ഡിസംബറിൽ നോക്കിവെക്കാം ഈ 7 ക്രിപ്റ്റോകൾ; പോക്കറ്റ് നിറയുമെന്ന് വിദഗ്ദര്‍

By Web Team  |  First Published Dec 1, 2024, 12:34 PM IST

വളര്‍ച്ചയ്ക്കുള്ള സാധ്യത കാണിക്കുന്ന ഏഴ് ക്രിപ്റ്റോകറന്‍സികള്‍ ഏതൊക്കെയാണെന്ന് നോക്കാം


ഇന്നത്തെക്കാലത്ത് ഏറെ സ്വീകാര്യതയുള്ള നിക്ഷേപമായി മാറിയിരിക്കുകയാണ് ക്രിപ്റ്റോകറന്‍സികള്‍. വളര്‍ച്ചയ്ക്കുള്ള സാധ്യത കാണിക്കുന്ന ഏഴ് ക്രിപ്റ്റോകറന്‍സികള്‍ ഏതൊക്കെയാണെന്ന് നോക്കാം.  നിലവിലെ മാര്‍ക്കറ്റ് ട്രെന്‍ഡുകളും സാങ്കേതിക മുന്നേറ്റങ്ങളും കാരണം ഈ ക്രിപ്റ്റോകള്‍ ശ്രദ്ധേയമായ ഉയര്‍ച്ച നേടാന്‍ സാധ്യതയുള്ളവയാണ്.

റെക്സസ് ഫിനാന്‍സ്

Latest Videos

റെക്സസ് ഫിനാന്‍സ് എന്നത് എഥിറിയം  ക്രിപ്റ്റോ ആണ് . അസറ്റ് മാനേജ്മെന്‍റിന്‍റെ ഭാവിയിലേക്കുള്ള  കവാടമായാണ് ഈ ക്രിപ്റ്റോ അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള റിയല്‍ എസ്റ്റേറ്റ് മുതല്‍ ചരക്കുകള്‍ വരെയുള്ള ഏത്  ആസ്തിയും സ്വന്തമാക്കാനോ അല്ലെങ്കില്‍ ഡിജിറ്റലായി ടോക്കണൈസ് ചെയ്യാനോ റെക്സസ് ഫിനാന്‍സ ഉപയോക്താക്കളെ സഹായിക്കുന്നു

ടോണ്‍കോയിന്‍

ബ്ലോക്ക്ചെയിനില്‍ നിര്‍മ്മിച്ച ക്രിപ്റ്റോയാണ് ടോണ്‍കോയിന്‍. ഉപയോക്തൃ സ്വകാര്യതയ്ക്കും ഡാറ്റാ പരിരക്ഷയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ആപ്പുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ഡവലപ്പര്‍മാര്‍ക്ക് സേവനം നല്‍കുന്നതിനാണ് ടോണ്‍കോയിന്‍ ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ചാറ്റ് സിസ്റ്റങ്ങളിലൊന്നായ ടെലിഗ്രാമുമായുള്ള ആശയവിനിമയമാണ് ടോണ്‍കോയിന്‍റെ വന്‍ വികസന സാധ്യതകളെ നയിക്കുന്ന മറ്റൊരു പ്രധാന ഘടകം.

എക്സ്ആര്‍പി

കുറഞ്ഞ ചെലവില്‍ ഇടപാടുകള്‍ പെട്ടെന്ന് തീര്‍ക്കാനുള്ള  കഴിവ് കാരണം, അതിര്‍ത്തികടന്നുള്ള  പേയ്മെന്‍റ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ക്രിപ്റ്റോയാണ് എക്സ്ആര്‍പി. ബാങ്കിംഗില്‍ ബ്ലോക്ക്ചെയിനിന്‍റെ സാധ്യത, വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യത എന്നിവയാല്‍, എക്സ്ആര്‍പിക്ക് കാര്യമായ വിപുലീകരണത്തിന് സാധ്യതയുള്ളതാണ്.

ട്രോണ്‍

ഉപഭോക്താക്കള്‍ക്ക് അവരുടെ ഡിജിറ്റല്‍ ആസ്തികളിലും ഡാറ്റയിലും പൂര്‍ണ്ണമായ ഉടമസ്ഥാവകാശം നല്‍കാന്‍ ലക്ഷ്യമിടുന്ന ട്രോണ്‍ ഒരു ബ്ലോക്ക്ചെയിന്‍ പ്രോജക്റ്റാണ്. ഗെയിമിംഗ്, ഉള്ളടക്ക നിര്‍മ്മാണം, സാമ്പത്തിക സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വികസ്വര ആവാസവ്യവസ്ഥയില്‍ ട്രോണിന് നിര്‍ണായക സ്ഥാനമുണ്ട്.

ഡോജികോയിന്‍

 തമാശ രൂപേണ സൃഷ്ടിക്കുകയും പിന്നീട് അപ്രതീക്ഷിതമായി വ്യാപകമായ ജനപ്രീതി നേടുകയും ചെയ്ത ക്രിപ്റ്റോയാണ് ഡോജികോയിന്‍. ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറന്‍സികളിലൊന്നാണ് ഡോജികോയിന്‍.

കാര്‍ഡാനോ
ഗവേഷണ-അധിഷ്ഠിത വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഒരു ബ്ലോക്ക്ചെയിന്‍ സംവിധാനമാണ് കാര്‍ഡാനോ. മറ്റ് പല സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായി, ദീര്‍ഘകാല  സുരക്ഷ ഉറപ്പുനല്‍കുന്നതിനായി കാര്‍ഡാനോയുടെ അക്കാദമിക് വിദഗ്ധരും എഞ്ചിനീയര്‍മാരും പരിശ്രമിച്ചിട്ടുണ്ട് . ബാങ്കിംഗ്, ഗവണ്‍മെന്‍റ്, വിദ്യാഭ്യാസം എന്നിവയ്ക്കായുള്ള പരിസ്ഥിതി സൗഹൃദ ബ്ലോക്ക്ചെയിനുകളില്‍ ഒന്നാാണ് കാര്‍ഡാനോ

പോളിഗണ്‍

ലോകത്തെ ഏറ്റവും വലിയ 15 -മത്തെ ക്രിപ്റ്റോ കറന്‍സിയാണ് പോളിഗണ്‍ . ആഗോള സമ്പന്നന്‍ മാര്‍ക്ക് ക്യൂബന്‍ ഇന്ത്യന്‍ ക്രിപ്റ്റോ കറന്‍സിയായ പോളിഗണിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നിക്ഷേപകരും ട്രേഡര്‍മാരും വലിയ തോതില്‍ പോളിഗണ്‍ വാങ്ങുന്നുണ്ട്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് -  ക്രിപ്റ്റോ ഉല്‍പ്പന്നങ്ങളും ചഎഠകളും അനിയന്ത്രിതമായതും വളരെ അപകടസാധ്യതയുള്ളതുമാണ്. അത്തരം ഇടപാടുകളില്‍ നിന്നുള്ള എന്തെങ്കിലും നഷ്ടത്തിന് റെഗുലേറ്ററി റിസോഴ്സ് ഇല്ലായിരിക്കാം. മേല്‍പ്പറഞ്ഞ ഉള്ളടക്കം എഡിറ്റോറിയല്‍ അല്ലാത്തതാണ്, അതുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ചതോ സൂചിപ്പിച്ചതോ ആയ എല്ലാ വാറന്‍റികളും ഞങ്ങള്‍ ഇതിനാല്‍ നിരാകരിക്കുന്നു. മേല്‍പ്പറഞ്ഞ ഏതെങ്കിലും ഉള്ളടക്കത്തിന് ഞങ്ങള്‍ ഉറപ്പുനല്‍കുകയോ അല്ലെങ്കില്‍ അവശ്യമായി അംഗീകരിക്കുകയോ ചെയ്യുന്നില്ല, അല്ലെങ്കില്‍ അവയ്ക്ക് ഒരു തരത്തിലും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. ലേഖനം നിക്ഷേപ ഉപദേശം ഉള്‍ക്കൊള്ളുന്നില്ല. നല്‍കിയിരിക്കുന്ന വിവരങ്ങളും ഉള്ളടക്കവും ശരിയാണെന്നും അപ്ഡേറ്റ് ചെയ്തതാണെന്നും പരിശോധിച്ചുറപ്പിച്ചതാണെന്നും ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക.

tags
click me!