ആവശ്യക്കാർക്ക് നിക്ഷേപിക്കാൻ വിവിധ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നത് അസറ്റ് മാനേജ്മെന്റ് കമ്പനികളാണ്. ഓൺലൈനായി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്തുന്ന വിധം പരിചയപ്പെടാം.
റിസ്ക് എടുക്കാൻ താൽപര്യമുള്ളവരുടെ ഇഷ്ട ചോയ്സാണ് മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾ. മുതിർന്നവരും, യുവാക്കളുമെല്ലാം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനാൽ ഇന്ന് ഒരു ജനപ്രിയനിക്ഷേപമാർഗം കൂടിയാണിത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്‌ഐപി) ഉപയോഗിച്ച് സ്ഥിര നിക്ഷേപം സുഗമമായി നടത്താനാകും.ഓഫ് ലൈനായും ഓൺലൈനായും മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കാം. ആവശ്യക്കാർക്ക് നിക്ഷേപിക്കാൻ വിവിധ മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്നത് അസറ്റ് മാനേജ്മെന്റ് കമ്പനികളാണ്. ഓൺലൈനായി മ്യൂച്വൽഫണ്ട് നിക്ഷേപം നടത്തുന്ന വിധം പരിചയപ്പെടാം.
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ഡീമാറ്റ് അക്കൗണ്ട് വഴി ഓൺലൈയി ചെയ്യും വിധം
ഘട്ടം 1: ഡീമാറ്റ് അക്കൗണ്ടിൽ ലോഗിൻ ചെയ്‌ത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള ഓപ്ഷൻ നോക്കുക
ഘട്ടം 2: നിക്ഷേപിക്കാൻ അനുയോജ്യമായ ഒരു ഫണ്ട് തിരഞ്ഞെടുക്കുക.
ഘട്ടം 3: ആവശ്യമായ പണം ഓൺലൈനായി ട്രാൻസ്ഫർ ചെയ്തുകൊണ്ട് നിക്ഷേപം പൂർത്തിയാക്കുക.
എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം:
എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്, നിക്ഷേപകർ എസ്ഐപി ഓട്ടോ-ഡെബിറ്റ് തുക പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ പേര്, ഫോൺ നമ്പർ, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങളും നൽകണം.