ജെന്‍ സീ തലമുറയുടെ കഥ പറയുന്ന, വാട്ടുസീ സോംബി എന്ന മലയാള ചിത്രം പുതുമയാർന്ന സംവിധാന ശൈലിയിലൂടെ ശ്രദ്ധേയമാകുന്നു.
ജാന്‍ ഡേവിസിന്‍റെ പ്രശസ്തമായ പട്ടാണ് 'വാട്ടുസീ സോംബി' ദ്രുത താളത്തിലുള്ള ഈ സംഗീതത്തിന്‍റെ അലയൊലികളില്‍ ജെന്‍സീ ജനറേഷന്‍റെ നരേഷന്‍ സംയോജിപ്പിക്കുന്ന മലയാള ചിത്രമാണ് 'വാട്ടുസീ സോംബി'. ഇരുപതുകാരനായ സിറില്‍ എബ്രഹാം ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമ ടുഡേ വിഭാഗത്തിലാണ് ഇരുപത്തിയൊന്‍പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
തീയറ്ററിലേക്ക് നിങ്ങളെ കയറ്റിയ ശേഷം ഒരു പുതിയ ശ്വാസ വായു തുറന്നുവിടുകയാണ് എന്ന് പറയാം ഒറ്റവാക്കില്‍ ചിത്രത്തെ ജനറേഷന്‍ ഗ്യാപ്പില്‍ ചിലപ്പോള്‍ ജെന്‍ സീ അല്ലാത്തവര്‍ക്ക് ആ ഭാഷയില്‍ ആ വായുവില്‍ ശ്വാസം കിട്ടാതിരിക്കാം. ചിലര്‍ക്ക് അത് ചിരി വാതകമായി അനുഭപ്പെടാം. ചിലപ്പോള്‍ വീക്ഷണ കോണില്‍ പലതായി കാണാന്‍ സാധിച്ച ഒരു ചിത്രം തന്നെയാണ് 'വാട്ടുസീ സോംബി'.
പുതുതലമുറയുടെ ചിത്രം എന്ന് പറയുമ്പോള്‍ അതില്‍ മൊബൈല്‍ ഫോണ്‍ എവിടെയും കാണിക്കുന്നില്ല. ഫോണ്‍ കമ്യൂണിക്കേഷന്‍ പോലും അനലോഗ് ഫോണിലാണ്. സംവിധായകന്‍ ഗംഭീരമായി ഉപയോഗിച്ച ഒരു സങ്കേതമായിരിക്കാം അത്. ഒരു കമ്യൂണിറ്റിക്കുള്ളില്‍ തരംഗമുണ്ടാക്കിയ ഒരു കലാകാരന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്നു. അതിനിടയില്‍ അയാള്‍ പറഞ്ഞ നിര്‍ദോഷമായ ഒരു കാര്യം ആ കമ്യൂണിറ്റിയില്‍ എങ്ങനെ പരക്കുന്നു അതിന്‍റെ ഇംപാക്ട് എന്താണ് എന്നതൊക്കെയാണ് ചുരുക്കി പറഞ്ഞാല്‍ ചിത്രത്തിന്‍റെ തീം.
എന്നാല്‍ ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കാന്‍ സിറില്‍ എബ്രഹാം ഡെന്നിസ് സ്വീകരിക്കുന്ന ചലച്ചിത്ര പരിചരണ രീതി അത്രത്തോളം പരിചിതമായ ഒന്നല്ല എന്നതാണ് 'വാട്ടുസീ സോംബി'യെ വ്യത്യസ്തമാക്കുന്നത്. ചിത്രം മലയാളം സംസാരിക്കുമെങ്കിലും അര്‍ബണേസ് ചെയ്യപ്പെട്ട ഒരു ജനറേഷന്‍റെ സംസാര രീതിയാണ് സ്വീകരിക്കുന്നത്. അതിനാല്‍ അതിലേക്ക് എത്താന്‍ തന്നെ ആദ്യത്തെ 'പോഡ് കാസ്റ്റ്' സീന്‍ മുതല്‍ ചിലര്‍ക്ക് കഷ്ടപ്പാട് ഉണ്ടാകും. വളരെ സ്ലാപ്റ്റിക്കായ ഒരു ഹ്യൂമറിലാണ് കഥ മുന്നോട്ട് പോകുന്നത് എന്ന് നമ്മുക്ക് മനസിലാകും പക്ഷെ അതിന്‍റെ അവതരണത്തിലുള്ള പുതുമ ഇത് എവിടെ അവസാനിക്കും എന്ന ചിന്ത നമ്മെ കൊണ്ടെത്തിക്കും.
undefined
ഒരു മണിക്കൂര്‍ പതിമൂന്ന് മിനുട്ട് നീളുന്ന ചിത്രം അസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് തീര്‍ന്നോ എന്ന രീതിയില്‍ ഒരു അമ്പരപ്പിലാണ് നിര്‍ത്തുന്നത്. അതേ സമയം തന്നെ മൂര്‍ത്തമായ രീതിയിലുള്ള കഥരീതി എല്ലാവരുടെയും ഇഷ്ടത്തിന് ഉതകുന്നതാണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ ജെന്‍ സീയിലും വന്‍ പരീക്ഷണങ്ങള്‍ മലയാളത്തില്‍ നടക്കുന്നു എന്നത് അടിവരയിടുന്നു 'വാട്ടുസീ സോംബി'.
ഹൈപ്പർബോറിയൻസ്: രാഷ്ട്രീയം പറയുന്ന ഒരു ഭ്രാമാത്മക പരീക്ഷണം
'നമ്മുടെ ധാരണകള്‍ അവരുടെ ബാധ്യതകള്‍ അല്ല': അണ്ടര്‍ഗ്രൌണ്ട് ഓറഞ്ച് റിവ്യൂ