Gold Rate Today: ഇന്ന് ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകണം? ജ്വല്ലറിയിൽ എത്തും മുൻപ് വില അറിയാം

By Web Team  |  First Published Dec 4, 2024, 11:03 AM IST

ഒക്ടോബര് 31 നാണു സ്വർണവില റെക്കോർഡ് നിരക്കായ 59,640  ത്തിലേക്കെത്തിയത്.


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.  ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,040 രൂപയാണ്.  

രണ്ട് ദിവസങ്ങൾക്ക് ശേഷം ഇന്നലെയാണ് സ്വർണവില വീണ്ടും 57,000  കടന്നത്. നവംബർ അവസാന വാരം മുതൽ സ്വർണവില ചാഞ്ചാടുന്നുണ്ട്. 56,000 ത്തിലും 57,000 ത്തിലുമായി കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. ഒക്ടോബര് 31 നാണു സ്വർണവില റെക്കോർഡ് നിരക്കായ 59,640  ത്തിലേക്കെത്തിയത്. തുടർന്ന് അമേരിക്കൻ തെരഞ്ഞെടുപ്പ് ഉൾപ്പടെ സ്വർണവിലയിൽ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാക്കി. നവംബർ 26 ന് പവന് 960 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണവില കുറഞ്ഞത്.  

Latest Videos

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7130 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5890 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ

click me!