മത്സരാര്‍ത്ഥികൾക്ക് 14 പട്ടങ്ങൾ, 4 ലക്ഷം രൂപയുടെ സമ്മാനം; ലുലു ബ്യൂട്ടി ഫെസ്റ്റിൽ ഡിസംബർ 8 വരെ 50 ശതമാനം ഇളവ്

By Web Team  |  First Published Nov 22, 2024, 5:49 PM IST

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്, ഫെസ്റ്റ് നവംബർ 27 മുതൽ ഡിസംബർ 8 വരെ


തിരുവനന്തപുരം: ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് നവംബർ 27 ന് ലുലു മാളിൽ തുടക്കമാകും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്യൂട്ടി പാജൻറാണ്, പോണ്ട്സ് - ട്രസ്സമീ ലുലു ബ്യൂട്ടിഫെസ്റ്റിൻ്റെ പ്രധാന ആകർഷണം. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സിനിമ താരം ചന്തുനാഥ് ബ്യൂട്ടി ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആദർശ്, ഷീജേഷ്, പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.  

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 8 വരെയാണ് ലുലു മാളില്‍ ബ്യൂട്ടി ഫെസ്റ്റ് നടക്കുന്നത്. നാല് ദിവസങ്ങളിലായാണ് ബ്യൂട്ടി പാജൻ്റ് മത്സരങ്ങൾ. മേക്ക് ഓവര്‍ റൗണ്ടുകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ ഡിസംബർ ഒന്നിന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ റാംപില്‍ ചുവടുവെയ്ക്കും. ലുലു നിവിയ ബ്യൂട്ടി ക്വീന്‍, ലുലു റോയൽ മിറാജ് മാന്‍ ഓഫ് ദ ഇയര്‍ ഉള്‍പ്പെടെ 14 പട്ടങ്ങള്‍ക്കായാണ് മത്സരാര്‍ത്ഥികള്‍ ബ്യൂട്ടി ഫെസ്റ്റില്‍ മാറ്റുരയ്ക്കുന്നത്. ആകെ 4 ലക്ഷം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിയ്ക്കും. ഫെസ്റ്റിനോടനുബന്ധിച്ച് പ്രമുഖ ബ്രാന്‍ഡുകളുടെയടക്കം സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ഡിസംബർ 8 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ 50 ശതമാനം ഇളവുണ്ടായിരിക്കും. 

Latest Videos

വെച്ചടി വെച്ചടി കയറ്റവുമായി ലുലു! ലാഭം 126 ശതമാനം വർധിച്ചു; വരുമാന കണക്കുകൾ വെളിപ്പെടുത്തി കമ്പനി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!