അമ്മ എന്ന രണ്ടക്ഷരത്തെ, ആ ഒരു വികാരത്തെ ഇത്രമേൽ ഗഹനമായി അവതരിപ്പിക്കാൻ കഴിഞ്ഞ ഒരു പാട്ട് ഉണ്ടോ എന്ന് എനിക്കറിയില്ല. എങ്കിലും എപ്പോഴൊക്കെ ഈ പാട്ടുകേൾക്കുമ്പോഴും എത്ര തിരക്കിലായിരുന്നാലും, വീട്ടിൽ നിന്ന് എവിടെയാണെങ്കിലും അമ്മയുടെ മടിയിൽ തലവച്ചു ഉറങ്ങാനും ആ വാത്സല്യക്കടലിൽ അലിയാനും ഞാൻ ആശിക്കാറുണ്ട്.
'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാന്‍ മറക്കരുത്
undefined
16 വർഷത്തിനപ്പുറം അലസമായി വിട്ട ഒരു ഗാനം പിന്നീട് വളരെ ഹൃദ്യമായി തോന്നുന്നത് അസാധാരണമായ ഒരു അനുഭവമാണ്. അത്തരത്തിൽ ഒരു പാട്ടാണ് എനിക്ക് 'നമ്മൾ എന്ന ചിത്രത്തിലെ 'എന്നമ്മേ...' എന്നു തുടങ്ങുന്ന ഗാനം.
ഹോസ്റ്റൽ ജീവിതത്തിലെ വിരസതയിൽ വീടിനെ കുറിച്ച് ഓര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് ഹെഡ് ഫോണിൽ ഈ പാട്ട് കാതിൽ മുഴങ്ങുന്നത്. ആദ്യ മാത്രയിൽത്തന്നെ ഈ പാട്ടുമായി ഒരു വൈകാരികബന്ധം തോന്നി. ഒരുപക്ഷേ, ഓർമവച്ച നാൾ മുതൽ ഒരിക്കൽപോലും അമ്മയെ പിരിയാതിരുന്ന എന്‍റെ വികാരമായിരിക്കും ഈ പാട്ടിനെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചത്.
എന്നും ഒരു കുളിർമ ആയിരുന്നു ഈ പാട്ടും അമ്മ എന്ന വികാരവും
അമ്മ എന്ന രണ്ടക്ഷരത്തെ, ആ ഒരു വികാരത്തെ ഇത്രമേൽ ഗഹനമായി അവതരിപ്പിക്കാൻ കഴിഞ്ഞ ഒരു പാട്ട് ഉണ്ടോ എന്ന് എനിക്കറിയില്ല. എങ്കിലും എപ്പോഴൊക്കെ ഈ പാട്ടുകേൾക്കുമ്പോഴും എത്ര തിരക്കിലായിരുന്നാലും, വീട്ടിൽ നിന്ന് എവിടെയാണെങ്കിലും അമ്മയുടെ മടിയിൽ തലവച്ചു ഉറങ്ങാനും ആ വാത്സല്യക്കടലിൽ അലിയാനും ഞാൻ ആശിക്കാറുണ്ട്.
ജീവിതത്തിന്‍റെ നല്ല വർഷങ്ങളെ ഹോസ്റ്റലുകളിൽ തളച്ചിടപ്പെടേണ്ടി വന്ന എന്നെപ്പോലുള്ളവർക്ക് എന്നും ഒരു കുളിർമ ആയിരുന്നു ഈ പാട്ടും അമ്മ എന്ന വികാരവും. ലളിതമായ വരികളിലൂടെ എന്നെപ്പോലുള്ളവരെ വളരെ പുറകോട്ട് നടത്താൻ കൈതപ്രത്തിന് കഴിഞ്ഞിരുന്നു.
ഇന്നും എനിക്ക് നീറ്റലോടെയും അസ്വസ്തഥതയോടെയും അല്ലാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല
സൗഹൃദത്തിന്‍റെ കഥ പറഞ്ഞ നമ്മൾ എന്ന ചിത്രത്തിലെ ഈ ഗാനം അന്ന് 'രാക്ഷസി...' എന്ന പാട്ടിന്‍റെ തരംഗത്തിൽ മുങ്ങിപ്പോയെങ്കിലും ഇന്നും എനിക്ക് നീറ്റലോടെയും അസ്വസ്തഥതയോടെയും അല്ലാതെ ഈ പാട്ട് കേൾക്കാൻ സാധിക്കില്ല. കമൽ സാറിന്‍റെ അതിമനോഹരമായ ഗാന ചിത്രീകരണവും ദാസേട്ടന്‍റെ ശ്രുതിമധുരമായ ശബ്ദവും ഇന്നും എന്നും എനിക്ക് ഈ പാട്ടിനെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം