പോത്തിന്റെ ജഡം മറവ് ചെയ്യാൻ നാട്ടിലേക്ക് കെണ്ടുപോകുകയാണെന്നാണ് ലോറിയിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ ജഡം ചുരത്തിൽ തള്ളാൻ കെണ്ടുവന്നതാണെ സംശയം വന്നതോടെ നാട്ടുകാരും ഇടപെട്ടു.
മലപ്പുറം: നാടുകാണി ചുരത്തിൽ പോത്തിന്റെ ജഡം തള്ളാനുള്ള ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് സംഭവം. ആനമറി വനം ചെക്കുപോസ്റ്റ് ജീവനക്കാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ചത്ത പോത്തുമായെത്തിയ കർണാടക രജിസ്ട്രേഷൻ ലോറി പിടികൂടിയത്. തുടർന്ന് വഴിക്കടവ് പൊലീസിൽ വിരമറിയിക്കുകയായിരുന്നു. പിന്നാലെ വഴിക്കടവ് എസ്.ഐ ഒ.കെ വേണുവിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി ലോറിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു.
പോത്തിന്റെ ജഡം മറവ് ചെയ്യാൻ നാട്ടിലേക്ക് കെണ്ടുപോകുകയാണെന്നാണ് ലോറിയിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ ജഡം ചുരത്തിൽ തള്ളാൻ കെണ്ടുവന്നതാണെ സംശയം വന്നതോടെ നാട്ടുകാരും ഇടപെട്ടു. ഇതോടെ ലോറി വനം ചെക്കുപോസ്റ്റിൽ തടഞ്ഞിട്ടു. തുടർന്ന് മുണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ പോത്തിന്റെ ജഡം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നു.
തുടർന്ന് വാഹനം വിട്ടുകൊടുക്കുകയും ചെയ്തു. കാവനൂർ കാലി ചന്തയിൽ പോയി കർണാകയിലേക്ക് മടങ്ങുകയായിരുന്നു ലോറി. താമരശേരി ചുരം വഴിയാണ് ഇവർ കർണാടകയിൽ നടന്നും അറവ് മാടുകളെ കാവനൂർ ചന്തയിലേക്ക് എത്തിച്ചത്. തുടർന്ന് ചുരത്തിൽ ജഡം തള്ളി രക്ഷപെടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. മുൻപ് നിരവധി തവണ നാടുകാണിച്ചുരത്തിൽ പോത്തുകളുടെ ജഡം തള്ളിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അതിർത്തി ചെക്കുപോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കിയത്. നാടുകാണിച്ചുരത്തിലെ ചോലകളിൽ നിന്നുള്ള വെള്ളമാണ് വഴിക്കടവ് പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലെ ജനങ്ങളും ഉപയോഗിക്കുന്നത്.
Read More : ചേവായൂരിലെ കൂട്ടത്തല്ലിനിടെ ആംബുലൻസ്, വഴിയൊരുക്കി തല്ലുകൂടിയവർ; 'ഇതാ റിയൽ കേരള'മെന്ന് സോഷ്യൽ മീഡിയ-VIDEO