ആർബിഐയുടെ 90-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന ദേശീയതല മത്സരമാണിത്.
റിസർവ് ബാങ്കിൽ നിന്നും സമ്മാനമായി 10 ലക്ഷം രൂപ നേടാം. എങ്ങനെയെന്നല്ലേ... ഈ ക്വിസ് മത്സരത്തിൽ വിജയിച്ചാൽ മതി. ബിരുദതലത്തിലുള്ള കോളേജ് വിദ്യാർത്ഥികൾക്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ അവസരം നൽകുന്നത്. ആർബിഐയുടെ 90-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി നടക്കുന്ന ദേശീയതല മത്സരമാണിത്.
പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും മത്സരത്തിൽ ഉണ്ടാകുക. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരങ്ങൾ നടക്കും. ഓൺലൈൻ ആയാണ് മത്സരങ്ങൾ നടക്കുക.
undefined
വിദ്യാർത്ഥികൾക്കിടയിൽ റിസർവ് ബാങ്കിനെക്കുറിച്ചും രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ക്വിസ് സഹായിക്കുമെന്ന് ഇന്നലെ RBI90Quiz എന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചുകൊണ്ട് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഈ ആർബിഐ 90 ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സമ്മാനത്തുക അറിയാം.
ഒന്നാം സമ്മാനം 10 ലക്ഷം രൂപ
രണ്ടാം സമ്മാനം 8 ലക്ഷം രൂപ
മൂന്നാം സമ്മാനം 6 ലക്ഷം രൂപ
ഓരോ മേഖല അനുസരിച്ചുള്ള സമ്മാന തുക
ഒന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
രണ്ടാം സമ്മാനം നാല് ലക്ഷം രൂപ
മൂന്നാം സമ്മാനം മൂന്ന് ലക്ഷം രൂപ
സംസ്ഥാനതല ക്വിസ് മത്സരത്തിൽ സമ്മാന തുക
ഒന്നാം സമ്മാനം 2 ലക്ഷം രൂപ
രണ്ടാം സമ്മാനം ഒന്നര ലക്ഷം രൂപ
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ
ക്വിസിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് https://www.rbi90quiz.in/ ലിങ്കിൽ ക്ലിക്ക് ചെയ്യുക: