10 ദിവസത്തിനുള്ളിൽ ആദായ നികുതി റീഫണ്ട് ലഭിക്കുമോ? നികുതിദായകർ അറിയേണ്ടതെല്ലാം

By Web Team  |  First Published Aug 13, 2024, 4:24 PM IST

എല്ലാത്തരം ഐടിആറുകളും 10 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടുമെന്ന് ഇതിനർത്ഥമില്ല. ഒരു ഐടിആർ ഫോമിന്റെ സങ്കീർണതകൾ കൂടുന്തോറും അത് പ്രോസസ്സ് ചെയ്യുന്നതിനും കൂടുതൽ സമയമെടുക്കും.

 


ദായ നികുതി റിട്ടേണുകൾ  പ്രോസസ്സ് ചെയ്യുന്നതിന് എടുക്കുന്ന ശരാശരി സമയം 2013 ലെ 93 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറഞ്ഞുവെന്ന് കഴിഞ്ഞ ആഴ്ച പാർലമെന്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഇത്  മികച്ച നേട്ടമാണെങ്കിലും, വേഗത്തിൽ നികുതി റീഫണ്ടുകൾ പ്രതീക്ഷിക്കാമെന്നാണോ ഇതിനർത്ഥം? 'ശരാശരി' പ്രോസസ്സിംഗ് സമയം 10 ദിവസമായി കുറച്ചതായി ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ എല്ലാത്തരം ഐടിആറുകളും 10 ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടുമെന്ന് ഇതിനർത്ഥമില്ല. ഒരു ഐടിആർ ഫോമിന്റെ സങ്കീർണതകൾ കൂടുന്തോറും അത് പ്രോസസ്സ് ചെയ്യുന്നതിനും കൂടുതൽ സമയമെടുക്കും. ഐടിആർ-3 ഐടിആർ-2 നേക്കാൾ സങ്കീർണ്ണമാണ്, ഐടിആർ-2 എന്നത് ഐടിആർ-1 നേക്കാൾ സങ്കീർണ്ണമാണ്. ഐടിആർ-2, ഐടിആർ-3 റീഫണ്ട് ക്ലെയിമുകൾക്ക്, പിഴവുകളോ അഡ്ജസ്റ്റ്‌മെന്റുകളോ ഇല്ലാത്തവർക്കും റീഫണ്ട് ലഭിക്കുന്നതിന്  മാസങ്ങളെടുക്കും. തെറ്റുകൾ കൂടാതെ ഐടിആർ-1 ഫയൽ ചെയ്താൽ ദിവസങ്ങൾക്കുള്ളിൽ അത് പ്രോസസ്സ് ചെയ്യും, റീഫണ്ടും ലഭിക്കും.  

 2007- 08ൽ നികുതിദായകർക്ക് ക്ലെയിം സമർപ്പിച്ച് 12 മാസങ്ങൾക്ക് ശേഷമാണ് റീഫണ്ട് ലഭിച്ചത്. കേന്ദ്രീകൃത പ്രോസസ്സിംഗ് സെന്റർ (സിപിസി) സ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിൽ സ്ഥിതി ക്രമേണ മെച്ചപ്പെട്ടു. നികുതി റീഫണ്ടുകൾ വേഗത്തിലാക്കി.എന്നിട്ടും റീഫണ്ട് ലഭിക്കുന്നതിന് ശരാശരി 4 മുതൽ 6 മാസം വരെ എടുക്കുമായിരുന്നു. കഴിഞ്ഞ 10 വർഷമായി നികുതി വകുപ്പ് ഉപയോഗിക്കുന്ന ഡിജിറ്റൽ അടിസ്ഥാന സൌകര്യങ്ങളിൽ വൻ പുരോഗതി ഉണ്ടായിട്ടുണ്ട്. 2013 മുതൽ, ഐടിആർ പ്രോസസ്സിംഗ് സോഫ്‌റ്റ്‌വെയറും ബാക്കെൻഡ് സിസ്റ്റങ്ങളും ഗണ്യമായ മെച്ചപ്പെടുത്തലുകൾക്ക് വിധേയമായിട്ടുണ്ട്, ഇത് നികുതി റീഫണ്ടുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് സഹായിച്ചു. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗൺ സമയത്ത് ഇത് കൂടുതൽ മെച്ചപ്പെടുത്തി.  രേഖകളും ഹിയറിംഗുകളും സമർപ്പിക്കുന്നതിന് ഐടിആർ ഫയലിംഗ് നിർബന്ധമാക്കി . നിലവിലെ സാങ്കേതികവിദ്യ  അത്യാധുനികമാണെന്നതും നികുതി ദായകർക്ക് ഗുണകരമായി  

tags
click me!