ഫോർബ്‌സിൻ്റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ഗൗതം അദാനിയുടെ ആസ്തിയിൽ 10.5 ബില്യൺ ഡോളറിൻ്റെ ഗണ്യമായ കുറവുണ്ടായി. പുതിയ സംഭവവികാസങ്ങൾ അദാനി ഗ്രൂപ്പ് കമ്പനികളുടെ ക്രെഡിറ്റ് നിലയെ പ്രതികൂലമായി ബാധിക്കുമെന്ന് മൂഡീസ് റേറ്റിംഗ് അറിയിച്ചു.
മുംബൈ: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കും മറ്റ് ഏഴ് പേർക്കുമെതിരെ യുഎസിൽ കൈക്കൂലി, തട്ടിപ്പ് ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില 20% വരെ കുത്തനെ ഇടിഞ്ഞു. സോളാർ എനർജി കരാറുകൾ നേടിയെടുക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി യുഎസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഓഹരി വിപണിയിൽ അദാനി കമ്പനികൾ വൻ തിരിച്ചടി നേരിടുന്നത്.
2023-ൽ ഹിൻഡൻബർഗ് സംഭവത്തിന് ശേഷം അദാനി ഓഹരികൾ ഏറ്റവും മോശമായ തിരിച്ചടിയാണ് നേരിടുന്നത്. മുൻനിര കമ്പനിയായ അദാനി എൻ്റർപ്രൈസസിൻ്റെ ഓഹരി മൂല്യത്തിൽ 20% കുത്തനെ ഇടിഞ്ഞു. അദാനി എനർജി സൊല്യൂഷൻസിന് സമാനമായ ഇടിവ് നേരിട്ടു. അദാനി ഗ്രീൻ എനർജി 19.17%, അദാനി ടോട്ടൽ ഗ്യാസ് 18.14%, അദാനി പവർ 17.79%, അദാനി പോർട്ട്സ് 15% ഇടിഞ്ഞു. അംബുജ സിമൻ്റ്‌സ് 14.99%, എസിസി 14.54%, എൻഡിടിവി 14.37% ഇടിഞ്ഞു, അദാനി വിൽമർ 10% എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. മുഴുവൻ അദാനി ഓഹരികളുടെയും മൊത്തം വിപണി മൂല്യം ഏകദേശം 2.25 ലക്ഷം കോടി രൂപ കുറഞ്ഞ് 12 ലക്ഷം കോടി രൂപയായിലെത്തി.
undefined
Read More.... 'കൊവിഡ് വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം'; പ്രധാനമന്ത്രിയോട് കെ വി തോമസ്