സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് എത്രയാണ്? അക്കൗണ്ട് ഉടമകൾ അറിയേണ്ടതെല്ലാം

By Web Team  |  First Published Jul 2, 2024, 6:50 PM IST

പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പലിശ നിരക്ക് അറിയാം


രാജ്യത്തെ പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി കേന്ദ്ര സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത പദ്ധതികളില്‍ ഒന്നാണ് സുകന്യ സമൃദ്ധി യോജന അഥവാ എസ്എസ് വൈ. 2015 ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. സുകന്യ സമൃദ്ധി യോജനയുടെ പലിശ ഓരോ പാദത്തിലും പുതുക്കാറുണ്ട് . നിലവിൽ സുകന്യ സമൃദ്ധി യോജനയുടെ  പലിശ നിരക്ക് എത്രയാണ്?

പലിശ നിരക്കുകൾ

Latest Videos

undefined

സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിൽ നിന്ന് മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക് 8.2% ആണ്.

ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം? 

പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക. മാത്രമല്ല, മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് രണ്ട് പേരുടെ പേരില്‍ മാത്രമേ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ കഴിയുകയുള്ളു. ബാങ്കുകള്‍ മുഖേനയോ, പോസ്റ്റ് ഓഫീസുകളില്‍ നിന്നോ സുകന്യ സമൃദ്ധി യോജനയില്‍ ചേരാന്‍ സാധിക്കും.

മകൾക്ക് 18 വയസ്സ് തികയുമ്പോൾ, വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാം. ഇനി നിക്ഷേപത്തിന്റെ കണക്കുകൾ എങ്ങനെയാണെന്ന് നോക്കാം, ഉദാഹരണത്തിന് നിങ്ങൾ 2024-ൽ നിക്ഷേപം ആരംഭിച്ചെന്ന് കരുതുക. മകൾക്ക് 5  വയസ്സാണെന്നും കരുതുക. എല്ലാ മാസവും 4,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ പലിശ എത്ര രൂപ ലഭിക്കും? 

2024-ൽ നിക്ഷേപം ആരംഭിച്ചാൽ, 2045-ൽ നിങ്ങൾക്ക് നല്ല റിട്ടേൺ ലഭിക്കും. നിങ്ങൾ എല്ലാ മാസവും 4,000 രൂപ ലാഭിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ നിങ്ങൾക്ക് 48,000 രൂപ നിക്ഷേപിക്കാൻ കഴിയും. 15 വർഷത്തേക്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം.ഇതുപ്രകാരം 2045-ഓടെ  സുകന്യ സമൃദ്ധി യോജനയിൽ 7 ലക്ഷം 20,000 രൂപ നിക്ഷേപിക്കും. 21 വർഷത്തിനു ശേഷമുള്ള കാലാവധി കഴിയുമ്പോൾ അതായത് 2045-ൽ നിങ്ങൾക്ക് 15.14 ലക്ഷം പലിശ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് നിക്ഷേപ തുകയും പലിശ തുകയും ഒരുമിച്ച് ലഭിക്കും. അത് മൊത്തം 22 ലക്ഷത്തി 34 ആയിരം രൂപ ആയിരിക്കും 

click me!