ഇപ്പഴും തുഴഞ്ഞു കൊണ്ടിരിക്കുകയാണ്, മിഴിയിൽ നിന്നും മിഴിയിലേക്ക്...

By My beloved Song  |  First Published Jan 14, 2019, 6:45 PM IST

അങ്ങനെ ഈ പാട്ട് ഞങ്ങൾക്കിടയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സങ്കടപ്പാട്ടായിരുന്നു. നിറയെ നിറയെ സ്നേഹോള്ള രണ്ട് മനുഷ്യര്, നേരിട്ട് കാണാനോ തൊടാനോ പറ്റാതെ ഇത്രേം ദൂരത്തങ്ങനെയങ്ങനെ... 
 


'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

Latest Videos

undefined

മായാനദിയിലെ 'മിഴിയിൽ നിന്നും മിഴിയിലേക്ക്' എന്ന പാട്ട് ഒരു സമയത്ത് ജീവൻ നിലനിർത്താൻ എന്നെ സഹായിച്ച  ഘടകങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിനിമ ഇറങ്ങിയ അന്ന് മുതൽ തന്നെ ഒരു രക്ഷയുമില്ലാതെ ഈ പാട്ട് ഉള്ളിൽ കയറിയിരിപ്പായി. എന്റെ എല്ലാ മൂഡും ചെയ്ഞ്ച് ചെയ്യാനുള്ള മാജിക്കൽ പവർ ഈ പാട്ടിനുണ്ട്. 

റിപീറ്റ്‌ മോഡിൽ ഇട്ടു കേൾക്കുന്ന വളരെ കുറച്ചു പാട്ടുകളിൽ ഒന്ന്. ഇതങ്ങു ഹൃദയം കാർന്നു തിന്നാൻ തുടങ്ങിയത് കടുത്ത ഒരു റിലേഷന്റെ തുടക്കത്തിലാണ്. ചോദിച്ചപ്പോ ഓന്ക്കും ഈ പാട്ട് പെരുത്തിഷ്ടം. അങ്ങു ദൂരെ ദൂരെ അബുദാബിയിലുള്ള ഓനുമായുള്ള ചാറ്റിങ്ങിനിടയിൽ രണ്ടു പേരും ഈ പാട്ടിങ്ങനെ പ്ലേ ചെയ്‌ത് ഉടലാകെ പ്രേമമിങ്ങനെ ചുരന്ന് കൊണ്ടിരിക്കും.

ആകെ ഡിപ്രസ്ഡ് ആകുമ്പോൾ അവസാന പിടിവള്ളി ഈ പാട്ടാണ്

അങ്ങനെ ഈ പാട്ട് ഞങ്ങൾക്കിടയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സങ്കടപ്പാട്ടായിരുന്നു. നിറയെ നിറയെ സ്നേഹോള്ള രണ്ട് മനുഷ്യര്, നേരിട്ട് കാണാനോ തൊടാനോ പറ്റാതെ ഇത്രേം ദൂരത്തങ്ങനെയങ്ങനെ... 

പലപ്പോഴും സ്നേഹത്തോണി നിറഞ്ഞ്, പ്രാണൻ കവിഞ്ഞ്... തീരെ പറ്റാതെ ആവുമ്പോൾ വീഡിയോ കാൾ ചെയ്തിട്ട് ഈ പാട്ട് പ്ലേ ചെയ്ത് പരസ്പരം നോക്കിയിരുന്നു കണ്ണു നിറയ്ക്കും. ആകെ ഡിപ്രസ്ഡ് ആകുമ്പോൾ അവസാന പിടിവള്ളി ഈ പാട്ടാണ്. ഒരു മരുന്ന് പോലെ ഇതിങ്ങനെ പ്രവർത്തിച്ച നാളുകൾ. പാട്ട് കേൾക്കുമ്പോ കാരണമൊന്നുമില്ലാതെ സങ്കടം വരും. രണ്ട് പേരും നിശ്ശബ്ദരാവും, അറിയാതെ കൈകള് നീണ്ടു വന്ന് ചേർത്തു പിടിക്കും. ഈ പാട്ടെന്നു പറഞ്ഞാൽ എനിക്ക് ഓനാണ്. ഓന്റെ സ്നേഹവും കരുതലുമാണ്. ഇപ്പഴും തുഴഞ്ഞു കൊണ്ടിരിക്കുകയാണ്, മിഴിയിൽ നിന്നും മിഴിയിലേക്ക്...
 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!