പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടത് എപ്പോൾ; ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടവ

By Web Team  |  First Published Sep 3, 2024, 3:02 PM IST

ചില അവസരങ്ങളിൽ പാൻ കാർഡ് സറണ്ടർ ചെയ്യണ്ടതായി വന്നേക്കാം. നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും? 


രാജ്യത്ത് സാമ്പത്തിക കാര്യങ്ങൾ നടത്തണമെങ്കിൽ അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് പാൻ കാർഡ്. വ്യക്തികളുടെ സാമ്പത്തിക ഇടപാടുകൾ കാര്യക്ഷമമാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഉപകരണം കൂടിയായി ഇത് പ്രവർത്തിക്കുന്നു.  10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻ കാർഡ്. എന്നാൽ, ചില അവസരങ്ങളിൽ പാൻ കാർഡ് സറണ്ടർ ചെയ്യണ്ടതായി വന്നേക്കാം. അതായത്. ഒന്നിലധികം പാൻ കാർഡ് കൈവശം വെച്ചാൽ, പാൻ കാർഡിലെ തെറ്റായ വിശദാംശങ്ങൾ, അല്ലെങ്കിൽ ആദായനികുതി വകുപ്പ് അംഗീകരിച്ച മറ്റ് കാരണങ്ങളാൽ പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടി വരും 

നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ റദ്ദാക്കും? 

Latest Videos

undefined

1. ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടലിലേക്ക് പോയി 'Apply for PAN Online' എന്നതിൽ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി, 'അപ്ലിക്കേഷൻ തരം' വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, 'നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.

4. 'സമർപ്പിക്കുക' ക്ലിക്ക് ചെയ്യുക.

5. അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവി ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. 

click me!