ഞങ്ങള്‍ തിരിച്ചിറങ്ങി പോരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. വിദേശിയായ അദ്ദേഹം മലയാളം പഠിച്ച് മനോഹരമായി തെറ്റുകൂടാതെ സംസാരിക്കുന്നതു കണ്ടപ്പോള്‍ വളരെ ബഹുമാനം തോന്നി. മണലാരണ്യത്തില്‍ വരുന്ന ചില പ്രവാസികള്‍ അന്യഭാഷക്കാരെ ആദ്യം പഠിപ്പിക്കുക തെറിപറയാനാണ്.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
1990 -ലെ ഒരു ദിവസം. പുതിയതായി നാട്ടില്‍ നിന്നും വന്ന റഷീദ് സൊഹാറിലെ കാഴ്ചകളൊക്കെ കണ്ട് റൂമില്‍ തിരിച്ചെത്തി. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണത് പറഞത്: ''നന്നായി നാടന്‍ ഭാഷയില്‍ മലയാളം സംസാരിക്കണ ഒരു അറബിയെ കണ്ടു.'' ഒരുവര്‍ഷം മുമ്പ് മാത്രമേ ഞാനും സൊഹാറിലെത്തിയിട്ടുണ്ടായിരുന്നുള്ളൂ. എനിയ്ക്കും അദ്ദേഹത്തെ കാണണം എന്ന ആഗ്രഹം റഷീദിനോട് പറഞ്ഞു.
പിറ്റേ ദിവസം ഞാനും റഷീദും കൂടി സൊഹാറിലെ പഴയ ആശുപത്രിക്ക് സമീപത്തുള്ള അദ്ദേഹത്തിന്‍റെ ചെറിയ ഫുഡ്സ്റ്റഫ് കടയിലെത്തി. ക്യാഷ് കൗണ്ടറിനടുത്തായി കസേരയില്‍ ഒരു കുഞ്ഞുമായി ഒരു ഒമാനി ഇരിപ്പുണ്ട്. ഞങ്ങള്‍ രണ്ട് കോളയുമെടുത്ത് കൗണ്ടറിനടുത്തെത്തിയപ്പോള്‍ അദ്ദേഹം ആ കടയിലെ മറ്റു തൊഴിലാളികള്‍ക്ക് മലയാളത്തില്‍ നിര്‍ദേശം കൊടുത്തു കൊണ്ടിരുന്നു. പക്ഷെ, അദ്ദേഹത്തിന് രണ്ട് കണ്ണിനും കാഴ്ചയില്ലായിരുന്നു എന്ന് കണ്ടപ്പോള്‍ വിഷമവും തോന്നി.
ഞങ്ങള്‍ തിരിച്ചിറങ്ങി പോരുമ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. വിദേശിയായ അദ്ദേഹം മലയാളം പഠിച്ച് മനോഹരമായി തെറ്റുകൂടാതെ സംസാരിക്കുന്നതു കണ്ടപ്പോള്‍ വളരെ ബഹുമാനം തോന്നി. മണലാരണ്യത്തില്‍ വരുന്ന ചില പ്രവാസികള്‍ അന്യഭാഷക്കാരെ ആദ്യം പഠിപ്പിക്കുക തെറിപറയാനാണ്. എന്നാല്‍, അദ്ദേഹത്തിന്‍റെ കടയിലെ തൊഴിലാളികളാവും അദ്ദേഹത്തെ മലയാളം പറയാന്‍ പഠിപ്പിച്ചത് എന്നോര്‍ത്തപ്പോള്‍ അവരോടും ബഹുമാനം തോന്നി, അഭിമാനവും. മലയാളത്തെ അന്നും ഇന്നും ഏറെ സ്നേഹിക്കുന്ന എനിയ്ക്ക് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയണമെന്നാഗ്രഹമായി.
തന്നെയുമല്ല ഒരു ഒമാനി കുഞ്ഞിനെയും ഒപ്പം ഞങ്ങള്‍ കണ്ടിരുന്നു
അങ്ങിനെ ഓര്‍ത്തപ്പോഴാണ് തൊട്ടു പിറകില്‍ താമസിക്കുന്ന എംബസി സംമ്പന്ധമായ സഹായം നല്‍കിവരുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീ പ്രകാശണ്ണനെ ഓര്‍മ്മ വന്നത്. അദ്ദേഹം പറഞ്ഞ തുടങ്ങി: ''അദ്ദേഹത്തിന്റെ പേര് മമ്മുക്ക. അദ്ദേഹം ഒമാനിയല്ല. മലയാളി തന്നെയാണ്. മലപ്പുറം കൊണ്ടോട്ടിയിലാണ് വീട്.'' ''അപ്പോള്‍ അദ്ദേഹം ഒമാനികള്‍ ധരിക്കുന്ന കന്തൂറയാണല്ലൊ ഇട്ടിരിക്കണെ, വിദേശികള്‍ക്ക് ഇത് ഇടാന്‍ പാടില്ലാലോ? തന്നെയുമല്ല ഒരു ഒമാനി കുഞ്ഞിനെയും ഒപ്പം ഞങ്ങള്‍ കണ്ടിരുന്നു.'' ''അദ്ദേഹത്തിന് ഒമാന്‍ സര്‍ക്കാര്‍ പൗരത്വം നല്‍കി. അദ്ദേഹം ഒമാനി സ്ത്രീയെ വിവാഹവും കഴിച്ചു മക്കളുമായി. 1940 കളിലാണ് അദ്ദേഹം ഇവിടെ പത്തേമാരിയില്‍ വന്നിറങ്ങിയത്. അന്ന് അദ്ദേഹത്തിന് കാഴ്ചയുണ്ടായിരുന്നു. പെട്രോള്‍ പമ്പിലായിരുന്നു ജോലി. അന്നത്തെ കഠിനമായ ചൂട് കാരണം നഷ്ടമായതാണ് കാഴ്ച.'' ഒരു ദിവസം സൊഹാറില്‍ പോവണം അദ്ദേഹത്തിനെ കാണണം എന്ന് നിനച്ചിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പഴയ സുഹൃത്ത് ബെന്നിയങ്കിളിനെ കാണാനിടയായത്.
അപ്പോഴാണ് അറിഞ്ഞത് മമ്മൂക്ക മരിച്ചിട്ട് അഞ്ചോ ആറോ വര്‍ഷമായി എന്ന്. അവസാന നാളില്‍ നാട്ടിലും പോയിരുന്നു... ബെന്നി വണ്ടിയെടുത്ത് സൊഹാറിലേക്ക് യാത്ര തിരിച്ചു. ഞാന്‍ ജോലി സ്ഥലത്തേക്കും.