ജിമിക്കി കമ്മലിന് ക്ലാസിക്കൽ വേർഷനുമായി സംഗീതസംവിധായകനും ഗായകനുമായ സുനിൽ പള്ളിപ്പുറം. ഫേസ്ബുക്കിലും യൂട്യൂബിലുമായി അഞ്ചുലക്ഷത്തിലധികം പേർ ക്ലാസിക്കൽ വേർഷൻ ഇതുവരെയായി കേട്ടുകഴിഞ്ഞു. പാട്ട് ഹിറ്റായ സന്തോഷത്തിലാണ് ഇത്തരമൊരു വേർഷൻ ഇറക്കിയാലോയെന്ന് ആലോചിച്ചതെന്ന് സുനിൽ പറയുന്നു.
കൂടാതെഎല്ലാവരും ഡാൻസ് കളിച്ചല്ലേ ഹിറ്റാക്കിയത്. ഡാൻസ് കളിക്കാനറിയാത്തതു കാരണം അറിയാവുന്ന സംഗീതത്തിലൂടെ ഒരു ശ്രമം നടത്തിയെന്നു മാത്രം. പന്തുവരാളി, ഷണ്മുഖപ്രിയ എന്നീ രാഗങ്ങളെ ആധാരമാക്കി രാഗമാലികയായാണ് ക്ലാസിക്കൽ വേർഷൻ ചെയ്തിരിക്കുന്നത്.
undefined
25നു വൈകുന്നേരം അഞ്ചരയോടെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ സുനിൽ പാട്ട് അപ്ലോഡ് ചെയ്തത്. അതു ഷെയർ ചെയ്യപ്പെട്ട് വെറൈറ്റി മീഡിയ, മിമിക്രി മീഡിയ തുടങ്ങി അറിയാവുന്നതും അറിയാത്തതുമായ നിരവധി പേജുകളിലേക്കും പലരുടെയും വാട്ട്സ് ആപ്പ് അക്കൗണ്ടുകളിലേക്കും ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്
തൃപ്പൂണിത്തുറ ആർഎൽവി മ്യൂസിക് കോളജിൽ നിന്നും ഗാനഭൂഷണത്തിൽ ഒന്നാംറാങ്ക് നേടിയിട്ടുണ്ട് സുനിൽ. ഇവിടെ നിന്നും ഗാനപ്രവീണും എംഎ മ്യൂസിക് ബിരുദവും നേടി. സംഗീതനാടക അക്കാദമിയുടെ എൻഡോവ്മെന്റും ദ്രാവിഡ ഫോക്ലോർ അവാർഡും സുനിലിനു ലഭിച്ചിട്ടുണ്ട്. സിനിമാ സംവിധാനരംഗത്തും ചുവടുറപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ സംഗീതസംവിധായകൻ. ഉത്തരചെമ്മീൻ, 168 അവേഴ്സ് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങി.