തീവിലയിലും സ്വർണ ഭ്രമം വിടാതെ ഇന്ത്യക്കാർ; ആവശ്യകത കുത്തനെ ഉയർന്നു, കണക്കുകൾ ഇങ്ങനെ

By Web Team  |  First Published Oct 31, 2023, 5:22 PM IST

രാജ്യത്തെ സ്വർണ ബാർ, കോയിൻ നിക്ഷേപം 2015 ന് ശേഷം ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തി.


സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയിൽ സ്വർണത്തിനുള്ള ഡിമാന്റ് മൂന്നാം പാദത്തിൽ 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി. ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ ബാർ, കോയിൻ ഡിമാൻഡ് 45.4 ടണ്ണിൽ നിന്ന് 20 ശതമാനം ഉയർന്ന് 54.5 ടണ്ണായി.

രാജ്യത്തെ സ്വർണ ബാർ, കോയിൻ നിക്ഷേപം 2015 ന് ശേഷം ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തി.

Latest Videos

undefined

 ALSO READ: മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; ആവശ്യപ്പെട്ടത് 400 കോടി രൂപ മോചനദ്രവ്യം

ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഈ വർഷം മൂന്നാം പാദത്തിൽ മുൻവർഷം ഇതേ കാലയളവിലെ 184.5 ടണ്ണിൽ നിന്ന് 220 ടണ്ണായി ഉയർന്നിട്ടുണ്ട്. . ഓണം, വരലക്ഷ്മി തുടങ്ങിയ ഉത്സവങ്ങളാണ് സ്വർണ വിൽപന ഉയരാൻ കാരണം.പത്ത് ഗ്രാമിന് 60,000 രൂപ എന്ന നിരക്കിൽ നിന്നും വില താഴേക്ക് പോയാൽ സ്വർണത്തിന്റെ ഡിമാൻഡിൽ വീണ്ടും ഗണ്യമായ കുതിപ്പുണ്ടാകും.. സ്വർണ വില ഉയർന്നതോടെ കുറഞ്ഞ കാരറ്റ് (18K, 14K) ആഭരണങ്ങൾ ജനപ്രീതി നേടിയിട്ടുണ്ട്,.

നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം, മൺസൂൺ, ആഗോള സംഭവവികാസങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അനിശ്ചിതത്വങ്ങൾ കാരണം സ്വർണത്തിന്റെ അടിത്തറ ശക്തമാണെന്ന് വേൾഡ് ഗോൾഡ് കൌൺസിൽ വ്യക്തമാക്കി.

ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്

നാലാം പാദത്തിൽ സ്വർണ ഡിമാൻഡ് മൂന്നാം പാദത്തിലെ അതേ നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷ . 2023-ലെ രാജ്യത്തെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 650.7 ടൺ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ജനുവരി-സെപ്റ്റംബർ കാലയളവിൽ 563 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!