വിഷപ്പാമ്പുകൾ തമ്മിലുള്ള ഉഗ്രപോരാട്ടത്തിന്റെ വീഡിയോ വൈറലാകുന്നു. ഓസ്ട്രേലിയായിലെ വിക്ടോറിയ സ്വദേശിയായ ലീസ് വില്യംസിന്റെ വീടിനു മുന്നിലായിരുന്നു പാമ്പുകളുടെ ഏറ്റുമുട്ടൽ അരങ്ങേറിയത്. ഓസ്ട്രേലിയയിലെ ഉഗ്രവിഷപ്പാന്പുകളായ ഈസ്റ്റേണ്‍ ബ്രൗണ്സ്നേകും ടൈഗർ സ്നേക്കും തമ്മിലായിരുന്നു ഈ പോരാട്ടം. ഏകദേശം 125 സെന്റിമീറ്റർ നീളമുള്ള ബൗണ് സ്നേക്ക് നൂറ് സെന്റിമീറ്റർ നീളമുണ്ടായിരുന്ന ടൈഗർ സ്നേക്കിന്റെ ശരീരത്തിൽ ചുറ്റിക്കിടന്ന് വരിഞ്ഞു മുറുക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.