വരാനിരിക്കുന്നത് ഐപിഒ മേള, അടുത്ത ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍

By Web Team  |  First Published Sep 6, 2024, 6:05 PM IST

ഇന്ത്യന്‍ ഓഹരി വിപണി അടുത്ത ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്


ന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി അടുത്ത ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്. എല്ലാ കമ്പനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വില്‍പന നടത്തുന്നത്. ഇതില്‍ നാല് വലിയ ബിസിനസുകളും എട്ട് ചെറുകിട, ഇടത്തരം സംരംഭങ്ങളും (എസ്എംഇ) ഉള്‍പ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ ഐപിഒ ബജാജ് ഹൗസിംഗ് ഫിനാന്‍സിന്‍റേതാണ്. ഏകദേശം 6,560 കോടി രൂപയാണ് ഐപിഒയിലൂടെ ബജാജ് ഹൗസിംഗ് ലക്ഷ്യമിടുന്നത്. 1,100 കോടി രൂപയുടെ ഐപിഒയുമായി എത്തുന്ന പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ആണ് രണ്ടാമത്തെ ഏറ്റവും വലിയ ഐപിഒ. ക്രോസ് ലിമിറ്റഡ് (500 കോടി), ടോളിന്‍സ് ടയേഴ്സ് (230 കോടി രൂപ) എന്നിവ നാല് വലിയ ഐപിഒകളില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സ്, ക്രോസ് ലിമിറ്റഡ്, ടോളിന്‍സ് ടയറുകള്‍ എന്നിവയുടെ ഐപിഒ സെപ്റ്റംബര്‍ 9 ന് ആരംഭിച്ച് സെപ്റ്റംബര്‍ 11 ന് അവസാനിക്കും. പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ഐപിഒ സെപ്റ്റംബര്‍ 10 ന് ആരംഭിച്ച് സെപ്റ്റംബര്‍ 12 ന് അവസാനിക്കും. ഗജാനന്ദ് ഇന്‍റര്‍നാഷണല്‍, ഷെയര്‍ സമാധന്‍, ശുഭശ്രീ ബയോഫ്യൂവല്‍സ് എനര്‍ജി, ആദിത്യ അള്‍ട്രാ സ്റ്റീല്‍ എന്നിവയുടെ ഐപിഒകള്‍ സെപ്തംബര്‍ 9-ന് ആരംഭിച്ച് സെപ്റ്റംബര്‍ 11-ന് അവസാനിക്കും. ടാഫിക്സോള്‍ ഐടിഎസ് ടെക്നോളജീസ് , എസ്എസ്പി പോളിമര്‍ എന്നിവയുടെ ഐപിഒകള്‍ സെപ്റ്റംബര്‍ 10-ന് ആരംഭിച്ച് സെപ്റ്റംബര്‍ 13-ന് അവസാനിക്കും. ഈ കമ്പനികള്‍  ഐപിഒ വഴി 12 മുതല്‍ 45 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഗസ്റ്റിലെ മിക്ക പ്രധാന ഐപിഒകള്‍ക്കും ശരാശരി 75 മടങ്ങ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. 2024 ലെ ശരാശരി സബ്സ്ക്രിപ്ഷന്‍ ഇതുവരെ 66 മടങ്ങാണ്.

Latest Videos

undefined

എന്താണ് ഐപിഒ

പൊതു നിക്ഷേപകരില്‍ നിന്ന് ഓഹരി മൂലധനം സ്വരൂപിക്കുന്നതിനായി സ്വകാര്യ കമ്പനികള്‍ അവരുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന പ്രക്രിയയെയാണ് ഇനീഷ്യല്‍ പബ്ലിക് ഓഫര്‍(ഐപിഒ) .ഐപിഒ  ഒരു സ്വകാര്യ കമ്പനിയെ ഒരു പൊതു കമ്പനിയാക്കി മാറ്റുന്നു. 

tags
click me!