രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
നിക്ഷേപത്തിനായി പദ്ധതിയുണ്ടോ? കണ്ണുംപൂട്ടി ഏതെങ്കിലും ബാങ്കിൽ നിക്ഷേപിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ഓർക്കണം. ഏത് ബാങ്കിലാണ് ഏറ്റവും കൂടുതൽ പലിശ എന്നുള്ളത് അറിഞ്ഞ് നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉറപ്പാക്കാം. രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സാധാരണ പൗരന്മാർക്ക് എസ്ബിഐ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ ലഭിക്കും.
2. ബാങ്ക് ഓഫ് ബറോഡ: പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും പലിശ ഈ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സാധാരണ പൗരന്മാർക്ക് 399 ദിവസത്തെ എഫ്ഡിയിൽ (മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം) 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികം പലിശയും ബാങ്ക് നൽകും.
undefined
3. എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു
4. ഐസിഐസിഐ ബാങ്ക്: 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 7 ശതമാനവും 7.5 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് നൽകും.
5. പഞ്ചാബ് നാഷണൽ ബാങ്ക്: സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.5 ഉം 7 ഉം ശതമാനം പലിശ പഞ്ചാബ് നാഷണൽ ബാങ്ക് നൽകും. അതേസമയം 400 ദിവസത്തെ എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.