മാറിടം തുറന്ന് കാണിച്ച്; കാഴ്ചക്കാരെ ഞെട്ടിച്ച് അവര്‍ ആ പോരാട്ടം തുടരുന്നു

By Web Desk  |  First Published Oct 27, 2017, 9:15 AM IST

മരിയാന മില്‍വാര്‍ഡ്  എന്ന ബ്രസീലില്‍ നിന്നുള്ള 33-കാരിയാണ് മാറിട ക്യാന്‍സറിനെതിരെ  വ്യത്യസ്ത ബോധവത്കരണവുമായി ശ്രദ്ധ നേടുകയാണ്. അര്‍ബുദത്തെത്തുടര്‍ന്ന് ഇരു സ്തനങ്ങളും നീക്കം ചെയ്ത മരിയാന, തന്‍റെ നെഞ്ച് തുറന്നുകാട്ടിയാണ് ലോകത്തോട് ഈ രോഗത്തിനെതിരേ പോരാടാന്‍ ആവശ്യപ്പെടുന്നത്. 

Latest Videos

undefined

ബ്രസീലിയന്‍ സേനയില്‍ നഴ്‌സായിരുന്ന മരിയാനയ്ക്ക് 2009-ലാണ് സ്താനാര്‍ബുദം പിടിപെട്ടത്. 24-ാം വയസ്സില്‍ രണ്ട് സ്തനങ്ങളും നീക്കം ചെയ്യേണ്ടിവന്നുവെങ്കിലും അവര്‍ രോഗത്തെ അതിജീവിച്ചു. തന്‍റെ മാറിടം തുറന്നുകാട്ടി പ്രസംഗിക്കുന്നതിലൂടെ, രോഗികള്‍ക്ക് അതൊരു ഉത്തേജനമായി മാറും. രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും മരിയാന പറയുന്നു.

ഇരട്ട മാസ്റ്റക്ടമി നടത്തിയ മരിയാന ഒരു പള്ളിയില്‍വച്ചാണ് തന്‍റെ മേലുടുപ്പ് മാറ്റി മാറിടം പ്രദര്‍ശിപ്പിച്ച് രോഗത്തിനെതിരായ പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീടവര്‍ ബ്രസീലിലെ റിയോ ഡി ജനൈറോയിലുള്ള 200-ലേറെ പള്ളികളില്‍ ഈ പ്രചാരണം സംഘടിപ്പിച്ചു. പലരും ഇതിനെതിരേ രംഗത്തെത്തിയെങ്കിലും സ്തനാര്‍ബുദത്തോട് പോരാടുന്ന രോഗികള്‍ക്കുള്ള തന്‍റെ സന്ദേശമാണിതെന്നും തന്റെ അതിജീവന കഥ അവരെ ഉത്തേജിപ്പിക്കുമെന്നും മരിയാന പറയുന്നു.

click me!