പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂർ: കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിംഗ് ജോലിക്കിടെയാണ് ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്. ഇന്ന് രാവിലെ പത്തരയോടെ ചിറ്റരിക്കൽ ഗ്രാമത്തിലെ ആയന്നൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്. ഇവിടെ പെയിന്‍റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫാണ് കടന്നൽ കുത്തേറ്റ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
undefined
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഹാജറ കൊല്ലരുക്കണ്ടി ( 50 ) കിണറ്റിൽ വീണ് മരിച്ചു എന്നതാണ്. വനിതാ ലീഗ് നേതാവായ ഹാജറ കൊല്ലരുക്കണ്ടി വീട്ടിന് പിറകുവശത്തുള്ള കിണറ്റിലാണ് വീണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിൽ കിണറ്റിൽ കണ്ടെത്തുന്നത്. ഉടൻ നാട്ടുകാർ കിണറ്റിൽ നിന്നും മുകളിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഹാജറ മരണപ്പെട്ടിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ കൊല്ലരുക്കണ്ടി അസൈനാറാണ് ഭർത്താവ്. മക്കളില്ല. ഹാജറ രണ്ട് തവണ ( 2008 - 2010 , 2018 - 2020 ) താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും സി എച്ച് സെന്‍റർ വൊളന്‍റീയറുമായിരുന്നു. അതിന് മുമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ വൈസ് പ്രസിഡന്‍റ് പദവിയടക്കം ഇവർ കൈകാര്യം ചെയ്തിട്ടുണ്ട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും വികസന ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണായും ഹാജറ പ്രവർത്തിച്ചിട്ടുണ്ട്.