ലോകത്ത് ഇപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും പഴയ കറൻസികൾ ഏതാണ്? പ്രായം അറിയാം

By Web Team  |  First Published Nov 6, 2024, 4:11 PM IST

ചില കറൻസികൾ നൂറ്റാണ്ടുകളായി നിലവിലുണ്ട്. പ്രായം കൂടിയ ചില കറൻസികൾ പരിചയപ്പെടാം 


വിവിധ മൂല്യത്തിലുള്ള  പണം നാം നിത്യജീവിതത്തിൽ ഉപയോഗിക്കാറുണ്ടാകും. എന്നാൽ ലോകത്ത് ഇന്നും ഉപയോഗത്തിലുള്ള  ഏറ്റവും പഴക്കമുള്ള കറൻസികൾ ഏതൊക്കെയെന്ന് അറിയാമോ? ചില കറൻസികൾ നൂറ്റാണ്ടുകളായി നിലവിലുണ്ട്. പ്രായം കൂടിയ ചില കറൻസികൾ പരിചയപ്പെടാം 

കനേഡിയൻ ഡോളർ

Latest Videos

undefined

ഇന്നും ലോകത്ത് ഉപയോഗിക്കുന്ന ഏറ്റവും പഴയ കറൻസികളിൽ ഒന്നാണ് കനേഡിയൻ ഡോളർ. 1858-ൽ കനേഡിയൻ പൗണ്ടിന് പകരമായി, കനേഡിയൻ ഡോളർ അവതരിപ്പിച്ചു. 1871-ൽ, യൂണിഫോം കറൻസി നിയമം പാസാക്കി, വിവിധ കറൻസികൾ ഒരു ദേശീയ കനേഡിയൻ ഡോളർ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

യെൻ 

1871-ലാണ് ജപ്പാൻ ഔദ്യോഗിക കറൻസിയായി യെൻ കൊണ്ടുവരുന്നത്. എന്നാൽ ഈ നാണയം ആദ്യമായി അച്ചടിച്ചത് 1869 ലാണ്. ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡോളറിനും യൂറോയ്ക്കും ശേഷം വിദേശ വിനിമയ വിപണിയിൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന മൂന്നാമത്തെ കറൻസിയാണ് ജാപ്പനീസ് യെൻ.

ഫ്രാങ്ക് 

1850-ന് മുമ്പ്, ഹെൽവെറ്റിക് റിപ്പബ്ലിക്കിൻ്റെ കറൻസിയുടെ യൂണിറ്റായിരുന്നു ഫ്രാങ്ക്. 1850 മെയ് 7-ന് ഫെഡറൽ അസംബ്ലി ഫ്രാങ്കിനെ സ്വിറ്റ്സർലൻഡിൻ്റെ കറൻസി യൂണിറ്റായി അവതരിപ്പിച്ചു. പൊതുവെ സ്വിസ് ഫ്രാങ്ക് ചരിത്രപരമായി സുരക്ഷിതമായ കറൻസിയായി കണക്കാക്കപ്പെടുന്നു. 

പെസോ 

അയൽരാജ്യമായ ഹെയ്തിയിൽ നിന്ന് 1844-ൽ സ്വാതന്ത്ര്യം നേടിയ ശേഷം, ഡൊമിനിക്കൻ റിപ്പബ്ലിക് ഹെയ്തിയൻ ഗോർഡിന് പകരമായി പെസോ അവതരിപ്പിച്ചു.

ഫോക്ക്‌ലാൻഡ്‌സ് പൗണ്ട് 
 
ഒരു ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയാണ് ഫോക്ക്‌ലാൻഡ് ദ്വീപുകൾ. 1833-ൽ ആണ്  ഫോക്ക്‌ലാൻഡ്‌സ് പൗണ്ട് ആദ്യമായി പുറത്തിറക്കുന്നത്. ബ്രിട്ടീഷുകാർ ഫോക്ക്‌ലാൻഡ്‌സ് ദ്വീപുകളിൽ പരമാധികാരം പുനഃസ്ഥാപിച്ചതിനെ തുടർന്നാണ് ഫോക്ക്‌ലാൻഡ്‌സ് പൗണ്ട് അവതരിപ്പിച്ചത്.


ഹെയ്തിയൻ ഗോർഡ് 

ഫ്രഞ്ച് കൊളോണിയൽ കറൻസിയായ ഹെയ്തിയൻ ലിവറിനു പകരമായി ആദ്യത്തെ ഹെയ്തിയൻ ഗോർഡ് പുറത്തിറക്കിയത് 1813-ലാണ്. വെള്ളി നാണയങ്ങളായിരുന്നു ആദ്യം ഉണ്ടായിരുന്നത് പിന്നീട് വെങ്കല നാണയങ്ങൾ അവതരിപ്പിക്കപ്പെട്ടു. 

അമേരിക്കൻ ഡോളർ

1775- ലാണ് കോണ്ടിനെൻ്റൽ കോൺഗ്രസ് അമേരിക്കൻ വിപ്ലവ യുദ്ധത്തെ പിന്തുണയ്ക്കുന്നതിനായി കോണ്ടിനെൻ്റൽ കറൻസി അല്ലെങ്കിൽ കോണ്ടിനെൻ്റൽസ് എന്നറിയപ്പെടുന്ന പേപ്പർ മണി ഇഷ്യൂ ചെയ്യുന്നത്. തുടർന്ന് പത്ത് വർഷത്തിന് ശേഷം, 1785-ൽ, അമേരിക്കൻ ഐക്യനാടുകളുടെ പുതിയ കറൻസിയായ ഡോളറിനെ നിർവചിക്കുന്നതിന് കോണ്ടിനെൻ്റൽ കോൺഗ്രസ് "$" അടയാളം സ്വീകരിച്ചു.

click me!