നികുതി നൽകാതെ ജീവിക്കാൻ സാധിക്കുമോ? ഈ രാജ്യങ്ങളിൽ പൗരന്മാർ നികുതി നൽകേണ്ട

By Web Team  |  First Published Feb 7, 2023, 4:38 PM IST

ചില രാജ്യങ്ങളിൽ പൗരന്മാർക്ക് നികുതിയിനത്തിൽ ഒരു പൈസ പോലും നൽകേണ്ടതില്ല. പൗരന്മാർ നികുതി അടക്കേണ്ടതില്ലാത്ത രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം 
 


ദില്ലി: ഇന്ത്യയിലായാലും അമേരിക്കയിലായാലും ബ്രിട്ടനായാലും ഒരു രാജ്യത്ത് ജീവിക്കുന്നതിന് നികുതി നൽകേണ്ടത് അനിവാര്യമാണ്. കാരണം, സർക്കാരിന്റെ പ്രവർത്തനം നിലനിർത്താൻ പൗരന്മാർ നികുതി നൽകേണ്ടതുണ്ട്. എന്നാൽ അതേസമയം, ചില രാജ്യങ്ങളിൽ പൗരന്മാർക്ക് നികുതിയിനത്തിൽ ഒരു പൈസ പോലും നൽകേണ്ടതില്ല. ഏതൊക്കെയാണ് ആ രാജ്യങ്ങൾ? 

സർക്കാർ വാറ്റ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ നികുതികൾ ചുമത്തിയിട്ടും ബഹാമാസിലെ പൗരന്മാർക്ക് വ്യക്തിഗത ആദായനികുതി നൽകേണ്ടതില്ല. ഓരോ വർഷവും ധാരാളം സന്ദർശകരെ ആകർഷിക്കുന്ന ഈ ദ്വീപ് രാഷ്ട്രം വിനോദസഞ്ചാരികൾക്കിടയിൽ ജനപ്രിയമാണ്. അതിശയിപ്പിക്കുന്ന ബീച്ചുകളും കാസിനോകളും ഉള്ള മറ്റൊരു നികുതി രഹിത രാജ്യമാണ് പനാമ. പനാമക്കാർ മൂലധന നേട്ട നികുതി നൽകേണ്ടതില്ല.

Latest Videos

undefined

സമൃദ്ധമായ എണ്ണ, വാതക ശേഖരം കാരണം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബ്രൂണെ, കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവയെല്ലാം ശക്തമായ സമ്പദ്‌വ്യവസ്ഥയാണ്. ഇതിനാൽ ഈ രാജ്യങ്ങൾ  വ്യക്തിഗത ആദായനികുതി ഈടാക്കുന്നില്ല.

മാലിദ്വീപ്, മൊണാക്കോ, നൗറു, സൊമാലിയ എന്നിവയും വിവിധ കാരണങ്ങളാൽ നികുതി ഈടാക്കുന്നില്ല. മാലിദ്വീപ് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും മൊണാക്കോ സമ്പന്നരുടെ നികുതി സങ്കേതമായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപായ നൗറുവിൽ നികുതി സമ്പ്രദായമില്ല.

പൗരന്മാർ നികുതി അടക്കേണ്ടതില്ലാത്ത ചില രാജ്യങ്ങളുണ്ട് ലോകത്ത്. അവയിൽ കൂടുതലും വിനോദസഞ്ചാര കേന്ദ്രങ്ങൾ, എണ്ണ ഉത്പാദന രാജ്യങ്ങൾ എന്നിവയാണ്. കാരണം എന്തുതന്നെയായാലു  ഈ നികുതി രഹിത രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ആളുകളെക്കാൾ സവിശേഷമായ ജീവിത നിലവാരവും ഉറപ്പാക്കുന്നുണ്ട്. 
 

click me!