പാകിസ്ഥാനില്‍ 20,000 അതിഥികൾക്കായി 38 ലക്ഷം രൂപ ചെലവഴിച്ച് ഭിക്ഷാടക കുടുംബം; വീഡിയോ വൈറൽ

By Web Team  |  First Published Nov 23, 2024, 5:13 PM IST

പാകിസ്ഥാനില്‍ നിന്നുള്ള യാചക കുടുംബം തങ്ങളുടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 20,000 അതിഥികളെയാണ് ക്ഷണിച്ചത്. ഇവര്‍ക്ക് ഭക്ഷണം നല്‍കാനായി ചെലവഴിച്ച തുക കേട്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഞെട്ടി. 
 



പാക്കിസ്ഥാനിലെ ഗുജ്റാൻവാലയിൽ നിന്നുള്ള യാചകരുടെ കുടുംബമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത്. യാചക കുടുംബത്തിലെ മുത്തശ്ശിയുടെ മരണത്തിന്‍റെ  40-ാം ദിവസത്തെ ചടങ്ങുകള്‍ക്കായി കുടുംബ ക്ഷണിച്ചത് 20,000 -ത്തോളം പേരെ. ഇത്രയും അതിഥികള്‍ക്ക് ഭക്ഷണത്തിന് ആ കുടുംബം ചെലവഴിച്ചതാകട്ടെ 38 ലക്ഷം രൂപയും. ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നല്‍കാനായി വാങ്ങിയ ഭക്ഷണ സാധനങ്ങളുടെ വീഡിയോകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

യാചകരാണെന്ന് അവകാശപ്പെടുന്ന കുടുംബം ആഘോഷത്തിനായി ഏകദേശം 1.25 കോടി പാകിസ്ഥാനി രൂപയാണ് (ഏകദേശം 38 ലക്ഷം രൂപ) ചെലവഴിച്ചതെന്ന വിവരമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. അടുത്ത കാലത്തായി പാകിസ്ഥാന്‍ സാമ്പത്തികമായി വലിയ തകർച്ച നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്കിടിയാണ് ഇത്. അതിഥികള്‍ക്ക് നല്‍കാനായി ആടും കോഴിയും അടക്കം നിരവധി മധുര പലഹാരങ്ങളും പഴങ്ങളും വില കൂടിയ അരിയുടെ ചോറുമാണ് തയ്യാറാക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാനിലെ പ്രാദേശിക ചാനലായ എബിഎൻ ന്യൂസാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. 

Latest Videos

undefined

സാമ്പത്തിക ശേഷിയില്ല; തന്‍റെ അഞ്ച് മക്കളില്‍ ആദ്യത്തെ രണ്ട് കുട്ടികളെ ദത്ത് നല്‍കിയെന്ന് യുഎസ് യുവതി

Beggars in Gujranwala reportedly spent Rs. 1 crore and 25 lacs on the post funeral ceremony of their grand mother 🤯🤯
Thousands of people attended the ceremony.
They also made arrangement of all kinds of meal including beef, chicken, matranjan, fruits, sweet dishes 😳😳 pic.twitter.com/Jl59Yzra56

— Ali (@PhupoO_kA_betA)

ഒരു ഗ്ലാസ് ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിക്കാനുള്ള ആഗ്രഹം സാധിച്ചെന്ന് യുവാവ്

'ഗുജ്റാൻവാലയിലെ യാചകർ അവരുടെ മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങിനായി ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോമാംസം, കോഴി, മാട്രഞ്ജൻ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഭക്ഷണങ്ങളും അവർ ക്രമീകരിച്ചു.' വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ ചിലര്‍ കുടുംബത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. 'ഇത് പാകിസ്ഥാനാണ്. നമ്മള്‍ അവരെ വില കുറച്ച് കണ്ടു' എന്നായിരുന്നു ഒരു കുറിപ്പ്. 

'എനിക്ക് ഇപ്പോൾ ഭിക്ഷാടക സമൂഹത്തിൽ ചേരേണ്ടിവരും' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഞങ്ങളുടെ നഗരത്തിലെ യാചകർ നമ്മെക്കാൾ സമ്പന്നരാണ്' എന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം ചടങ്ങുകള്‍ നടക്കുന്ന ഹ്വാലി റെയില്വേ സ്റ്റേഷന് സമീപമുള്ള വേദിയിലേക്ക് ആളുകളെ കൊണ്ടുപോകാനായി 2000 ത്തോളം വാഹനങ്ങളെ ഏർപ്പാടാക്കിയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏതാണ്ട് 250 ആടുകളെ ഭക്ഷണത്തിനായി കശാപ്പ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓവർടൈം ജോലിക്ക് ശേഷം ഓഫീസിൽ ഉറങ്ങിപ്പോയ ജീവനക്കാരനെ പിരിച്ചുവിട്ടു; 40 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

 

click me!