ലോണിൻ്റെ പ്രോസസിങ്ങും പണ വിനിമയവും തിരിച്ചടവും ചെയ്യാം. കൂടുതൽ സുതാര്യമായി വിനിമയം നടക്കും എന്നതും പ്രത്യേകതയാണ്. ഓഫീസ് സമയങ്ങളിൽ മാത്രമായി സേവനങ്ങൾ ചുരുങ്ങുന്നതും ഇനിയുണ്ടാകില്ല. കാരണം ആപ്പിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. അവധി ദിനങ്ങളിലും പ്രവൃത്തി സമയം കഴിഞ്ഞും സേവനം ലഭിക്കും.

ഇന്ത്യ മുഴുവൻ ശാഖകളും ഇടപാടുകാരുമുള്ള കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് കൂടുതൽ ഉപയോക്താക്കളിലേക്ക് സേവനം എത്തിക്കാനാണ് പുതിയ പ്രചരണ പരിപാടി നടത്തുന്നത്. യുവാക്കൾക്ക് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ജനവിഭാ​ഗങ്ങൾക്ക് അവർക്ക് ആവശ്യമുള്ള സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നതും പരസ്യ ക്യാംപെയ്നിലൂടെ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് അറിയിക്കുന്നു.

വെറും രണ്ട് ടാപ്പിലൂടെ സേവനങ്ങൾ ലഭ്യമാക്കുക എന്ന അർത്ഥത്തിൽ 'ടാപ് ടാപ് കെഎൽഎം ആപ്പ്' എന്ന ടാ​ഗ് ലൈനിലാണ് പരസ്യം. ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള അഭിനേതാക്കളിൽ ഒരാളായ നയൻതാര ബ്രാൻഡ് അംബാസഡറായി എത്തുന്നത് രാജ്യം മുഴുവൻ ബ്രാൻഡിന്റെ സ്വീകാര്യത വർധിപ്പിക്കാനും ആപ്പ് ഉപയോ​ഗം വ്യാപിപ്പിക്കാനും സഹായിക്കുമെന്നാണ് കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ പ്രതീക്ഷ.

click me!