കുട്ടികളുടെ ആധാർ പുതുക്കുന്നതിന് ഫീസ് നൽകണോ? എങ്ങനെ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം

By Web Team  |  First Published Aug 20, 2024, 4:38 PM IST

കുട്ടികളുടെ ആധാർ കാർഡ് ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം
 


രാജ്യത്തെ കുട്ടികൾ മുതൽ മുതിർന്ന പൗരന്മാർ വരെയുള്ള എല്ലാവർക്കും ആധാർ കാർഡ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്നുണ്ട്. തിരിച്ചറിയൽ രേഖയായി വർത്തിക്കുന്ന ആധാർ കാർഡ് പതിനെട്ടു വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കും അഞ്ച് മുതൽ പതിനെട്ട് വയസ്സ് വരെയുള്ള കുട്ടികൾക്കും ലഭിക്കണമെങ്കിൽ വ്യത്യസ്ത ഫോമുകൾ ഉപയോഗിക്കുമെന്ന്  2023 ഫെബ്രുവരിയിൽ യുഐഡിഎഐ അറിയിച്ചിട്ടുണ്ട്. 
 
കുട്ടികൾക്കുള്ള ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നിരക്കുകൾ അറിയാം

വിരലടയാളം, ഐറിസ്, ഫോട്ടോ തുടങ്ങിയ ഡാറ്റകൾ 5 മുതൽ 7 വയസ്സ് വരെ ഒരു തവണ എൻറോൾ ചെയ്‌ത ബയോമെട്രിക്‌സിൻ്റെ അപ്‌ഡേറ്റ് സൗജന്യവും പിന്നീട് ചെയ്യുന്നതിനെല്ലാം  100 ​​രൂപയാണ് ചാർജ്

Latest Videos

undefined

എന്താണ് ഡെമോഗ്രാഫിക് അപ്ഡേറ്റ്

എൻറോൾ ചെയ്ത പേര്, ലിംഗം, ജനനത്തീയതി, വിലാസം, മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം എന്നിവ അപ്‌ഡേറ്റ് ചെയ്യണം. കാരണം, ഏറ്റവും പുതിയ വിവരങ്ങളാണ് ഇവയിൽ നൽകേണ്ടത്. 

യുഐഡിഎഐ വെബ്‌സൈറ്റ് അനുസരിച്ച്, “5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ബയോമെട്രിക്‌സ് എടുക്കേണ്ട ആവശ്യമില്ല. മാതാപിതാക്കളുടെ യുഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള ജനസംഖ്യാ വിവരങ്ങളുടെയും മുഖചിത്രത്തിൻ്റെയും അടിസ്ഥാനത്തിലാണ് അവരുടെ യുഐഡി പ്രോസസ്സ് ചെയ്യുന്നത്. കുട്ടികൾക്ക് അഞ്ച് വയസ്സും പതിനഞ്ച് വയസും തികയുമ്പോൾ അവരുടെ പത്ത് വിരലുകളുടെയും ഐറിസിൻ്റെയും മുഖചിത്രത്തിൻ്റെയും ബയോമെട്രിക്‌സ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. 

കുട്ടികളുടെ ആധാർ കാർഡ് ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം

ഘട്ടം 1: യുഐഡിഎഐ വെബ്‌സൈറ്റ് തുറക്കുക. 

ഘട്ടം 2: ആധാർ കാർഡ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3: കുട്ടിയുടെ പേര്, മാതാപിതാക്കളുടെ മൊബൈൽ നമ്പർ, മാതാപിതാക്കളുടെ ഇമെയിൽ ഐഡി, വീടിൻ്റെ വിലാസം, പ്രദേശം, സംസ്ഥാനം തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിക്കുക:

സ്റ്റെപ്പ് 4: ഫിക്സ് അപ്പോയിൻ്റ്മെൻ്റിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: ഏറ്റവും അടുത്തുള്ള എൻറോൾമെൻ്റ് സെൻ്റർ തിരഞ്ഞെടുത്ത് ഒരു അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂൾ ചെയ്യുക

ഘട്ടം 6: സെന്ററിൽ എത്തുമ്പോൾ ഇനിപ്പറയുന്ന രേഖകൾ കൊണ്ടുവരിക:

* റഫറൻസ് നമ്പർ
ഫോമിൻ്റെ പ്രിൻ്റൗട്ട്
ഐഡൻ്റിറ്റി പ്രൂഫ്
വിലാസ തെളിവ്
കുട്ടിയുമായുള്ള ബന്ധത്തിൻ്റെ തെളിവ്
ജനനത്തീയതി

കുട്ടിക്ക് അഞ്ച് വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, പത്ത് വിരലുകളുടെ ബയോമെട്രിക്സ്, മുഖചിത്രം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും നൽകണം..

click me!