നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി...

By My beloved Song  |  First Published Feb 16, 2019, 5:01 PM IST

ജീവിതത്തിൽ പലപ്പോഴും മനുഷ്യർ നിസ്സയഹരായി പോവുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ഒരുപാട് കാലം ചേർത്ത് പിടിച്ച ആത്മാവിന്റെ ഭാഗമായി കൊണ്ട് നടന്ന എന്തോ ഒന്ന് ഒരു ദിനം പൊടുന്നനെ നമ്മുടേതല്ലാതായി മാറുന്നു എന്ന തിരിച്ചറിവിന്റെ സാക്ഷിയായാണ് ഈ വരികളെ ഞാൻ കാണുന്നത്. സ്നേഹത്തിന്റെ തീവ്രത അത്രമേൽ അടയാളപ്പെടുത്താൻ വാക്കുകള്‍ പോലും ചിലപ്പോള്‍ അപര്യാപ്തമാണ്.


'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

Latest Videos

undefined

വിരഹത്തിന്റെയും നിരാശയുടെയും അവസാനവാക്കായി പ്ലേ ലിസ്റ്റിൽ ഉള്ള ഒരു പാട്ടിനെപറ്റിയാണ് ഇത്. 'അയാളും ഞാനും തമ്മിൽ' സിനിമയിലെ "അഴലിന്റെ ആഴങ്ങളിൽ..." എന്ന പാട്ട്. സാധരണ ഗതിയിൽ ഒരു പാട്ടിഷ്ടപെട്ടാൽ അത് കേട്ട് കേട്ട് വെറുക്കുന്നത് വരെ കേട്ട് അവസാനം പ്ലേ ലിസ്റ്റിൽ നിന്നും ഡിലീറ്റ് ചെയ്യുക എന്നത് ഒരു പൊതു സ്വഭാവവുമാണല്ലോ... പക്ഷെ, എന്തുകൊണ്ടോ ഈ പാട്ട് ഇറങ്ങി ഇത്രകാലം കഴിഞ്ഞിട്ടും തനിച്ചുള്ള യാത്രകളിലും വിരസതയാർന്ന സായാഹ്നങ്ങളിലും ഉറക്കം വരാതെ കിടന്ന രാത്രികളിലും എനിക്ക് കൂട്ടായുണ്ട് ഇന്നും...

"അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായ്
ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ..."

ഇനിയൊരിക്കലും ഒരു തിരിച്ചു വരവില്ലാത്ത തന്റെ പ്രണയത്തെ ഓർത്തു വിങ്ങുന്ന ഒരു ഹൃദയത്തിൽ നിന്നുമുതിരുന്ന അശരീരിയായാണ് ഈ വരികൾ തോന്നാറുള്ളത്. ഒരുപക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ  പ്രണയിച്ചിട്ടുണ്ടെങ്കിൽ (അങ്ങനെ ഇല്ലാത്തവർ ഉണ്ടാവില്ല എന്ന് തന്നെ കരുതട്ടെ) ഒരുവേള കടന്നു പോയ വിരഹത്തിന്റെ നേർക്കാഴ്ച ഉൾക്കണ്ണിൽ  കൊണ്ടുവരാൻ കണ്ണടച്ച് കൊണ്ട് ഇതൊരു തവണ കേട്ടാൽ മതി...

ജീവിതത്തിൽ പലപ്പോഴും മനുഷ്യർ നിസ്സയഹരായി പോവുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്

"പിന്നോട്ട് നോക്കാതെ പോകുന്നു നീ
മറയുന്നു ജീവന്റെ പിറയായ നീ
അന്നെന്റെ ഉൾചുണ്ടിൽ തേൻ തുള്ളി നീ
ഇനിയെന്റെ ഊൾപൂവിൽ മിഴി നീരും നീ
എന്തിനു വിതുമ്പലായി ചേരുന്നു നീ
പോകൂ വിഷാദ രാവേ എൻ നിദ്രയിൽ പുണരാതെ നീ"

ജീവിതത്തിൽ പലപ്പോഴും മനുഷ്യർ നിസ്സയഹരായി പോവുന്ന അവസ്ഥകൾ ഉണ്ടാവാറുണ്ട്. ഒരുപാട് കാലം ചേർത്ത് പിടിച്ച ആത്മാവിന്റെ ഭാഗമായി കൊണ്ട് നടന്ന എന്തോ ഒന്ന് ഒരു ദിനം പൊടുന്നനെ നമ്മുടേതല്ലാതായി മാറുന്നു എന്ന തിരിച്ചറിവിന്റെ സാക്ഷിയായാണ് ഈ വരികളെ ഞാൻ കാണുന്നത്. സ്നേഹത്തിന്റെ തീവ്രത അത്രമേൽ അടയാളപ്പെടുത്താൻ വാക്കുകള്‍ പോലും ചിലപ്പോള്‍ അപര്യാപ്തമാണ്.

ഏറ്റവും ഇഷ്ടപ്പെട്ടതാണ് പലപ്പോഴും ഏറ്റവും വിഷമം നൽകി നഷ്ടപ്പെട്ടതായി മാറുന്നത്

"അത്തറായ് നീ പെയ്യും നാൾ ദൂരെയായ്
നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ
പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ കിലുങ്ങിടാതെ, ഇനി വരാതെ
നീ എങ്ങോ പോയി..."

മനസ്സിൽ മായാത്ത നിമിഷങ്ങൾ സമ്മാനിച്ച തന്റെ പ്രണയിനിയെ തന്റെ മനസ്സിൽ തിരയുന്നത് പോലെയാണ് ഈ വരികൾ തോന്നിപ്പിക്കുന്നത്. 
ജീവിതം പലപ്പോഴും അങ്ങനെയാണ്. ഏറ്റവും ഇഷ്ടപെട്ടതാണ് പലപ്പോഴും ഏറ്റവും വിഷമം നൽകി നഷ്ടപ്പെട്ടതായി മാറുന്നത്. ഓർമ്മകൾ മാത്രം ബാക്കിയാക്കി എങ്ങോട്ടെന്നില്ലാതെ തുഴഞ്ഞു പോകേണ്ടി വന്ന അത്തരം പ്രണയങ്ങൾ  ഒരുതവണയെങ്കിലും കണ്ണുനിറയിച്ച  എല്ലാ നിരാശാകാമുന്മാർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു  ഡെഡിക്കേഷൻ ആണീ പാട്ട്....

'ഓർമ്മകളുടെ ശവക്കല്ലറയിൽ  പുഷ്പങ്ങളർപ്പിക്കാൻ ജീവിതം ഇനിയും ബാക്കി..'

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!