പിന്നീടങ്ങോട്ട് വെല്ലുവിളികളായി ഓരോ ദിവസവും. കുട്ടിക്കുറുമ്പുകൾക്കെല്ലാം വഴങ്ങി, കുളിപ്പിച്ച്, ഉടുപ്പിടുവിച്ചു ഊട്ടി, ഞങ്ങൾ അമ്മയായി. ഈ സമയത്ത് ചിലർ ദൈവത്തിന്‍റെ പ്രതിരൂപങ്ങളായി. തങ്ങൾ ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞു. എന്നാൽ, മറ്റു ചിലർ ഞണ്ടുകളേക്കാൾ ആഴത്തിൽ, തേളിനെപ്പോലെ വിഷച്ഛവിയോടെ മുറിവേല്‍പിക്കാനായി തക്കം പാർത്തുനിന്നു.
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാന്‍ മറക്കരുത്
undefined
കോഴിക്കോട് കടപ്പുറത്തിന് ഒരു ഗൃഹാതുരതയുണ്ട്, കടലിന് ഒരു വശ്യതയും. ഓരോ തിരയും നമ്മോടൊപ്പം ചിരിയ്ക്കും, കരയും, പിണങ്ങും, കൊഞ്ഞനം കുത്തും, കളിയാക്കും, പരിഭവം പറയും, വേഗത്തിൽ വന്നടിച്ചു വേദനിപ്പിയ്ക്കും, പതുക്കെ തലോടും, ഇക്കിളിയാക്കും, കാലിനടിയിലെ മണലൂറ്റിയെടുത്ത് ജീവിതത്തിന്‍റെ നശ്വരതയെ ഓർമിപ്പിയ്ക്കും. അങ്ങനെയങ്ങനെ...
ഒരിക്കൽ തിരയെണ്ണി തിരയോട് പുന്നാരം പറഞ്ഞിരിക്കുമ്പോഴാണ് കാലിലൊരു കുത്തേറ്റതുപോലെ ചാടിയെണീറ്റത്. "പോലെ" അല്ല, ഏറ്റു. ഒരു ഞണ്ട്. ജീവിതത്തിലെ ആദ്യത്തെ ഞണ്ടിറുക്കൽ. പിന്നീട്, കുറേ നാളത്തേക്ക് ആ ഞണ്ട് ജീവിതത്തിൽ ഇറുക്കിപ്പിടിച്ചു കിടന്നു. പല രൂപത്തിൽ, പല മുഖങ്ങളിൽ, പല ചെയ്തികളിൽ...
പണ്ട് അമ്മയും അമ്മമ്മയും വല്യമ്മയും ഒക്കെ ഓരോ കഥ പറഞ്ഞു തരുമായിരുന്നു. കൃഷ്ണനെ മുലയൂട്ടാനെത്തി, പരലോകം പ്രാപിച്ച പൂതന, ലക്ഷ്മണനാൽ മൂക്കും മുലയും ഛേദിയ്ക്കപ്പെട്ട ശൂർപ്പണഖ... ഈ കഥകളൊക്കെ കേൾക്കുമ്പോൾ ശൂർപ്പണഖയോടും പൂതനയോടും വല്ലാത്തൊരു "പാവം" തോന്നാറുണ്ടായിരുന്നു. അന്നുവരെ ഭക്ഷിച്ചതിൽ വച്ചേറ്റവും നല്ല വിഭവം അമ്മിഞ്ഞപ്പാൽ ആണെന്ന ചിന്തയിൽ നിന്നൂറിയ ഒരു "പാവം തോന്നൽ"
അടർത്തി മാറ്റിയപ്പോഴും ആ കണ്ണിൽ വാത്സല്യം ചുരത്തുന്നുണ്ടായിരുന്നു
അങ്ങനെയുള്ള ഒരാൾ ഒരു ദിവസം കാണുന്നത് താൻ ആവോളം വലിച്ചു കുടിച്ച മുലക്കണ്ണുകളൊന്നിൽ നിന്ന് മഞ്ഞനിറത്തിലുള്ള ഒരു കൊഴുത്ത ദ്രാവകം വരുന്നു, താൻ മുഖം പൂഴ്ത്തി ഉറങ്ങിയ ഇടത്ത് എന്തോ ഒന്ന് ഉരുണ്ടു നീങ്ങുന്നു. ഇത്രയും ഓർമയുണ്ട്. പിന്നെ കാണുന്നത്, ഓപ്പറേഷൻ തീയേറ്ററിനു പുറത്ത് ഒരു ട്രേയിൽ അറുത്തുമുറിച്ചു മാറ്റപ്പെട്ട മുലക്കണ്ണോടു കൂടിയ ഒരു മാംസക്കഷ്ണം. അടർത്തി മാറ്റിയപ്പോഴും ആ കണ്ണിൽ വാത്സല്യം ചുരത്തുന്നുണ്ടായിരുന്നു. അല്ലെങ്കിലും ആ കണ്ണിലൊരിക്കലും ചെന്നിനായകത്തിന്‍റെ കയ്പ്പ് പുരണ്ടിരുന്നില്ലല്ലോ... അപ്പോഴും ചോദ്യം ഇതായിരുന്നു, ഈ ഞണ്ട് എങ്ങനെ ഇവിടെ?
പിന്നീടങ്ങോട്ട് വെല്ലുവിളികളായി ഓരോ ദിവസവും. കുട്ടിക്കുറുമ്പുകൾക്കെല്ലാം വഴങ്ങി, കുളിപ്പിച്ച്, ഉടുപ്പിടുവിച്ചു ഊട്ടി, ഞങ്ങൾ അമ്മയായി. ഈ സമയത്ത് ചിലർ ദൈവത്തിന്‍റെ പ്രതിരൂപങ്ങളായി. തങ്ങൾ ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞു. എന്നാൽ, മറ്റു ചിലർ ഞണ്ടുകളേക്കാൾ ആഴത്തിൽ, തേളിനെപ്പോലെ വിഷച്ഛവിയോടെ മുറിവേല്‍പിക്കാനായി തക്കം പാർത്തുനിന്നു.
ആശുപത്രിമണം നിറഞ്ഞ ദിവസങ്ങൾ. കീമോതെറാപ്പി റൂമിന്‍റെ അസഹനീയമായ തണുപ്പ്. ഛർദ്ദിയായിരുന്നു പ്രധാന പാർശ്വഫലം. ഒപ്പം ചുറ്റും നിന്ന ചിലരും ഛർദ്ദിച്ചു, ആശ്വാസവാക്കുകളെന്ന പേരിൽ കുറെ വിഷം. കുത്തിവയ്ക്കുന്ന മരുന്നിനെക്കാൾ വീര്യം കൂടിയ വിഷം. എന്നാൽ ചിലർ അകത്തെ മുറിവുകളിൽ "മുറികൂട്ടി' പിഴിഞ്ഞ നീരൊഴിച്ചു മാറി നിന്നു, അവകാശവാദങ്ങളേതുമില്ലാതെ...
എല്ലാ പ്രതിസന്ധികളെയും നേരിടാനുള്ള കരുത്ത് എല്ലാവരും ആർജ്ജിച്ചുവെങ്കിലും ആ പാവം ചുരുണ്ട മുടിയിഴകൾക്ക് ഇതൊന്നും താങ്ങാനായില്ല. അവയിലോരോന്ന് ആദ്യം ഒറ്റയ്ക്കും, പിന്നീട് ഒറ്റക്കെട്ടായും ഇറങ്ങിപ്പോയി, എല്ലാം ശരിയാവട്ടെ, ഞങ്ങൾ തിരിച്ചു വരാമെന്നും പറഞ്ഞ്. അന്നം തന്നൂട്ടിയ കൈവിരലിലെ നഖങ്ങൾ ദുഃഖം താങ്ങാഞ്ഞിട്ടെന്നോണം കറുപ്പണിഞ്ഞു. എന്നിട്ട് ചോദിച്ചു, എന്നാലും ഈ ഞണ്ട് എങ്ങനെ ഇവിടെ?
ജീവിതം എന്നും കാത്തിരിപ്പുകളാണെന്നു പഠിപ്പിച്ച ആശുപത്രി വരാന്തകൾ. കൂട്ടിരിയ്ക്കാൻ ഒപ്പം ഒരാളുണ്ടെങ്കിൽ കാത്തിരിപ്പിനും ഒരു സുഖമുണ്ടെന്ന തിരിച്ചറിവ്. ഓരോ ഞണ്ടിറുക്കലുകളുടെയും പരിദേവനങ്ങൾ നിർവികാരതയോടെ പറഞ്ഞു തീർക്കാൻ ശീലിച്ച സ്ഥിരം കണ്ടു പരിചിതമായ ആശുപത്രിമുഖങ്ങൾ. രോഗം മനുഷ്യനെ എത്ര നിസ്സാരനാക്കുന്നുവെന്ന വലിയ പാഠം. എല്ലാ തിരിച്ചറിവുകൾക്കും മീതെ വീണ്ടും അതേ ചോദ്യം, എങ്കിലും ഈ ഞണ്ട് എങ്ങനെ ഇവിടെ?
ഓരോ ലാബ് റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലും അനുകൂലമായ വിധിയ്ക്കു വേണ്ടിയുള്ള നിലയ്ക്കാത്ത പ്രാർത്ഥനകൾ, ഉള്ളിൽ അപ്പോഴും പ്രതീക്ഷയുടെ നാളം അണഞ്ഞിട്ടില്ലെന്ന് ഓർമിപ്പിച്ചു.
അടുക്കളയിൽ പരിപ്പ് കരിയുന്നതിനെക്കുറിച്ചു മാത്രം ആവലാതിപ്പെട്ടു
ശേഷം റേഡിയേഷന്‍റെ, പൊള്ളലിന്‍റെ നാളുകൾ. കുടുംബത്തിന് വേണ്ടി കോലാടിനെപ്പോലെ ഒരുപാട് നീറിയതുകൊണ്ട് മാറിലൊരു കരുവാളിപ്പ് മാത്രം ശേഷിച്ചു. മറ്റുള്ളവരുടെ കുത്തുവാക്കുകൾക്കുള്ള മറുപടി തൊണ്ടയിലൊരു വിങ്ങലായി മാത്രം നിർത്തി ശീലമായതുകൊണ്ട് ഭക്ഷണമിറക്കുമ്പോഴുള്ള പ്രയാസത്തെപ്പറ്റി ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല. അടുക്കളയിൽ പരിപ്പ് കരിയുന്നതിനെക്കുറിച്ചു മാത്രം ആവലാതിപ്പെട്ടു. എന്നിട്ട് സ്വയം ചോദിച്ചുകൊണ്ടേയിരുന്നു, എന്നാലും ഈ ഞണ്ട് എങ്ങനെ ഇവിടെ?
ഇന്ന്, ആ ഞണ്ട് വന്ധ്യംകരണത്തിനുശേഷം ഇല്ലാതാക്കപ്പെട്ടുകഴിഞ്ഞു. ജീവിതത്തിന് ഇനി പുതിയ മുഖം. പ്രതീക്ഷയുടെ നാമ്പുകൾ പോലെ പുതുതായി കിളിർത്തു വരുന്ന മുടിയിഴകൾ. കറുപ്പിൽ നിന്നും സ്വാഭാവികനിറത്തിലേക്ക് മടങ്ങിവരുന്ന നഖങ്ങൾ, ദിവസങ്ങൾ, സ്വപ്നങ്ങൾ, ജീവിതം... 'എല്ലാം നല്ലതിന്' എന്നു മാത്രം ജപിയ്ക്കുന്നു.
ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം