Share Market Live: അദാനി ഓഹരികളിൽ ഇടിവ്; സെൻസെക്‌സ് 200 പോയന്റ് നേട്ടത്തിൽ

By Web Team  |  First Published Feb 14, 2023, 10:35 AM IST

അദാനി എന്റർപ്രൈസസ് വ്യാപാരം തുടങ്ങുമ്പോൾ നേട്ടമുണ്ടാക്കിയെങ്കിലും അദാനി എന്റർപ്രൈസസ് ഓഹരികൾ ഇടിഞ്ഞു. നിഫ്റ്റി 17,800ന് മുകളിൽ വ്യാപാരം നടത്തുന്നു. നേട്ടത്തിലുള്ള ഓഹരികൾ ഇവയാണ് 
 


മുംബൈ: ഇന്ത്യൻ ഇക്വിറ്റി സൂചികകൾ ആദ്യ വ്യാപാരത്തിൽ ഉയർന്നു. പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 17,800 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം  ബിഎസ്ഇ സെൻസെക്സ് 300 പോയിൻറിലധികം മുന്നേറി 60,769 വ്യാപാരം നടത്തുന്നു. 

വിപണിയിൽ ഇന്ന്, ഇൻഫോസിസ്, എച്ച്സിഎൽടെക്, ടിസിഎസ് തുടങ്ങിയ ടെക്, ഫിനാൻഷ്യൽ ഓഹരികൾ ഒരു ശതമാനം ഉയർന്നപ്പോൾ മാരുതി, ടൈറ്റൻ, കൊട്ടക് ബാങ്ക് ഓഹരികൾ ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് വ്യാപാരം തുടങ്ങുമ്പോൾ നേട്ടമുണ്ടാക്കിയെങ്കിലും 2 ശതമാനം ഇടിഞ്ഞ് രാവിലെ 9.30 ഓടെ ഏകദേശം 1,675 രൂപ നിലവാരത്തിലെത്തി. അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ തുടങ്ങിയ അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികൾ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടവയാണ്. രണ്ട് ഓഹരികളും 5 ശതമാനം ഇടിഞ്ഞു. എസിസി, അംബുജ സിമന്റ് എന്നീ ഓഹരികൾ  യഥാക്രമം 1.70 ശതമാനവും 1.30 ശതമാനവും ഇടിഞ്ഞു.

Latest Videos

undefined

 നിഫ്റ്റി മിഡ്കാപ്പ്, നിഫ്റ്റി സ്മോൾക്യാപ്പ് സൂചികകൾ 0.3 ശതമാനം വരെ ഇടിഞ്ഞു. മേഖലാതലത്തിൽ, , 1 ശതമാനം വരെ ഉയർന്ന് നിഫ്റ്റി ഐടി സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി, നിഫ്റ്റി റിയൽറ്റി സൂചിക ഒരു ശതമാനം വരെ ഇടിഞ്ഞ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കി.

വ്യക്തിഗത സ്റ്റോക്കുകളിൽ, നൈക്കയുടെ മാതൃസ്ഥാപനമായ എഫ്എസ്എന് ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സിന്റെ ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞു, കമ്പനിയുടെ ഏകീകൃത ലാഭത്തിൽ 70.75 ശതമാനം വാർഷിക ഇടിവുണ്ടായി. 

കറൻസി വിപണിയിൽ ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ ഉയർന്ന് 82.57 ആയി. 
 

click me!