ദേശീയപാത നിർമാണത്തിനുള്ള ക്രെയിനിടിച്ച് കാൽനട യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്

By Web Team  |  First Published Dec 14, 2024, 10:27 PM IST

മതിലകം ബ്ലോക്ക് ഒഫീസിനടുത്ത് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം


തൃശൂർ : ദേശീയപാത നിർമാണക്കമ്പനിയുടെ ക്രെയിനിടിച്ച് കാൽനടയാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. മതിലകം ബ്ലോക്ക് ഒഫീസിനടുത്ത് ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നുപോയിരുന്ന വാടാനപ്പള്ളി ഇടശ്ശേരി സ്വദേശി മതിലകത്ത് വീട്ടിൽ സൂഫിയ (23) ആണ് പരിക്കേറ്റത്. 

ഇവരെ മതിലകത്തെ എസ് വൈ എസ് ആംബുലൻസ് പ്രവർത്തകർ ആദ്യം കൊടുങ്ങല്ലൂരിലെ എ.ആർ. ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റോഡിലൂടെ നടന്നു പോകുമ്പോൾ പിന്നിലൂടെ വന്നിരുന്ന ക്രെയിനാണ് അപകടമുണ്ടാക്കിയത്. നിലത്ത് വീണ ഇവരുടെ കാലിലൂടെ ക്രെയിൻ്റെ ചക്രം കയറിയിറങ്ങി. ക്രെയിൻ ഓടിച്ചിരുന്ന ബീഹാർ സ്വദേശി മുന്ന കുമാറിനെ മതിലകം പോലീസ് കസ്റ്റഡിയിലെടുത്തു.

Latest Videos

ദേശീയപാതയിൽ രാവിലെ ആറിന് പ്രത്യക്ഷപ്പെട്ട ആഢംബര കാര്‍, നാട്ടുകാർ തടഞ്ഞു, റോഡ് തടഞ്ഞ് നടന്നത് പരസ്യ ചിത്രീകരണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!