2000 ത്തിന്റെ നോട്ട് നൽകി സ്വർണ്ണം വാങ്ങാം; പാൻകാർഡോ ആധാറോ നൽകാതെ എത്ര പവൻ കിട്ടും

By Web Team  |  First Published May 25, 2023, 7:54 PM IST

പാൻ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ നൽകാതെ ഒരാൾക്ക് പണം നൽകി എത്രമാത്രം സ്വർണ്ണം വാങ്ങാം?


2000 രൂപ നോട്ടുകൾ പിൻവലിച്ചെന്ന റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ  2000ത്തിന്റെ നോട്ടുമായി ജ്വല്ലറികളിലെത്തി സ്വർണ്ണം വാങ്ങുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ ഒരാൾക്ക് പണം നൽകി എത്രമാത്രം സ്വർണ്ണം വാങ്ങാമെന്നോ, പാൻ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ നൽകാതെ എത്ര സ്വർണ്ണം വാങ്ങിക്കാമെന്നത് സംബന്ധിച്ചും പലർക്കും ധാരണയില്ല എന്നതാണ് വാസ്തവം.  

പണം കൊടുത്ത് വാങ്ങാവുന്ന സ്വർണത്തിന് പരിധിയുണ്ട്. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് (പിഎംഎൽഎ) കീഴിൽ രത്ന, ആഭരണ മേഖലയെ ഉൾപ്പെടുത്തിയതിനാൽ  പണം നൽകി സ്വർണം വാങ്ങുന്നതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ സർക്കാർ കർശനമാക്കിയിട്ടുണ്ട്. 2020 ഡിസംബർ 28-ന് സർക്കാർ ഇതുമായി ബന്ധപ്പെട്ട് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.

ALSO READ: 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഈ തുകയ്ക്ക് മുകളിൽ ആണെങ്കിൽ പാൻ നിർബന്ധമാണ്

Latest Videos

രണ്ട് ലക്ഷത്തിന് മുകളിൽ പാൻകാർഡ് നിർബന്ധം

2 ലക്ഷം രൂപയിൽ കൂടുതൽ സ്വർണം വാങ്ങാൻ പാൻ /ആധാർ വിവരങ്ങൾ നിർബന്ധമാണ്. 1962-ലെ ആദായനികുതി ചട്ടങ്ങളിലെ റൂൾ 114 ബി പ്രകാരം രണ്ട് ലക്ഷവും അതിനുമുകളിലും ഉള്ള ഇടപാടുകൾക്ക് ഐഡി പ്രൂഫ് വേണം. നിശ്ചിത പരിധി കവിയുന്ന ഇടപാടുകൾക്ക് പിഎംഎൽഎ നിയമങ്ങൾ പ്രകാരം പാൻ അല്ലെങ്കിൽ ആധാർ നിർബന്ധമാക്കുന്നു.തിരിച്ചറിയൽ രേഖകളില്ലാതെ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ പണമായി സ്വർണാഭരണങ്ങൾ വാങ്ങിയാൽ അത് ആദായനികുതി നിയമങ്ങളുടെ ലംഘനമായി കണക്കാക്കും. അത്തരം ലംഘനങ്ങളിൽ,  ഐ-ടി നിയമങ്ങൾ പ്രകാരം ജ്വല്ലറിയിൽ നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയുണ്ട്.ഇടപാട് 2 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ കെവൈസി മാനദണ്ഡങ്ങൾ  പാലിക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും, ചില ജ്വല്ലറികൾക്ക് അവരുടേതായ പ്രോട്ടോക്കോൾ ഉണ്ട്.

2020 ഡിസംബർ 28-ന് കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ജ്വല്ലറികൾ കെവൈസി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും വലിയ മൂല്യമുള്ള പണമിടപാടുകൾ, അതായത് 10 ലക്ഷം രൂപയും അതിനുമുകളിലും സർക്കാരിന് റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഒരു ഉപഭോക്താവിന് നിശ്ചിത പരിധിയിൽ കൂടുതൽ പണമായി സ്വർണം വാങ്ങാൻ കഴിയില്ലെന്ന് ആദായനികുതി നിയമങ്ങൾ പറയുന്നു.

click me!