'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

By Web Team  |  First Published May 5, 2023, 6:23 PM IST

വില റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതോടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവായ ഇന്ത്യയിൽ സ്വർണത്തിന്റെ ആവശ്യകത ഇടിഞ്ഞു 
 


ദില്ലി: ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. ജനുവരി-മാർച്ച് മാസങ്ങളിൽ  ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ പത്ത് പാദങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. 

വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച്, മാർച്ച് പാദത്തിലെ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 112.5 ടണ്ണായി കുറഞ്ഞു. സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതും വിലയിലുണ്ടായ ചാഞ്ചാട്ടവും  ഉപഭോഗത്തെ ബാധിച്ചിട്ടിണ്ട്. 2022 ൽ ഇതേ പാദത്തിൽ മൊത്തത്തിലുള്ള സ്വർണ്ണ ഡിമാൻഡ് 135.5 ടൺ ആയിരുന്നു,

Latest Videos

undefined

ALSO READ: ചരിത്രം കുറിച്ച് സ്വർണവില; വർദ്ധനവ് തുടരുന്നു

2010 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കോവിഡ് കാലമൊഴികെ, ഇത് നാലാം തവണയാണ് സ്വർണ്ണാഭരണങ്ങളുടെ ആവശ്യകത ഇത്രയും താഴെ വരുന്നത്. ജൂൺ, സെപ്റ്റംബർ പാദങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നും ഇത് ഡിമാന്റിനെ ഇനിയും ബാധിക്കുമെന്നും വേൾഡ് ഗോൾഡ് കൗൺസിൽ (ഡബ്ല്യുജിസി) അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവായ ഇന്ത്യയുടെ സ്വർണ ആവശ്യകതയിലുള്ള കുറവ് ആഗോള വിലയെ കുറയ്ക്കുമെന്നാണ് സൂചന, മാത്രമല്ല സ്വർണ ഇറക്കുമതിക്കുള്ള ഡിമാൻഡ് കുറയുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി കുറയ്ക്കാനും രൂപയെ പിന്തുണയ്ക്കാനും സഹായിക്കും.

ALSO READ: സ്വർണ്ണ ശേഖരം ഉയർത്തി സെൻട്രൽ ബാങ്കുകൾ; ആദ്യ അഞ്ചിൽ ഇന്ത്യയും

അടുത്ത രണ്ട് പാദങ്ങളിലും ആവശ്യകത കുറഞ്ഞു തന്നെയായിരിക്കുമെന്ന് ഡബ്ല്യുജിസിയുടെ ഇന്ത്യയിലെ റീജിയണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സോമസുന്ദരം പിആർ പറഞ്ഞു.

അതേസമയം മൺസൂൺ മഴ നല്ല രീതിയിൽ ഉണ്ടായാൽ വിപണിയിൽ ഉണർവുണ്ടായേക്കും. കാരണം നല്ല മൺസൂൺ മഴ സാധാരണയായി ഉയർന്ന ഭക്ഷ്യധാന്യ ഉൽപ്പാദനത്തിലേക്ക് നയിക്കുകയും കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയിലെ സ്വർണ്ണ ഡിമാൻഡിന്റെ മൂന്നിൽ രണ്ട് ഭാഗവും സാധാരണയായി ഗ്രാമീണ മേഖലകളിൽ നിന്നാണ് വരുന്നത്,

click me!