അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ
undefined
ഡോ. അലി. വെള്ളാരം കണ്ണുകള്‍. കണ്ടാല്‍ ബ്രാഡ്പിറ്റിനെ പോലെയുണ്ടെന്ന് അനുപമയാണ് പറഞ്ഞത്.
പുതിയ സ്റ്റാഫായത് കൊണ്ട് പതുങ്ങി നിന്നു. ഇറാഖി ഡോക്ടര്‍. ബാഗ്ദാദി.
മനസ്സില്‍ 'ഇതു ബാഗ്ദാദാണമ്മ പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്' എന്ന് മുരുകന്‍ കാട്ടാക്കട മുഴക്കമുള്ളോരൊച്ചയില്‍ പാടി. കാഷ്വാലിറ്റിയിലെ എമര്‍ജന്‍സികളിലേക്ക് ഡോ. അലി വന്നു. ജോലി സമയത്ത് അപകടം പറ്റിയ പല രാജ്യക്കാരായ തൊഴിലാളികള്‍. കളിക്കുമ്പോള്‍ മുറിവേറ്റ കുട്ടികള്‍.
കാരണം പറയാത്ത ക്ഷതങ്ങളുമായി വന്ന ഗദ്ദാമകള്‍. ഹിസ്റ്റീരിയ മൂത്ത് മയക്കമുണരാത്ത സുന്ദരികളായ ബാര്‍ നര്‍ത്തകികള്‍.
ഡോ. അലി എല്ലാവരോടും സലാം പറഞ്ഞു. മുറിവുകള്‍ തുന്നുകയും കുട്ടികളോട് തമാശകള്‍ പറയുകയും ചെയ്തു.
കമ്പനി ചികിത്സാ ചെലവെടുക്കാത്ത രോഗികള്‍ക്ക് ചാര്‍ജ് കുറച്ചെഴുതാന്‍ പറഞ്ഞു. തിരക്കില്ലാത്തപ്പോഴൊക്കെ ആശുപത്രി വരാന്തയിലെ 'ചോക്കലേറ്റ് മെഷീനില്‍' നാണയങ്ങളിട്ട് 'ബൗണ്ടിയും' 'മാര്‍സും' പുറത്തെടുത്തു തന്നു.
അറബി അറിയാഞ്ഞിട്ടും ഡോക്ര്‍ അലി എന്നോട് സംസാരിച്ചു. സായാഹ്‌ന പത്രത്തില്‍ വരുന്ന ക്രോസ്സ് വേര്‍ഡുകള്‍ പൂരിപ്പിച്ചും കാര്‍ട്ടൂണുകള്‍ വായിച്ചും ഞങ്ങള്‍ സുഹൃത്തുക്കളായി.
ഒരു നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ആശുപത്രി വരാന്തയിലെ ടീവിയില്‍ 'താരേ സമീന്‍ പര്‍' എന്ന സിനിമ വന്നു. അന്നാണ് ആദ്യായി ഞാനാ സിനിമ കണ്ടത്. സബ്‌ടൈറ്റില്‍ ഇല്ലാത്ത ഹിന്ദി സിനിമ കണ്ട് ഡോ. അലി എന്നെ നോക്കി കരച്ചിലടക്കാന്‍ വെറുതെ ചിരിച്ചു.
ഇന്ത്യ ഗുഡ്. ദിസ് ആക്ടര്‍ ഗുഡ് എന്ന് ആമിര്‍ഖാനെ നോക്കി പറഞ്ഞു.
ഇറാഖിലെ സിനിമകളെ കുറിച്ചു ചോദിച്ചപ്പോള്‍ ഡോക്ടര്‍ അറിയില്ലെന്ന് അലക്ഷ്യമായി തലയാട്ടി. 'ബാഗ്ദാദിനെ കുറിച്ച് പറയൂ' എന്ന് പറഞ്ഞപ്പോള്‍ 'നീ കേരളത്തെ കുറിച്ച് പറയൂ' എന്ന് ഒഴിഞ്ഞുമാറി.
മൊബൈലില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളില്‍ ബാഗ്ദാദ് കണ്ടു. മുഖം മറച്ചിരുന്നത് കൊണ്ട് കണ്ണുകള്‍ മാത്രമുള്ള ഒരു ചിത്രം ചൂണ്ടി its my mother എന്ന് കാണിച്ചു തന്നു. പകുതി കടിച്ച പലഹാരവുമായി നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരാണ്‍കുട്ടിയുടെ ചിത്രം ചൂണ്ടി this is my brother.. he is like Ishan എന്ന് അര്‍ത്ഥശൂന്യമായി ചിരിച്ചു.
ഭാഷകള്‍ക്കതീതമായി സിനിമ കരയിപ്പിച്ചത് അതുകൊണ്ടാവുമെന്ന് എനിക്ക് തോന്നി.
'ഡോ. അലി, സദ്ദാമിനെ കുറിച്ച് പറയാമോ?. സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍ ഞാനെത്ര വേദനിച്ചെന്നറിയോ...'-ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ഡോ. അലി എഴുന്നേറ്റു. lets stop this എന്ന് അമര്‍ത്തിയ സ്വരത്തില്‍ പറഞ്ഞ് നടന്നുപോയി.
എത്രയാലോചിച്ചിട്ടും എനിക്കത് എന്തിനാണെന്ന് മനസ്സിലായില്ല.
കുറേനാള്‍ ഡോ. അലി മിണ്ടാതെ നടന്നു. ചെന്നൈയില്‍ ഡോക്ടര്‍ മാരുടെ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഡോ. അലി വീണ്ടും മിണ്ടാന്‍ വന്നു.
Dr Ali Shiya mari എന്ന് ലഗേജില്‍ എഴുതി ഒട്ടിക്കുമ്പോള്‍ ഷിയ എന്ന വാക്ക് എവിടെയാണ് കേട്ടതെന്ന് ഓര്‍ത്തെടുക്കാന്‍ നോക്കി.
(പിന്നെയും കുറച്ചു കാലം കഴിഞ്ഞ് ബെന്യാമിന്റെ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി വായിച്ചപ്പോള്‍ എനിക്ക് ഷിയ എന്ന വാക്കിന്റെ അര്‍ത്ഥവും ഡോ. അലി സദ്ദാമിന്റെ പേരുകേട്ട് അസ്വസ്ഥനായതിന്റെ കാരണവും ഊഹിക്കാനായി.)
പാസ്‌പോര്‍ട്ടില്‍ നോക്കിയപ്പോള്‍ ഞാനും ഡോ. അലിയും ഒരേ ജനനതീയതി പങ്കിടുന്നവരാണെന്ന് കണ്ടു. സമപ്രായക്കാരോടുള്ള സൗഹൃദത്തിലെ സ്വാതന്ത്ര്യം എന്തൊരാഹ്ലാദമാണ് തരുന്നതെന്ന് എനിക്കപ്പോള്‍ തോന്നി.
ഒരാഴ്ച്ച കഴിഞ്ഞ് ഡോ. അലി ചെന്നൈയില്‍ നിന്ന് മടങ്ങിയെത്തി.
'ഇന്ത്യ എങ്ങനെയുണ്ട് ഡോ. അലി?
'India beautiful.. very good' എന്ന് ഡോ. അലി ചിരിച്ചു. പല മതത്തിലുള്ളവര്‍ എങ്ങനെയാണ് ഒരേ അവകാശങ്ങളില്‍ ജീവിക്കുന്നതെന്ന് ഡോ. അലി അദ്ഭുതപ്പെട്ടു. ഇന്ത്യയുടെ സംസ്‌കാരത്തെ കുറിച്ചും അതിന്റെ അഖണ്ഡതയെക്കുറിച്ചും പഠിച്ചതും മനസ്സിലാക്കിയതുമായ എല്ലാ കാര്യങ്ങളും അഭിമാനത്തോടെ ഞാന്‍ വാചാലയായി.
ഡോ. അലിയപ്പോള്‍ ചിന്തയിലാണ്ടതും കണ്ണുകളില്‍ വിഷാദം നിഴലിട്ടതും ഞാനപ്പോള്‍ ശ്രദ്ധിച്ചതേയില്ല.
പിന്നെയും ഞങ്ങള്‍ ക്രോസ് വേര്‍ഡുകള്‍ പൂരിപ്പിക്കുകയും കാര്‍ട്ടൂണുകള്‍ വായിച്ച് ചിരിക്കുകയും ചെയ്തു.
ഏതോ ഭക്ഷണത്തിന്റെ അലര്‍ജി കൊണ്ട് ശ്വാസം മുട്ടി ചുവന്ന് തടിച്ച പാടുകളുമായി കയറി വന്ന ഒരു നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഹൈഡ്രോ കോര്‍ട്ടിസോണ്‍ കൊടുക്കാന്‍ ഡോ. അലിയുടെ വെളുത്ത കൈത്തണ്ടയില്‍ ഒരു ഞരമ്പ് പോലും കിട്ടാതെ വിഷമിച്ചു പോയ സമയത്ത് ഡോക്ടര്‍ അലി ക്രൂരമായ ഒരു തമാശ പറഞ്ഞു, എന്റെ ഞരമ്പുകള്‍ പേടിച്ചൊളിച്ചിരിക്കുകയാണ് u go deeper.
ഒരു മുസ്ലിം രാഷ്ട്രത്തില്‍ ജീവിക്കാന്‍ മുസ്ലിമായി ജീവിക്കുന്ന മനുഷ്യര്‍ അനുഭവിക്കുന്ന യാതനകളും അവരുടെ ഒറ്റപ്പെട്ട പോരാട്ടങ്ങളും എനിക്ക് കെട്ടുകഥകളായി തോന്നി.
പേടിച്ചോളിച്ചിരിക്കുന്ന ഞരമ്പുകളോടെ ജീവിക്കാന്‍ എന്റെ രാജ്യം ഒരിക്കലും ഇടവരുത്തുകയില്ലെന്ന് ഞാനപ്പോള്‍ അഭിമാനത്തോടെ ഓര്‍ത്തു. (പത്തുവര്‍ഷം മുമ്പായിരുന്നു)
ഡോ. അലി ഇപ്പോഴെവിടെയാണെന്ന് എനിക്കറിഞ്ഞുകൂടാ.
ഇപ്പോഴെന്തിന് ഡോ. അലിയെ ഓര്‍ക്കുന്നുവെന്ന് എനിക്കറിഞ്ഞുകൂടാ.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!
ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന്‍ മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്‌നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്‌നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!
പിന്നെയൊരിക്കലും അവളെ കണ്ടിട്ടില്ല
നന്ദുവിന്റെ ജര്‍മന്‍ അപ്പൂപ്പന്‍
പ്രവാസികളുടെ കണ്ണീര് വീണ ഷര്‍വാണിപ്പള്ളിയുടെ മുറ്റത്ത് വീണ്ടും
വിസ റദ്ദാക്കുമെന്ന് ഭയന്ന് അവധിക്കു പോവാത്ത ഒരാള്‍!
ആളറിയാതെ ഞാന്‍ കൂടെക്കൂട്ടിയത് മഹാനായ ഒരെഴുത്തുകാരനെ ആയിരുന്നു
ഒരു പ്രവാസിയുടെ ജീവനെന്ത് വിലയിടും?
സൗദി ഗ്രാമത്തില്‍ അച്ഛന്റെ അടിമജീവിതം!