പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നോട് ഒരിക്കല്‍ പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. തുടക്കത്തില്‍ തെറ്റില്ലാത്ത നാല് അക്ക ശമ്പളം തന്നു. സ്വന്തം ചേച്ചിയോടു പോലും വാങ്ങിയ കാശ് തിരിച്ചു കൊടുക്കണം എന്നും മനസിലാക്കി തന്നു.
വളരെ അധികം സാമ്പത്തികശേഷി ഉള്ള അവര്‍ വളരെ വില കുറഞ്ഞ കാറാണ് ഉപയോഗിക്കുന്നത്. അതിലുപരി അവര്‍ ഒരു പ്രകൃതി സ്‌നേഹി ആണെന്നും മനസിലായി. ഞാനും മാഡം എന്നു വിളിക്കുന്ന അവരും ഒരു സൈഡ് ഉപയോഗിച്ച പേപ്പര്‍ മാത്രമേ എടുക്കാറുള്ളു. കിട്ടുന്ന പേപ്പര്‍, കവര്‍ എല്ലാറ്റിനും പുനരുപയോഗം സാധ്യമാക്കാന്‍ അവര്‍ എന്നെ പഠിപ്പിച്ചു.
എല്ലാവരുടെയും പോലെ എന്റെ ജീവിതത്തിലും ഒരുപാട് സ്ത്രീകളുണ്ട്. അമ്മയും ചേച്ചിയും കുടുംബത്തിലെ സ്ത്രീകളുമെല്ലാം എന്നെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ ഉണ്ട്.
പക്ഷെ, എല്ലാറ്റിനേക്കാളും കൂടുതല്‍ എന്നെ സ്വാധീനിച്ചത് മറ്റൊരു സ്ത്രീയാണ്. ഒരു സാധാരണ കൂട്ടുകുടുബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സമൂഹത്തില്‍, കുടുംബത്തില്‍, ഓരോ ബന്ധത്തിനും വെവ്വേറെ രീതി ആണെന്ന് പഠിപ്പിച്ചു തന്ന സ്ത്രീ.
പപ്പായ പൊതിഞ്ഞു കൊണ്ട് വന്ന പത്രക്കടലാസില്‍ തുടങ്ങിയതാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരു പേഴ്സണല്‍ സ്റ്റാഫ് കം അക്കൗണ്ടന്റിനെ വേണം എന്ന പരസ്യം വന്ന പത്രക്കടലാസ്. അതു കണ്ടപാടെ, ബിരുദാനന്തര ബിരുദം കഴിഞ്ഞ് കുറച്ചു പ്രവൃത്തി പരിചയം ഉള്ള എനിക്കു പറ്റിയ പണി ആണ് അതെന്ന് മനസ്സ് പറഞ്ഞു. പരസ്യം പ്രസിദ്ധീകരിച്ച ദിവസം പോലും നോക്കാതെ ഞാനാ നമ്പറിലേക്ക് വിളിച്ചു. പിന്നെ ഇന്റര്‍വ്യൂ. അതു നന്നായിരുന്നു. അതുകഴിഞ്ഞപ്പോള്‍ പിന്നീട് വിളിക്കാം എന്ന പതിവുപല്ലവി. പക്ഷേ, പതിവില്ലാത്തവിധം കൃത്യസമയത്ത് ആ വിളി വന്നു.
മാര്‍ച്ച് ഒന്നാം തിയതി മുതല്‍ ജോലിക്ക് വരാന്‍ പറ്റുമോ എന്നായിരുന്നു ചോദ്യം. ശമ്പളം, ജോലിസമയം എനിവ തീരുമാനം ആയി.
അങ്ങനെ ജോലിയില്‍ പ്രവേശിച്ചു. ആദ്യദിനം കുറെ ഫയലുകള്‍ തന്നു. അടുക്കി പെറുക്കി വെക്കണം. പേപ്പറുകള്‍ എല്ലാം ശരിയായി വെക്കണം. വീട്ടില്‍ സ്വന്തം വസ്ത്രം പോലും മടക്കി വയ്ക്കാത്ത എനിക്കു കിട്ടിയ പണി! അടുത്ത ദിവസം മാഡം എന്നെ ഓഫീസ് മുറിയിലേക്ക് വിളിച്ച് കുറച്ചു കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ അവരുടെ അസിസ്റ്റന്റ് ആണല്ലോ, അവരുടെ കുടുംബ പശ്ചാത്തലം എനിക്കു പറഞ്ഞു തന്നു. അവര്‍ക്ക് ഒരു സന്നദ്ധ സംഘടന ഉണ്ട്, അതിലെ കണക്കുകള്‍ കൂടി നോക്കണം- അതാണ് എന്റെ ജോലി. അപ്പോള്‍ ബൈബിളിലെ ഒരു വചനം എനിക്കു ഓര്‍മ വന്നു. 'ഉള്ളവന്‍ ഇല്ലാത്തവനെ പോലെയും ഇല്ലാത്തവന്‍ ഉള്ളവനെ പോലെയും വര്‍ത്തിക്കുന്നു എന്ന്.'
വളരെ അധികം സാമ്പത്തികശേഷി ഉള്ള അവര്‍ വളരെ വില കുറഞ്ഞ കാറാണ് ഉപയോഗിക്കുന്നത്. അതിലുപരി അവര്‍ ഒരു പ്രകൃതി സ്‌നേഹി ആണെന്നും മനസിലായി. ഞാനും മാഡം എന്നു വിളിക്കുന്ന അവരും ഒരു സൈഡ് ഉപയോഗിച്ച പേപ്പര്‍ മാത്രമേ എടുക്കാറുള്ളു. കിട്ടുന്ന പേപ്പര്‍, കവര്‍ എല്ലാറ്റിനും പുനരുപയോഗം സാധ്യമാക്കാന്‍ അവര്‍ എന്നെ പഠിപ്പിച്ചു. ഭക്ഷണം, വെള്ളം, വസ്ത്രം, പണം എല്ലാം ആവശ്യത്തിനു മാത്രം മതി എന്നുമവര്‍ എന്നെ പഠിപ്പിച്ചു. ഒരു തവണ ഇട്ട വസ്ത്രം ഇട്ടുവരാന്‍ ഒരു മടിയും അവര്‍ കാണിച്ചിരുന്നില്ല. ഉടുത്തുടുത്ത് കളര്‍ കുറഞ്ഞാലും അവര്‍ അത് ധരിക്കും. (വേറെ പല സ്ഥലങ്ങളിലും ജോലി ചെയ്തപ്പോഴാണ് അവിടത്തെ സാദാ തൊഴിലാളികള്‍ വരെ ഒരു തവണ ഇട്ട വസ്ത്രങ്ങള്‍ കുറഞ്ഞ കാലയളവ് ഉപയോഗിച്ച ശേഷം കളയുക ആണ് പതിവ് എന്നു മനസിലായത്.)
പരിചയക്കുറവിന്റെ പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ എന്നോട് ഒരിക്കല്‍ പോലും ദേഷ്യത്തോടെ പെരുമാറിയിട്ടില്ല. തുടക്കത്തില്‍ തെറ്റില്ലാത്ത നാല് അക്ക ശമ്പളം തന്നു. സ്വന്തം ചേച്ചിയോടു പോലും വാങ്ങിയ കാശ് തിരിച്ചു കൊടുക്കണം എന്നും മനസിലാക്കി തന്നു. എല്ലാ കണക്കും തെളിവ് സഹിതം വെക്കണം എന്നും കാലം പോയാലും കുടുംബക്കാര്‍ തമ്മില്‍ ഉള്ള കണക്കു പുസ്തകം കളയരുത് എന്നുമവര്‍ പഠിപ്പിച്ചു. വേറെ ജോലി ശരിയായി എന്നു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ശമ്പളം കൂട്ടി തന്ന് എന്നെ കൂടെ നിര്‍ത്തി. പ്രകൃതി ആണ് എല്ലാം എന്ന് പറയാതെ പറഞ്ഞു തന്നു. വിശ്വാസം കൂടിയപ്പോള്‍ വില പിടിച്ച പലതും എന്നെ ഏല്‍പ്പിച്ചു. അത് അത്രയ്ക്ക് വില പിടിച്ചവ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ഞാന്‍ നല്ല കാവല്‍ക്കാരി ആയിരുന്നു എന്ന കാര്യവും.
കുറച്ചുകാലം കൂടി അവിടെ ജോലി ചെയ്ത ശേഷം ഞാന്‍ അവിടെ നിന്നു കുറച്ചു കൂടെ സാമ്പത്തിക ശേഷിയുള്ള ഒരു ജോലിയ്ക്ക് മാറി. എന്റെ സാമ്പത്തിക ആവശ്യങ്ങള്‍ കൂടി വന്നപ്പോള്‍ അതു നിവര്‍ത്തിക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു നിര്‍ണായക ഘട്ടത്തില്‍ അവരുടെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം എനിക്കു വേണ്ടി വന്നു. അപ്പോള്‍ തന്നെ വീട്ടില്‍ നേരിട്ട് വന്ന് വേണ്ട കാര്യങ്ങള്‍ ചെയ്തു തന്നു. ലീവ് ഇല്ലാത്തതിനാല്‍ എനിക്കു ആ സമയം അവിടെ ഉണ്ടാകാന്‍ സാധിച്ചില്ല. പക്ഷെ എന്റെ അമ്മയോട് മുഖഛായ വെച്ച് അവര്‍ ചോദിച്ചു, എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. (ഒരിക്കല്‍ പോലും എന്റെ കുടുംബത്തെ നേരില്‍ കണ്ടിട്ടില്ല അവര്‍.) അമ്മ ചിരിച്ചു കൊണ്ട് എന്റെ പേര് പറഞ്ഞപ്പോള്‍ മാഡം ചിരിച്ചു. സാധാരണ അവരുടെ സേവനത്തിന് വളരെ ചെറിയ തുക വാങ്ങാറുളള അവര്‍ ഒന്നും വേണ്ട എന്നും ഒരു ഗ്ലാസ് വെള്ളം മാത്രം മതി എന്നും പറഞ്ഞു. എനിക്കറിയാമായിരുന്നു എത്ര റിസ്‌ക് ഉള്ള ജോലി ആണ് അവര്‍ ചെയ്തത് എന്നും അതിന്റെ വില എന്താണെന്നും.
നമ്മുടെ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നവര്‍ പോലും ചെയ്യാത്ത കാര്യം. അതും ഒരു രൂപ പോലും വാങ്ങാതെ. വലിയ തുക കൊടുക്കാന്‍ എന്നെ കൊണ്ട് പറ്റിയില്ല. പക്ഷെ അവരുടെ അക്കൗണ്ടിലേക്ക്, ഒരു ചെറിയ എന്നാല്‍ പറ്റുന്ന തുക ഇട്ടുകൊടുത്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റില്‍ പേര് വരാതെ നോക്കണം എന്ന എന്റെ ആഗ്രഹം. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഞാനും മാഡവും ആണ് നോക്കി കൊണ്ടിരുന്നത്. അതില്‍ പേര് ഇല്ലാതെ ഒരുപാട് പേരുടെ സഹായങ്ങള്‍ കാണാമായിരുന്നു. അത് പോലെ പേരില്ലാതെ എന്റെ സഹായവും കിടക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. സഹായങ്ങള്‍ ഒന്നും തികയാകാതെ നില്‍ക്കുന്ന മാസങ്ങളില്‍ ചിലപ്പോ എന്റെ ശമ്പളം വരെ കൈയില്‍ നിന്നും തരുന്ന അവരെ ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.
മറ്റൊരു ജോലിയുടെ ഭാഗമായി മതപരമായ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കണക്കു നോക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. അവിടത്തെ ആളുകള്‍ പുറത്തു പോകുന്നതേ ടാക്‌സി കാറില്‍. തലപ്പത്തുള്ളവര്‍ വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നു. വില കൂടിയ ഹോട്ടലില്‍ നിന്നുള്ള ആഹാരം. കണക്കു നോക്കി കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി, ആരോ തരുന്ന കാശില്‍നിന്നാണ് ഇതെല്ലാം. അപ്പോഴാണ് മാഡത്തിന്റെ മൂല്യം എനിക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ മനസ്സിലായത്.
ജീവിതത്തില്‍ ഇത് വരെ അവരെ പോലെ ഒരാളെ എനിക്കു ബോസ് ആയി കിട്ടിയിട്ടില്ല. അവരെ പോലെ അവര്‍ മാത്രം.
എന്റെ ജീവിതത്തിലെ സ്ത്രീ വായനക്കാരെഴുതിയ കുറിപ്പുകൾ വായിക്കാം