എത്ര വരെ പഠിച്ചു? വിവാഹത്തിനൊരുങ്ങുന്ന അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിദ്യാഭ്യാസ യോഗ്യത ഇതാണ്

By Web TeamFirst Published Jul 3, 2024, 6:10 PM IST
Highlights

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗംഭീരമായ ആഘോഷമാണ് അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും  വിവാഹത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. 

നന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും  വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസം മാത്രമാണ് ഉള്ളത്. ജൂലൈ 12-ന്, മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ വെച്ച് വിവാഹം നടക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗംഭീരമായ ആഘോഷമാണ് വിവാഹത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. ഈ അവസരത്തിൽ മുകേഷ് അംബാനിയുടെ ഇളയ മകന്റെയും മരുമകളുടെയും വിദ്യാഭ്യാസ യോഗ്യതകൾ കുറിച്ചുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്. 

അനന്ത് അംബാനിയുടെ വിദ്യാഭ്യാസം

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ അനന്തരാവകാശിയായ അനന്ത് അംബാനി തൻ്റെ സഹോദരങ്ങളായ ഇഷയ്ക്കും ആകാശ് അംബാനിക്കുമൊപ്പം ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൽ നിന്നാണ് അനന്ത് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിത്. ബ്രൗൺ യൂണിവേഴ്‌സിറ്റിയി നിന്ന്  ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദം നേടി. 2023 ഓഗസ്റ്റിൽ, അനന്ത്, ഇഷ, ആകാശ് എന്നിവരെ റിലയൻസിൻ്റെ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ചു, നിലവിൽ റിലയൻസ് ന്യൂ എനർജിയെ നയിക്കുന്നത് അനന്താണ്.

രാധിക മർച്ചൻ്റിൻ്റെ വിദ്യാഭ്യാസം

അനന്ത് അംബാനിയുടെ പ്രതിശ്രുതവധു രാധിക മർച്ചൻ്റിന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുണ്ട്. കത്തീഡ്രൽ, ജോൺ കോണൺ സ്കൂൾ, എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂൾ, മുംബൈയിലെ സോമാനി ഇൻ്റർനാഷണൽ സ്‌കൂൾ എന്നിവിടങ്ങളിലായിരു നിന്നും  പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. രാധിക തൻ്റെ സഹോദരി അഞ്ജലി മർച്ചൻ്റിനൊപ്പം എൻകോർ ഹെൽത്ത് കെയറിലെ (ഇഎച്ച്പിഎൽ) ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളാണ്. അവളുടെ പിതാവ്, വീരൻ മർച്ചൻ്റ്, ഇഎച്ച്പിഎല്ലിൻ്റെ സ്ഥാപകനും സിഇഒയുമാണ്, അമ്മ ഷൈല മർച്ചൻ്റ് മാനേജിംഗ് ഡയറക്ടർ സ്ഥാനം വഹിക്കുന്നു.

click me!