സാമ്പത്തിക ബാധ്യതയുള്ള ജ്വല്ലറി ഉടമയെ തേടിപ്പിടിച്ചു, രണ്ടിന് 5 ലക്ഷം വാഗ്ദാനം; വൻ പ്ലാനിംഗ്, പാളിയത് ഇങ്ങനെ!

By Web Team  |  First Published Nov 18, 2024, 2:15 PM IST

കബളിപ്പിക്കാൻ എളുപ്പമുള്ളയാളെന്ന നിലയിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നയാളെ സംഘം തെരഞ്ഞ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.


തിരുവനന്തപുരം: നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന ആറ്റിങ്ങലിലെ വ്യാപാരിയിൽ നിന്നും പണം തട്ടിയെടുക്കാൻ തട്ടിപ്പ് സംഘം നടത്തിയത് വൻ പ്ലാനിംഗെന്ന് പൊലീസ്. പിടിയിലായി. ആറ്റിങ്ങലിലെ ജ്വല്ലറി ബിസിനസുകാരനായ ശ്യാമിനെയാണ് നോട്ടിരട്ടിപ്പിന്‍റെ പേരിൽ മൂന്നംഗ സംഘം കബളിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിലായിരുന്ന ശ്യാമിനെ സംഘം തേടിപ്പിടിച്ച് ചതിയിൽപ്പെടുത്തുകയായിരുന്നു. കബളിപ്പിക്കാൻ എളുപ്പമുള്ളയാളെന്ന നിലയിലാണ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നയാളെ സംഘം തെരഞ്ഞ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു , കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങൽ പൊലീസിന്‍റെ പിടിയിലായത്.  മുഹമ്മദ് ഷാനും ചന്ദ്രബാബുവുമാണ് ആദ്യം ചിറ്റാറ്റിൻകര എംജി റോഡിൽ ജ്വല്ലറി നടത്തുന്ന ശ്യാമിനെ ബന്ധപ്പെടുന്നത്. ശ്യാമിനോട് 5 ലക്ഷം രൂപയുടെ ഡോളർ നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. 

Latest Videos

undefined

അടൂരിൽ വച്ച് ചന്ദ്രബാബു ശ്യാമിൽ നിന്നും 80,000 രൂപ വാങ്ങി. അന്നേദിവസം കാർബൺ ഫിലിം മൂടിയ ഒരു പെട്ടി ഉപയോഗിച്ച് നോട്ടിരിപ്പ് സാധ്യമാണെന്ന് ശ്യാമിനെ വിശ്വസിപ്പിച്ചു. ഇതിൽ വിശ്വസിച്ച ശ്യാം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കൂടി നൽകി. വിദേശ ഡോളറും ഇത്തരത്തിൽ മാറ്റിയെടുക്കാൻ കഴിയും എന്ന് ഇരുവരും വിശ്വസിപ്പിച്ചു. ഇതിനായി ശ്യാമിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇക്കാര്യം പറഞ്ഞ് ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ആവശ്യപ്പെട്ടു. 

എന്നാൽ ഈ സുഹൃത്ത് വിവരം തിരുവനന്തപുര ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പ്രതികളുടെ പക്കൽ നിന്നും കുറച്ച് രാസവസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കട്ടിയുള്ള കറുത്ത പേപ്പറുകളും 70000 രൂപയും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തു. കള്ളനോട്ട് കുഴൽപ്പണം പിടിച്ചുപറി വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് പിടിയാലായ മുഹമ്മദ് ഷാനെന്ന് പൊലീസ് പറഞ്ഞു.

Read More : കർണാടക രജിഷ്ട്രേഷൻ ലോറി, നാടുകാണി ചുരത്തിൽ സംശയം തോന്നി തടഞ്ഞു; ചത്ത പോത്തിന്‍റെ ജഡം തള്ളാൻ ശ്രമം പാളി
 

click me!