ആൻഡ്രോയ്ഡ് 14 QLED ഗൂഗിൾ ടിവി അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ബഹുരാഷ്ട്ര ബ്രാൻഡാകാൻ ഇംപെക്സ്

By Web Team  |  First Published Aug 16, 2024, 4:48 PM IST

എല്ലാ പ്രമുഖ ഔട്ട്ലെറ്റുകളിലും പ്രീ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. 43 ഇഞ്ച്, 55 ഇഞ്ച് സൈസ് ടിവികളും ഉടൻ ലഭ്യമാകും. വില 34,990 രൂപ മുതൽ.


ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 14 QLED ഗൂഗിൾ ടിവിയുമായി പ്രമുഖ ഇന്ത്യൻ ബ്രാൻഡ് ഇംപെക്സ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ 120Hz ഗെയിമിംഗ് ടിവിയുടെ ലോഞ്ച്. ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് HDMI PARC, MEMC ടെക്നോളജികളുടെ സഹായത്തോടെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവം ടിവി വാഗ്ദാനം ചെയ്യുന്നു.
ഓണത്തിനു മുന്നോടിയായി, 65 ഇഞ്ച്, 75 ഇഞ്ച് സെ​ഗ്മെന്റുകളിലായിരിക്കും ഇംപെക്സ് ഇവോക് LED ഗൂഗിൾ ടിവിയുടെ ആൻഡ്രോയ്ഡ് 14 വേർഷൻ പുറത്തിറങ്ങുക. എല്ലാ പ്രമുഖ ഔട്ട്ലെറ്റുകളിലും പ്രീ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. 43 ഇഞ്ച്, 55 ഇഞ്ച് സൈസ് ടിവികളും ഉടൻ ലഭ്യമാകും. വില 34,990 രൂപ മുതൽ.

120Hz റിഫ്രഷ് റേറ്റിനു പുറമേ ഗെയിമിംഗ് എക്സ്പീരിയൻസ് ഏറ്റവും മികച്ചതാക്കാൻ ALLM, HDMI DSC ഫീച്ചേഴ്സും ഇവോക് QLED-ൽ ഉണ്ട്.
പ്രീമിയം സെഗ്മന്റിനെ ലക്ഷ്യമിട്ട് ഈ വർഷം മൂന്നാം പാദത്തിൽ ക്വാണ്ടം ഡോട്ട് മിനി LED സീരീസും ഇംപെക്സ് പുറത്തിറക്കും. 144Hz റിഫ്രഷ് റേറ്റ്, ഇൻബിൽറ്റ് സൗണ്ട്ബാർ, ഹാൻഡ്സ് ഫ്രീ വോയ്സ് കൺട്രോൾ എന്നിവയോടെ എത്തുന്ന ഈ സീരീസ് 55 ഇഞ്ച്, 65 ഇഞ്ച് വലുപ്പങ്ങളിലായിരിക്കും ലഭ്യമാകുക.

Latest Videos

undefined

ഇംപെക്സിന്റെ 32 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ വലുപ്പത്തിലുള്ള ഗൂഗിൾ ടിവികൾ നിലവിൽ മാർക്കറ്റിൽ ലഭ്യമാണ്. വെബ്ഒഎസ്, ലിനക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇംപെക്സ് സ്മാർട്ട് ടിവികൾ സ്വന്തമാക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ വിൽപ്പനയുളള മൂന്നാമത്തെ ടെലിവിഷൻ ബ്രാൻഡാണ് ഇംപെക്സ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വിവിധ പ്രൊഡക്ട് സെഗ്മെന്റുകളിലായി 30 മില്ല്യനിലധികം ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായി ഇംപെക്സ് മാറിക്കഴിഞ്ഞു. ഈ ഓണം സീസണിൽ ഒരു ലക്ഷത്തിലധികം ടെലിവിഷനുകൾ വിൽക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

“ഏറ്റവും പുതിയ സാങ്കേതികവിദ്യ താങ്ങാനാകുന്ന വിലയ്ക്ക് സാധാരണക്കാർക്കും ലഭ്യമാക്കുക എന്നതാണ് ഇംപെക്സിൻറെ ബിസിനസ് വീക്ഷണം. കാലത്തിനൊപ്പം സാങ്കേതികവിദ്യയും മാറുകയാണ്. ഓരോവർഷവും പുതിയ ഉൽപന്നങ്ങൾ വിപണി കീഴടക്കുന്നു. എന്നാൽ അതേ സാങ്കേതികവിദ്യക്കൊപ്പം ഇംപെക്സിൻറെ ഉൽപന്നങ്ങളും കിടപിടിക്കുന്നു എന്നതാണ് ഇംപെക്സിൻറെ സവിശേഷത, ഇംപെക്സ് ഡയറക്ടർ സി. ജുനൈദ് പറഞ്ഞു.

ഓണത്തിനോട് അനുബന്ധിച്ച് കാഷ്ബാക്ക്, ബ്ലൂടൂത്ത് സ്പീക്കർ, ബ്രാൻഡഡ് ടിഷർട്ട്, ടൈംസ് പ്രൈം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങളും ഇംപെക്സ് കസ്റ്റമേഴ്സിനായി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്രമുഖ ബാങ്കുകളുമായി ചേർന്ന് പ്രതിമാസം വെറും 12,323 മുതൽ തുടങ്ങുന്ന ഫിക്സ്ഡ് EMI പ്ലാനുകളും PayTMനൊപ്പം നോ കോസ്റ്റ് EMI പ്ലാനും കമ്പനി ലഭ്യമാക്കിയിരിക്കുന്നു.

“എല്ലാ ഉപഭോക്താക്കൾക്കും നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുക എന്നതാണ് ഇംപെക്സിന്റെ ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അസാധാരണമായ കാഴ്ചാനുഭവം പ്രേക്ഷകരിൽ എത്തിക്കുക എന്നതിലാണ് ഞങ്ങളുടെ ഫോക്കസ്. മാത്രമല്ല, എല്ലാ പുതിയ ടിവികൾക്കും നാല് വർഷം വാറന്റി ഇംപെക്സ് നൽകുന്നു, ഇപെക്സ് കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഫൈറൂസ്, കെ പറഞ്ഞു. പുതിയ ലോഞ്ച് ഇംപെക്സിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്നും, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലയിലെ മുന്നേറ്റങ്ങൾക്ക് കമ്പനി തുടർന്നും നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്വന്തമായുള്ള 24 സർവീസ് സെന്ററുകളിലൂടെ ഏറ്റവും മികച്ച സർവീസ് സപ്പോർട്ട് നൽകുന്ന ബ്രാൻഡുകളിലൊന്നുകൂടിയാണ് ഇംപെക്സ്. ചടങ്ങിൽ നാഷണൽ സെയിൽസ് ഹെഡ് ജയേഷ് നമ്പ്യാർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) നിതിൻ നമ്പൂതിരി, അസോസിയേറ്റ് മാർക്കറ്റിംഗ് മാനേജർ നിശാന്ത് ഹബാഷ് തുടങ്ങിയവർ പങ്കെടുത്തു.
 

click me!