Bank Account : നിങ്ങൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം; അറിയേണ്ടതെല്ലാം

By Web Team  |  First Published Jun 6, 2022, 7:14 PM IST

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ കൈവശം വെയ്ക്കുന്നതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചില നേട്ടങ്ങൾ ഇതാ പരിചയപ്പെടാം


ഡിജിറ്റൽ ബാംങ്കിംഗ് സംവിധാനം വന്നതോടുകൂടി ഇപ്പോൾ ആളുകൾക്ക് അവരുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ  ഓൺലൈനായോ മൊബൈൽ ആപ്പുകൾ വഴിയോ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുന്നു. സേവിങ്സ് അക്കൗണ്ടുകൾക്കായി ഓൺലൈനായി അപേക്ഷിക്കാനും കെവൈസി പൂർത്തിയാക്കാനും അക്കൗണ്ട് ആരംഭിക്കാനും നിമിഷങ്ങൾ മാത്രം മതി. ഈ കാരണംകൊണ്ട് തന്നെ ഇന്ന് ഒരു വ്യക്തിക്ക് ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ ഒരാൾക്ക് ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ കൈവശം വെക്കാൻ സാധിക്കുമോ? അതെ. സാധിക്കും എന്നാൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ കൈവശം വെയ്ക്കുന്നതിന് അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ചില നേട്ടങ്ങൾ ഇതാ പരിചയപ്പെടാം

വിവിധ ആനുകൂല്യങ്ങൾ 

Latest Videos

മിക്ക ബാങ്കുകളും ഒന്നിലധികം ലോക്കറുകൾ, ഇൻഷുറൻസ്, പ്രീമിയം ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടാകുമ്പോൾ ഈ ബാങ്കുകളുടെയെല്ലാം ആനുകൂല്യങ്ങൾ സ്വീകരിക്കാൻ ഉഉപയോക്താവിന് സാധിക്കും. കൂടാതെ, യൂട്ടിലിറ്റി പേയ്‌മെന്റുകൾ, ഷോപ്പിംഗ്, ഇഎംഐകൾ എന്നിവയിൽ അക്കൗണ്ട് ഉടമകൾക്ക് റിവാർഡുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. അതിനാൽ, ഒന്നിലധികം അക്കൗണ്ടുകൾ കൈവശം  വെയ്ക്കുന്നത് ഈ നേട്ടങ്ങൾ ലഭിക്കാൻ ഇടയാക്കും. 

Read Also :  നവദമ്പതികളുടെ സാമ്പത്തിക ആസൂത്രണം വിജയകരമാക്കാം; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കൂ

എളുപ്പത്തിൽ ഇടപാടുകൾ 

ഓരോ മാസവും എടിഎമ്മുകളിൽ നിന്ന് സൗജന്യമായി പിൻവലിക്കാവുന്ന തുകയുടെ പരിധി ഓരോ ബാങ്കുകളും വ്യത്യസ്ത രീതിയിൽ നിശ്ചയിക്കുന്നതിനാൽ ഒരു ബാങ്കിന്റെ കാർഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊന്നിന്റേത് ഉപയോഗിക്കാം. എടിഎമ്മുകൾ പതിവായി ഉപയോഗിക്കുന്നവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം ബാങ്കുകൾ ഏർപ്പെടുത്തുന്ന ചാർജുകളിൽ നിന്നും രക്ഷപ്പെടാം.

അക്കൗണ്ടുകളുടെ ലക്ഷ്യങ്ങൾ 

വിദേശ യാത്ര, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി വ്യക്തികൾ വ്യത്യസ്ത സേവിംഗ്സ് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നു. ചിലർ ദൈനംദിന ചെലവുകൾക്കായി മാത്രം കുടുംബാംഗങ്ങൾക്കായി ജോയിന്റ് അക്കൗണ്ടുകൾ തുറക്കുന്നു. ഇങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങൾ നിറവേറ്റാൻ വ്യത്യസ്ത അക്കൗണ്ടുകൾ കൂടുതൽ സഹായിക്കും.

ഓൺലൈൻ ഇടപാടുകൾക്ക് സഹായകരം 

വിവിധ ഓൺലൈൻ, ഇ-കൊമേഴ്‌സ് പോർട്ടലുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് എക്‌സ്‌ക്ലൂസീവ് ഡീലുകളും ഓഫറുകളും നൽകുന്നത് പലപ്പോഴും ബാങ്കുകളുമായി കൈകോർത്തിട്ടാവും. ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചാൽ ഡിസ്‌കൗണ്ട് ലഭിക്കുമെന്ന ഓഫറുകൾ ഉണ്ടെങ്കിൽ വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർക്ക് അത് നഷ്ടമാകില്ല.


 

click me!