ഇരുവരും ഈ കണ്ടുമുട്ടൽ വളരെ ഹൃദ്യമായ അനുഭവമായിട്ടാണ് പറയുന്നത്. ഉയരത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും പൊതുവായ പല കാര്യങ്ങളും തങ്ങളെ ചേർത്തു നിർത്തുന്നു എന്നും ഇവർ പറയുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് തങ്ങളുടെ 20 -ാം വാർഷികം ആഘോഷിച്ച വേളയിൽ ലോകം തികച്ചും സവിശേഷമായ ഒരു രംഗത്തിന് സാക്ഷ്യം വഹിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായ റുമൈസ ഗെൽഗിയും ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ ജ്യോതി ആംഗേയും തമ്മിലുള്ള കണ്ടുമുട്ടലായിരുന്നു അത്.
ലണ്ടനിലെ ആഡംബര ഹോട്ടലായ സവോയിയിലാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്. റുമൈസയും ജ്യോതിയും ഒരു ചായക്ക് മുന്നിൽ ഒരുമിച്ചപ്പോൾ അത് വളരെ സവിശേഷമായ മുഹൂർത്തമായി മാറി, ലോകത്തിന് വലിയ കൗതുകം സമ്മാനിച്ച കാഴ്ചയും.
undefined
215.16 സെന്റിമീറ്റര്‍ ( 7 അടി 7 ഇഞ്ച് ) ആണ് തുർക്കിക്കാരിയായ റുമൈസയുടെ ഉയരം. എന്നാൽ, ഈ ഉയരം വെറുതെ വന്നതല്ല, 'വീവര്‍ സിന്‍ഡ്രോം' എന്ന ജനിതക രോഗത്തിന്റെ ഭാഗമായാണ് റുമൈസയ്ക്ക് ഇത്രയും അസാധാരണമായ ഉയരമുണ്ടായതത്രെ. അതുപോലെ തന്നെ ഈ ഉയരം കാരണം അവൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. എന്നിരുന്നാലും ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയായി തെരഞ്ഞെടുത്തത് അവളിൽ ഈ വേദനകൾക്കിടയിലും സന്തോഷമുണ്ടാക്കിയിരുന്നു.
അതേസമയം ജ്യോതി ആംഗേയുടെ നീളം രണ്ടടിയാണ്, 61.95 സെന്റീമീറ്റര്‍. അക്കന്‍ഡ്രോപ്ലാസിയ എന്ന അവസ്ഥയാണ് ജ്യോതിയുടെ ഈ ഉയരക്കുറവിന് കാരണം. ഫുജി ടിവിയില്‍ വന്ന ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി പ്രശസ്തി നേടിയത്.
എന്തായാലും ഇരുവരും ഈ കണ്ടുമുട്ടൽ വളരെ ഹൃദ്യമായ അനുഭവമായിട്ടാണ് പറയുന്നത്. ഉയരത്തിന്റെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ടെങ്കിലും പൊതുവായ പല കാര്യങ്ങളും തങ്ങളെ ചേർത്തു നിർത്തുന്നു എന്നും ഇവർ പറയുന്നു. തന്നിൽ നിന്നും ഇത്രയും വ്യത്യാസമുള്ള ഒരാളെ കണ്ടുമുട്ടുമെന്ന് കരുതിയില്ല, ഇത് വലിയ സന്തോഷമുണ്ടാക്കുന്നു എന്നാണ് റുമൈസ പറഞ്ഞത്.
ഇത് അവരുടെ കാലം തന്നെ, എന്നാലും..; കണ്ണീരിന് പകരം സൂപ്പർ ഗ്ലൂ, ജപ്പാനിൽ നിന്നും വിചിത്രമായ ട്രെൻഡ്