അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ
undefined
പര്‍ദ ധരിച്ചാണ് അവളെത്തുക. കണ്ണുകള്‍ മാത്രം പുറത്തു കാണും. ആകാര ഭംഗികൊണ്ട് ഒറ്റ നോട്ടത്തില്‍ ഏവരെയും ആകര്‍ഷിക്കുന്ന സുന്ദരിയായ സൗദി യുവതി.
അവളുടെ കൈകളില്‍ തീ പൊള്ളല്‍ ഏറ്റ പാടുകള്‍ ഉണ്ടായിരുന്നു. അതു വച്ചാണ് ഞാന്‍ അവളെ തിരിച്ചറിയുക!.
പെരുമാറ്റത്തിലൂടെ തന്നെയറിയാം ഉന്നത വിദ്യാസമ്പന്നയാണെന്ന്.
കടയിലെത്തുന്ന സൗദി യുവതികള്‍ അധികം സംസാരിക്കാറില്ല. ഇവിടത്തെ നിയമം അതിനനുവദിക്കുന്നില്ല, എന്നാല്‍ അവള് അങ്ങിനെയല്ല വളരെ അടുത്തിടപഴകും, ഏറെ നേരം സംസാരിക്കും.
മാസത്തില്‍ മൂന്നോ നാലോ തവണ വരും കടയില്‍. ചിലപ്പോള്‍ ഒരു ബാലനും കൂടെ ഉണ്ടാവും.
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മുഖം, ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല അവളുടെ പേര്.
പുത്തന്‍ മൊബൈല്‍ ഫോണ്കളോട് ആണ് അവള്‍ക്കു ഭ്രമം. മറ്റുളള കസ്റ്റമേഴ്സിനെ പോലെ വില പേശാതെ ചോദിച്ച പണം തന്നു പോവും. ചിലപ്പോള്‍ ബാക്കി പൈസപോലും വാങ്ങിക്കാതെ ഓടിക്കളയും. വില എത്ര കൂടിയാലും എന്റെ കടയില്‍ നിന്നു തന്നെ വാങ്ങി എന്നെ സഹായിക്കുന്ന പോലെ തോന്നിയിട്ടുണ്ട്
എല്ലാ തരം മൊബൈല്‍ ഫോണും വാങ്ങിക്കും, ഏതു ഫോണ്‍ വാങ്ങിക്കുന്നതിനു മുമ്പും എന്നോട് കൂടി ആലോചിച്ചേ വാങ്ങിക്കൂ. zuma എന്ന ഒരു ഗെയിം ഉണ്ട്. അത് വര്‍ക്ക് ചെയ്യുന്ന ഫോണ്‍ ആയിരിക്കണമെന്ന നിബന്ധനയോടു കൂടിയേ വാങ്ങിക്കൂ.
ചില ദിവസങ്ങളില്‍ അവള് കടയില്‍ വരുമ്പോള്‍ ഞാന്‍ എത്തിയിട്ടുണ്ടാവില്ല. അടുത്ത ദിവസം പരാതിയുമായിട്ടാണ് അവള് എന്റെ മുന്നില്‍ എത്തുക.
അവസാനം കണ്ടുപിരിയുമ്പോള്‍ അവളെന്നെ ഓര്‍മ്മപ്പെടുത്തിയിരുന്നു, മാസങ്ങള്‍ക്കകം ഐഫോണ്‍ പുതിയ എഡിഷന് ഇറങ്ങും, ആദ്യപീസ് തന്നെ എനിക്ക് മാറ്റിവെക്കണം.
ഇനിയവള് കടയിലെത്തുമ്പോള്‍ അവളുടെ പേരെന്താണെന്ന് ചോദിക്കണമെന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. പക്ഷെ അവള് അടുത്തെത്തുമ്പോള്‍ അതുവരെ സംഭരിച്ചു വെച്ച ധൈര്യമെല്ലാം ചോര്‍ന്നു പോവും.
പൊടുന്നനെ, വര്‍ഷങ്ങളോളം ഇടയ്ക്കിടെ എന്നെ സന്ദര്‍ശിച്ചിരുന്ന ആ സൗദി യുവതി അപ്രത്യക്ഷയായി.
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത മുഖം, ഒരിക്കല്‍ പോലും ചോദിച്ചിട്ടില്ല അവളുടെ പേര്. എന്നാലും വെറുതെ ഒരു കാത്തിരിപ്പ്. പക്ഷെ അവള് പിന്നീട് ഒരിക്കലും വന്നില്ല.
നീണ്ട കാത്തിരിപ്പിനൊടുവില്‍, ഒരു ഹോട്ടലില്‍ വച്ചു. ഞാന്‍ കണ്ടെത്തി, കൂടെ വന്നിരുന്ന ആ ബാലനെ.
ഞാന്‍ അവനോട് ചോദിച്ചു ആ യുവതിയെപ്പറ്റി. അവന് പറഞ്ഞു റിയാദില്‍ നിന്നും ദമ്മാമിലെക്കുള്ള യാത്രമദ്ധ്യേ ഒരു വാഹന അപകടത്തില്‍ അവള് ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു്.
എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഒരിക്കല്‍ പോലും മുഖം കാണാത്ത, പേരറിയാത്ത, അവള്‍ക്കു മുന്നില്‍ ഒരായിരം മിഴിനീര് പൂക്കള്‍.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന് ബീബറിന്റെ നാട്ടിലെ ഷേക്സ്പിയര് അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര് താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന് എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന് ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന് ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍
സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!
എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?
പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!
പ്രവാസിയുടെ മുറി; നാട്ടിലും ഗള്‍ഫിലും!
ബീരാക്കയോട് ഞാനെങ്ങനെ ഇനി മാപ്പു പറയും?
ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം
ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും ആപ്പിള്‍ പച്ചടിയും
പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!
അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്!
ഡാര്‍വിനും കൊയിലാണ്ടിക്കാരന് കോയക്കയും തമ്മിലെന്ത്?
മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്!
പൊള്ളുന്ന ചൂടില്‍, ആഡംബര കാറിനരികെ, നിന്നുപൊരിയുന്ന ഒരാള്‍
കുട്ടികള്‍ വിശന്നു കരഞ്ഞു തുടങ്ങിയാല്‍ ആര്‍ക്കാണ് സഹിക്കുക?
സൂസന് മാത്യു, എങ്ങനെയാണ് നീ മരിച്ചത്?
'യു എ ഇ, എനിക്ക് വെറുമൊരു നാടല്ല, പ്രതീക്ഷയും സ്വപ്നവുമാണ്!'
ഒരൊറ്റ പനി മതി, ഒരു സ്വപ്നം കെടുത്താന്‍!
മക്കളേ, നിങ്ങളറിയണം, ഈ പ്രവാസിയുടെ നരകജീവിതം !
ഐഎസിനു വേണ്ടി വാദിക്കുന്നവരേ, നിങ്ങളറിയണം സിറിയയിലെ അമലിനെ!