നീണ്ട അവധി ദിനങ്ങള്‍, പെട്ടി പാക്ക് ചെയ്ത് ഇന്ത്യക്കാർ; ഇഷ്ടയിടങ്ങളില്‍ മൂന്നാറും

By Web Team  |  First Published Aug 13, 2024, 1:46 PM IST

മികച്ച യാത്രാ പ്ലാനുകള്‍ തേടി തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 340 ശതമാനം വര്‍ധിച്ചതായി ഓണ്‍ലൈന്‍ വിനോദസഞ്ചാര സേവന പ്ലാറ്റ്ഫോമുകളായ എയര്‍ബിഎന്‍ബിയും മേക്ക് മൈ ട്രിപ്പും വ്യക്തമാക്കി.


വ്യാഴം സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായുള്ള അവധി..അത് കഴിഞ്ഞ് വെള്ളിയാഴ്ച ലീവെടുത്താല്‍ ലഭിക്കുക നാല് ദിവസത്തെ ഒരുമിച്ചുള്ള അവധി.. ഇനി ഉത്തരേന്ത്യയില്‍ ആണെങ്കില്‍ തിങ്കളാഴ്ചയിലെ രക്ഷാബന്ധന്‍ അവധി കൂടി കൂട്ടിയാല്‍ അഞ്ച് ദിവസം തുടർച്ചയായ അവധി. ഈ നീണ്ട അവധി ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍ മിക്ക ആളുകളും തെരഞ്ഞെടുക്കുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ തന്നെ. മികച്ച യാത്രാ പ്ലാനുകള്‍ തേടി തങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം 340 ശതമാനം വര്‍ധിച്ചതായി ഓണ്‍ലൈന്‍ വിനോദസഞ്ചാര സേവന പ്ലാറ്റ്ഫോമുകളായ എയര്‍ബിഎന്‍ബിയും മേക്ക് മൈ ട്രിപ്പും വ്യക്തമാക്കി. ആഭ്യന്തര, വിദേശ യാത്രകള്‍ക്കാണ് ഭൂരിഭാഗം അന്വേഷണങ്ങളും.

ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്ന പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങളും എയര്‍ബിഎന്‍ബിയും മേക്ക് മൈ ട്രിപ്പും പുറത്തുവിട്ടിട്ടുണ്ട്. മൂന്നാര്‍, ഗോവ, ലോനാവാല, പുതുച്ചേരി,മുംബൈ, ബെംഗളൂരു, ന്യൂഡല്‍ഹി, ഉദയ്പൂര്‍, മഹാലബേശ്വര്‍,ഊട്ടി, കൂര്‍ഗ് എന്നിവയാണ് രണ്ട് കമ്പനികളുടേയും പട്ടികയിലുള്ളത്. ബീച്ചുകള്‍, ഹില്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് ഭൂരിഭാഗം പേരും താല്‍പര്യം കാണിക്കുന്നത്. സാംസ്കാരിക കേന്ദ്രങ്ങളും പലരും തെരഞ്ഞെടുക്കുന്നുണ്ട്.  

Latest Videos

വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് താല്‍പര്യം കാണിക്കുന്നവരില്‍ ഭുരിഭാഗം പേരും തായ്‌ലാൻഡ് , സിംഗപ്പൂര്‍, ദുബായ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഇവയില്‍ യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയം തായ്‌ലാൻഡ് തന്നെ. ബാങ്കോക്ക്, പട്ടായ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് തായ്ലാന്‍റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

click me!