എന്തൊരു വീട്! കൂളറോ ഹീറ്ററോ വേണ്ട, നക്ഷത്രങ്ങളെ കാണാം, പിന്നെയുമുണ്ട് പ്രത്യേകതകള്‍

By Web TeamFirst Published Nov 11, 2018, 6:09 PM IST
Highlights

ഭാവിയില്‍ പ്രകൃതിയും കാലാവസ്ഥയും ഒരുപാട് മാറിയേക്കാം. അതിന്‍റെ ബുദ്ധിമുട്ടുകളെ ചെറുക്കാവുന്ന തരത്തിലാണ് വീട് പണിതിരിക്കുന്നത്. തണുപ്പും, ചൂടും തരുന്ന പോലെയാണ് നിര്‍മ്മിതി. എയര്‍ കണ്ടീഷനോ, ഹീറ്ററോ, കൂളറോ മറ്റോ ആവശ്യമില്ല എന്നും സ്പെല്ല പറയുന്നു. 

ഗ്രനഡ: ബഹളങ്ങളില്ലാതെ, ആകാശത്തേക്ക് കണ്ണുംനട്ട്, നക്ഷത്രങ്ങളെയെല്ലാം കണ്ട് ഒരു രാത്രി കഴിയണമെന്നുണ്ടോ? അങ്ങനെ കഴിയാന്‍ പറ്റിയൊരു വീട് തയ്യാറാക്കിയിട്ടുണ്ട്. സ്പെയിനിലെ ഒരു മരുഭൂമിയില്‍ ഗൊറാഫേ എന്ന മരുഭൂമിയിലാണ് ചുറ്റും ഗ്ലാസ് കൊണ്ട് മറച്ച ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. OFIS എന്ന ആര്‍ക്കിടെക്റ്റ് ഗ്രൂപ്പും ഗാര്‍ഡിയന്‍ ഗ്ലാസും സംയുക്തമായി തയ്യാറാക്കിയതാണ് വീട്. 

Latest Videos

ആര്‍ക്കിടെക്ടായ സ്പെല്ല പറയുന്നു, എല്ലാ ദിവസത്തേയും തിരക്കുപിടിച്ച നഗരജീവിതത്തില്‍ നിന്നും മാറി താമസിക്കണമെങ്കില്‍ ഇതിനേക്കാള്‍ യോജിച്ച ഒരു സ്ഥലമില്ലെന്ന്. 

ഭാവിയില്‍ പ്രകൃതിയും കാലാവസ്ഥയും ഒരുപാട് മാറിയേക്കാം. അതിന്‍റെ ബുദ്ധിമുട്ടുകളെ ചെറുക്കാവുന്ന തരത്തിലാണ് വീട് പണിതിരിക്കുന്നത്. തണുപ്പും, ചൂടും തരുന്ന പോലെയാണ് നിര്‍മ്മിതി. എയര്‍ കണ്ടീഷനോ, ഹീറ്ററോ, കൂളറോ മറ്റോ ആവശ്യമില്ല എന്നും സ്പെല്ല പറയുന്നു. പകരം ജനാലകള്‍ തുറന്നാല്‍ മതി. പ്രകൃതിക്ക് ഹാനികരമാകാത്ത തരത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 

ഗാര്‍ഡിയന്‍ ഗ്ലാസ് ടെക്നിക്കല്‍ മാനേജര്‍ ടമസ് പറയുന്നു, മികച്ച ഗ്ലാസും ഇന്‍ഡോറും ഉണ്ടെങ്കില്‍ എവിടെയും ഇത് പണിയാം എന്ന്. സ്വന്തമായി ഇത്തിരിനേരം എവിടെയെങ്കിലും ഇരിക്കണമെന്നുള്ളവര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു ഇടമില്ല. 

ഒരു രാത്രി ഇവിടെ കഴിഞ്ഞു നോക്കണം, ഗ്ലാസ് വീട്ടില്‍ നിന്ന് ആകാശത്തെ നക്ഷത്രത്തെ കാണുന്നത് ആകാശത്തിനടിയില്‍ അടുത്ത് നിന്ന് നക്ഷത്രത്തെ കാണുന്നതിനേക്കാള്‍ ഒട്ടും വ്യത്യസ്തമല്ല എന്നും ടമസ് പറയുന്നു. 

കടപ്പാട്: ബിബിസി

click me!