കുറഞ്ഞത് 10 കമ്പനികളെങ്കിലും ഡിസംബര്‍ മാസത്തില്‍ ഐപിഒ നടത്തും. ഇത് വഴി 20,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്
വര്‍ഷാവസാനം ഇന്ത്യന്‍ ഓഹരി വിപണികളില്‍ പ്രാഥമിക ഓഹരി വില്‍പനയുടെ നീണ്ട നിര. കുറഞ്ഞത് 10 കമ്പനികളെങ്കിലും ഡിസംബര്‍ മാസത്തില്‍ ഐപിഒ നടത്തും. ഇത് വഴി 20,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. സൂപ്പര്‍മാര്‍ട്ട് ഭീമന്‍ വിശാല്‍ മെഗാ മാര്‍ട്ട്, ബ്ലാക്ക്സ്റ്റോണിന്‍റെ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഗ്രേഡിംഗ് കമ്പനിയായ ഇന്‍റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുള്‍പ്പെടെ 10 കമ്പനികള്‍ ഡിസംബറില്‍ തങ്ങളുടെ ഐപിഒകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനുപുറമെ, വിദ്യാഭ്യാസ കേന്ദ്രീകൃതമായ എന്‍ബിഎഫ്സി അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ടിപിജി ക്യാപിറ്റല്‍ പിന്തുണയുള്ള സായ് ലൈഫ് സയന്‍സസ്, ഹോസ്പിറ്റല്‍ ചെയിന്‍ ഓപ്പറേറ്റര്‍ പാരസ് ഹെല്‍ത്ത്കെയര്‍, ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് ഡിഎഎം ക്യാപിറ്റല്‍ അഡ്വൈസേഴ്സ് എന്നിവയും ഐപിഒ സംഘടിപ്പിക്കും.
1. വിശാല്‍ മെഗാ മാര്‍ട്ട് 8,000 കോടി രൂപ സമാഹരിക്കും
വിശാല്‍ മെഗാ മാര്‍ട്ട് 8,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഛഎട) രൂപത്തിലായിരിക്കും ഓഹരി വില്‍പന
2. ഇന്‍റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഇന്ത്യ)
undefined
4,000 കോടി രൂപയായിരിക്കും ഇന്‍റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഐപിഒ. ഇതില്‍ 1,250 കോടി രൂപയുടെ പുതിയ ഓഹരികളും 2,750 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയില്‍സും ഉള്‍പ്പെടും.
3. അവാന്‍സെ ഫിനാന്‍ഷ്യല്‍ സര്‍വീസസ്
1,000 കോടി രൂപയുടെ പുതിയ ഓഹരികളും 2,500 കോടി രൂപയുടെ ഒഎഫ്എസും ഉള്‍പ്പെടെ 3,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡയഗ്നോസ്റ്റിക് ശൃംഖലയായ സുരക്ഷാ ഡയഗ്നോസ്റ്റിക്സ്, പാക്കേജിംഗ് ഉപകരണ നിര്‍മ്മാതാക്കളായ മംമ്ത മെഷിനറി, ട്രാന്‍സ്റെയില്‍ ലൈറ്റിംഗ് എന്നിവയും അവരുടെ ഐപിഒകള്‍ നടത്താനിരിക്കുകയാണ്. 2024ല്‍ ഇതുവരെ 75 ഐപിഒകളില്‍ നിന്ന കമ്പനികള്‍ 1.3 ലക്ഷം കോടി രൂപ സമാഹരിച്ചു. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, സ്വിഗ്ഗി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ഒല ഇലക്ട്രിക് തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. 2023-ല്‍ 57 കമ്പനികള്‍ 49,436 കോടി രൂപയാണ് സമാഹരിച്ചത്.