മികച്ച ക്രെഡിറ്റ് സ്കോർ നില നിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ജോലിയില്ലാത്തവർക്ക്.
വായ്പ എടുക്കാൻ നേരത്താണ് ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം മനസിലാക്കുക. കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ നിനങ്ങൾക്ക് വായ്പ നൽകണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കുന്നത് പോലും. നിങ്ങളുടെ ഇടപാട് ചരിത്രം പരിശോധിച്ചാണ് ക്രെഡിറ്റ് സ്കോർ നിർണയിക്കപ്പെടുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ കുറയാൻ ഇടയാക്കും. മികച്ച ക്രെഡിറ്റ് സ്കോർ നില നിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ജോലിയില്ലാത്തവർക്ക്.
സ്ഥിരമായ വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ ഇടപാടുകൾ നടത്താതിരിക്കുകയോ തിരിച്ചടവുകൾ മുടങ്ക്യോ ചെയ്താൽ അത് ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കും. ജോലി ഇല്ലാത്ത സാഹചര്യങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും സംരക്ഷിക്കാനും വഴികളുണ്ട്.
undefined
ക്രെഡിറ്റ് റിപ്പോർട്ട് അവലോകനം
ഏതെങ്കിലും പ്രമുഖ ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ സിബിൽ സ്കോർ പരിശോധിക്കുക. പലരും സൗജന്യമായി പരിശോധിക്കാൻ അനുവദിക്കാറുണ്ട്. ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ഇപ്പോഴും ധാരണ ഉണ്ടായിരിക്കണം.
തെറ്റുകൾ കണ്ടെത്തിയാൽ പരിഹരിക്കുക
ക്രെഡിറ്റ് റിപ്പോർട്ടിൽ നിങ്ങൾ ചെയ്യാത്ത തെറ്റുകൾ ഏതെങ്കിലും കണ്ടെത്തിയാൽ അവ ക്രെഡിറ്റ് ബ്യൂറോകളുമായി പങ്കുവെക്കുക. ഉദാഹരണത്തിന് പേയ്‌മെന്റുകളിൽ കാലതാമസം വരുത്തുന്നത് പോലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ഉടനടി പരിഹരിക്കാൻ ശ്രമിക്കുക. ഈ തെറ്റുകൾ തിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്.
സമയബന്ധിതമായ തിരിച്ചടവുകൾ
ക്രെഡിറ്റ് കാർഡ് ബില്ലുകളോ ലോണുകളോ പോലെ നിലവിൽ കടങ്ങൾ ഉണ്ടെങ്കിൽ, തിരിച്ചടവുകൾ മുടക്കാതിരിക്കുക. ഇടപാട് ചരിത്രം പരിശോധിക്കുമ്പോൾ തിരിച്ചടവ് മുടങ്ങിയാൽ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.
ക്രെഡിറ്റ് കാർഡ് ബാലൻസുകൾ കുറയ്ക്കുക
ക്രെഡിറ്റ് കാർഡ് ബാലൻസ് കഴിയുന്നത്ര അടക്കാൻ ശ്രമിക്കുക. . ബാലൻസുകൾ കുറവായി സൂക്ഷിക്കുകയോ അവ പൂർണ്ണമായും അടയ്ക്കുകയോ ചെയ്യുന്നത് നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.
പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് ഒഴിവാക്കുക
പുതിയ ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നതും അക്കൗണ്ട് തുറക്കുന്നതും ഒഴിവാക്കാൻ ശ്രമിക്കുക. പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രം ഇല്ലാതാക്കുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താൽക്കാലികമായി കുറയ്ക്കുകയും ചെയ്യും.