അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്
undefined
ഇതെന്റെ അനുഭവമല്ല. എന്റെ കൂട്ടുകാരന്‍ സുഭാഷിന്‍േറതാണ്. സൗദിയിലേക്ക് ആദ്യമായി വന്നപ്പോള്‍ എയര്‍പോര്‍ട്ടിനുള്ളിലും, വെളിയിലും, പിന്നെ വിസ കൊടുത്ത വ്യക്തിയുടെ അരികിലെത്തുന്നവരെയുമുള്ള ഏതാനും മണിക്കൂറുകള്‍ക്കിടയില്‍ അയാള്‍ക്ക് സംഭവിച്ച ബുദ്ധിമുട്ടുകള്‍. വിശദമായി എന്നോട് പറഞ്ഞതാണ് അവന്‍. അതാണിത്.
ദുബായില്‍ രണ്ട് വര്‍ഷത്തോളം ഒരു കമ്പനിയില്‍ ജോലിചെയ്‌തെങ്കിലും സാമ്പത്തികമായി വലിയ മെച്ചമൊന്നും ഉണ്ടാക്കുവാന്‍ സുഭാഷിന് സാധിച്ചില്ല. അങ്ങനെ ദുബായിലെ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മേസ്തിരി പണിയുമായി നടക്കുമ്പോഴാണ് നാട്ടിലുള്ള ഒരു കൂട്ടുകാരന്റെ ഏര്‍പ്പാടില്‍ സൗദിയിലേക്ക് ഒരു വിസ തരപ്പെടുന്നത്. പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാനായി അങ്ങനെ അയാള്‍ സൗദിയിലേക്ക് വിമാനം കയറി. ആകെ കൈയിലുള്ളത് എയര്‍പോര്‍ട്ടില്‍ നിന്നും മാറിയെടുത്ത കുറച്ചു റിയാലും, പിന്നെ തോമസ് എന്ന് പേരുള്ള ഒരാളുടെ മൊബൈല്‍ നമ്പരും
തോമസ് സുഭാഷിനോട് ഫോണില്‍ പറഞ്ഞത് ഇതായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി ടാക്‌സിയില്‍ കയറി അല്‍ഖര്‍ജ് എന്ന സ്ഥലത്തെ മുംതാസ് ഹോട്ടലിനടുത്ത് വന്ന് ഫോണ്‍ ചെയ്യുക. തോമസ് പിക്ക് ചെയ്‌തോളും. ഭാഷ പോലും അറിയാതെ എങ്ങനെ അല്‍ഖര്‍ജ് എന്ന സ്ഥലത്ത് എത്തിപ്പെടുമെന്നുള്ള ചിന്ത സുഭാഷിന് ചെറിയ പേടി വരുത്തുന്നുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്റെ സഹായം കൊണ്ട് വിമാനത്തില്‍ വച്ച് അല്‍ഖര്‍ജിലുള്ളമലയാളിയായ ലത്തീഫ് എന്ന ഒരു വ്യക്തിയെ പരിചപ്പെട്ടു. തന്നെ കൂട്ടികൊണ്ട് പോകുവാന്‍ വരുന്ന വണ്ടിയില്‍ സുഭാഷിനെയും അല്‍ഖര്‍ജില്‍ ഇറക്കി തരാമെന്ന് ലത്തീഫ് പറഞ്ഞു.
സൗദി എന്തോ ചോദിച്ചു. ഒന്നും മനസ്സിലാകാത്തതുകൊണ്ട് സുഭാഷ് മിണ്ടാതെ നിന്നു
സൗദി എയര്‍പോര്‍ട്ടിനുള്ളില്‍ ചെക്കിങ്ങിനു പുതിയവര്‍ക്കും, പഴയവര്‍ക്കും രണ്ടു സെക്ഷന്‍ ആണ്. ലീവിന് പോയി വന്നവരുടെ ചെക്കിങ് വളരെ വേഗത്തില്‍ കഴിയുന്നു. പുതുതായി എത്തുന്നവരുടെ ക്യൂ നീങ്ങുന്നത് പതുക്കെയാണ്. ലത്തീഫ് എല്ലാം കഴിഞ്ഞു പെട്ടെന്ന് പുറത്തേക്കു ഇറങ്ങി. സുഭാഷിന്റെ ക്യൂ അനങ്ങിയിട്ടില്ല. ഒരു മണിക്കൂറോളം അവന്‍ വരിയില്‍ കാത്തു നിന്നു. വളരെ ടെന്‍ഷനൊടെ വെളിയിലേക്ക് വന്നപ്പോള്‍ ദൂരെ ഒരു കാറിനടുത്തായി നില്‍ക്കുന്ന ലത്തീഫിനെ കണ്ടു.ഹോ സമാധാനം! ലത്തീഫ് അവിടെനിന്നുകൊണ്ട് വിളിച്ചു. സുഭാഷ് അങ്ങോട്ട് നടക്കുന്നതും ഒരു സൗദി മുന്നിലേക്ക് ചാടി വീണ് പാസ്‌പോര്‍ട്ട് പോക്കറ്റില്‍ നിന്നും കൈക്കലാക്കി.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. സൗദി എന്തോ ചോദിച്ചു. ഒന്നും മനസ്സിലാകാത്തതുകൊണ്ട് സുഭാഷ് മിണ്ടാതെ നിന്നു. പെട്ടന്ന് സൗദി കൈയില്‍ പിടിച്ചു വലിച്ചു. ഇതുകണ്ടാകണം ലത്തീഫ് ഓടിവന്നു സൗദിയോട് എന്തൊക്കയോ സംസാരിച്ചു. അല്‍ഖര്‍ജ് എന്ന് പറയുന്നത് മാത്രം അവന് മനസ്സിലായി. പെട്ടന്ന് സൗദി ദേഷ്യത്തില്‍ ലത്തീഫിനെ പിടിച്ചു തള്ളി. പേടിച്ചു നിന്ന സുഭാഷിനെ സൗദി കാറിനുള്ളിലേക്ക് വലിച്ചു കയറ്റി പാസ്‌പോര്‍ട്ട് കൈയില്‍ കൊടുത്തു. ശേഷം അയാള്‍ എയര്‍പോര്‍ട്ടിന്റെ കവാടത്തിനടുത്തേക്ക് നടന്നു. സുഭാഷ് ഡോര്‍ തുറന്നു ലത്തീഫിനടുത്തേക്ക് പാഞ്ഞു. സൗദി അത് കണ്ടില്ല. യാത്രാമദ്ധ്യേ ലത്തീഫ് പറഞ്ഞുകൊടുത്തു, ആ സൗദിയൊക്കെ ടാക്‌സി ഡ്രൈവര്‍ ആണ്. പറയുന്ന സ്ഥലത്തു കൊണ്ടിറക്കി ഉള്ള പൈസ മുഴുവന്‍ പിടിച്ചു വാങ്ങുന്ന ടൈപ്പ് ഡ്രൈവര്‍.
എന്തായാലും ആ നല്ല മനുഷ്യന്റെ കാരുണ്യം കൊണ്ട് കൂടുതല്‍ കുഴപ്പമില്ലാതെ അല്‍ഖര്‍ജില്‍ മുംതാസ് ഹോട്ടലിനടുത്തെത്തി. അദ്ദേഹം തന്നെ തോമസിനെ വിളിച്ച് ആളെത്തിയിട്ടുണ്ട് എന്നു പറഞ്ഞു. 10മിനിറ്റിനകം തോമസ് എത്തുമെന്ന് പറഞ്ഞു. അപ്പോള്‍ സമയം ഏകദേശം 10മണി കഴിഞ്ഞിരുന്നു. പരിചയമില്ലാത്ത സ്ഥലമല്ലേ തോമസ് വരുംവരെ വെയിറ്റ് ചെയ്യാമെന്ന് പറഞ്ഞ് ലത്തീഫ് കൂടെത്തന്നെ നിന്നു. പത്തു മിനിറ്റ് എന്നത് അരമണിക്കൂര്‍ ആയി. തോമസ് എത്തിയില്ല. വീണ്ടും ഫോണ്‍ ചെയ്തു. ഇപ്പോ വരാമെന്ന് മറുപടി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. ഒരു പ്രാവശ്യം കൂടി വിളിച്ചപ്പോള്‍ തോമസ് പറഞ്ഞത് ഉറങ്ങിപ്പോയി എന്ന്. മണിക്കൂറുകളോളം ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത് സുഭാഷ് ഒറ്റയ്ക്കാണ് നില്‍ക്കുന്നതെന്ന് അറിയാമായിട്ടും സുഖമായി ഉറങ്ങിയ തോമസ് എന്ന ആളിനെ മനുഷ്യന്‍ ആയി ഒരിക്കലും കണക്കാക്കുവാന്‍ കഴിയില്ല. പക്ഷേ ലത്തീഫ് അതായിരുന്നില്ല. ഒരു ദൈവത്തെപ്പോലെയാണ് തനിക്ക് ലത്തീഫിനെ തോന്നിയതെന്ന് ഇപ്പോഴും സുഭാഷ് പറയുന്നു.
ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!
അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത
ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍
കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍
പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!
മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു
ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!
ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!
കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?
രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?
ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!
ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!
ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്
ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!
വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!
ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം
ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!
അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!
മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!
ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം
ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!
ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?
റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!
ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി
ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!
ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!
അമേരിക്കയില്‍ ഒരു ഡ്രൈവിംഗ് പഠനം!
രേണു സുജിത് ഷേണായി: ദുബായില്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷണങ്ങള്‍