പിഎഫ് പരിധി കൂട്ടുമോ, നിർണായക പ്രഖ്യാപനം ബജറ്റിലെന്ന് സൂചന

By Web Team  |  First Published Jul 4, 2024, 7:11 PM IST

ബജറ്റിൽ  പിഎഫിൽ ചേരാനുള്ള ജീവനക്കാരുടെ ശമ്പള പരിധി വർധിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രോവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിഎഫ് എന്നത് കേന്ദ്ര സർക്കാരിന്റെ  സേവിംഗ്സ് ആൻഡ് റിട്ടയർമെന്റ് ഫണ്ടാണ്.


എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട് ബജറ്റിൽ വലിയ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. ബജറ്റിൽ  പിഎഫിൽ ചേരാനുള്ള ജീവനക്കാരുടെ ശമ്പള പരിധി വർധിപ്പിച്ചേക്കുമെന്നാണ്. 10 വർഷമായി പിഎഫ് പരിധി 15,000 രൂപയാണ്. ഇത്  25,000 രൂപയായി ഉയർത്താൻ സർക്കാരിന് പദ്ധതിയുണ്ടെവന്നാണ് റിപ്പോർട്ട്.  ഇത് സംബന്ധിച്ച്  തൊഴിൽ മന്ത്രാലയം ശുപാർശ  തയ്യാറാക്കിയതായാണ് സൂചന.
 
പ്രോവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിഎഫ് എന്നത് കേന്ദ്ര സർക്കാരിന്റെ  സേവിംഗ്സ് ആൻഡ് റിട്ടയർമെന്റ് ഫണ്ടാണ്. ജീവനക്കാർ അവരുടെ പ്രതിമാസ വേതനത്തിന്റെ ഒരു ഭാഗം (സാധാരണയായി അവരുടെ അടിസ്ഥാന ശമ്പളം + ക്ഷാമബത്തയുടെ 12 ശതമാനം)   ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. തൊഴിലുടമകൾ തുല്യ തുക സംഭാവന ചെയ്യുന്നു. ഇതിന് പുറമേ സർക്കാർ കാലാകാലങ്ങളിൽ തീരുമാനിക്കുന്ന ഒരു നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും.    വിരമിക്കുമ്പോൾ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.   പ്രൊവിഡന്റ് ഫണ്ട് പരിധി നിലവിൽ 15,000 രൂപയാണ്. അതായത്  ശമ്പളം  പ്രതിമാസം  15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, പദ്ധതിയുടെ ഭാഗമാകണം. ഇത് 25,000 രൂപയാക്കാനാണ് ആലോചന.

ശമ്പള പരിധിയുടെ വർധനയുടെ ചരിത്രം

Latest Videos

1 നവംബർ 1952 മുതൽ 31 മെയ് 1957 വരെ 300 രൂപ
1957 ജൂൺ 1 മുതൽ 1962 ഡിസംബർ 30 വരെ 500 രൂപ
1962 ഡിസംബർ 31 മുതൽ 1976 ഡിസംബർ 10 വരെ 1000 രൂപ
1976 ഡിസംബർ 11 മുതൽ 1985 ഓഗസ്റ്റ് 31 വരെ 1600 രൂപ
1985 സെപ്റ്റംബർ 1 മുതൽ 1990 ഒക്ടോബർ 31 വരെ 2500 രൂപ
1 നവംബർ 1990 മുതൽ 30 സെപ്റ്റംബർ 1994 വരെ 3500 രൂപ
1994 ഒക്ടോബർ 1 മുതൽ 2011 മെയ് 31 വരെ 5000 രൂപ
2001 ജൂൺ 1 മുതൽ 2014 ഓഗസ്റ്റ് 31 വരെ 6500 രൂപ
2014 സെപ്റ്റംബർ 1 മുതൽ   15000 രൂപ

click me!