നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരിച്ചു

By Web Team  |  First Published Dec 14, 2024, 9:37 PM IST

പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
 


നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച തെരുവു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. കഴി‌‌ഞ്ഞ ബുധനാഴ്ച്ച തെരുവു നായയുടെ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇതേ തുടർന്ന് ഇ.ആർ.എഫ് സംഘം പിടിച്ച നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്. 

Latest Videos

Read More... ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ കാട്ടാന പന മറിച്ചിട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തെരുവുനായയുടെ ആക്രമണം തുടങ്ങിയത്. ആദ്യം രണ്ട് സ്ത്രീകളെ കടിച്ച നായ അവരുടെ വസ്ത്രവും കടിച്ചു കീറി. വൈകുന്നേരം സ്റ്റേഷനിൽ തിരക്കേറിയതോടെയാണ് കൂടുതൽ പേർക്ക് കടിയേറ്റത്. സ്റ്റേഷന്റെ മുൻപിലും പ്ലാറ്റ് ഫോമുകളിലും ഉണ്ടായിരുന്നവരെ നായ പിന്തുടർന്ന് ആക്രമിച്ചു. മൊത്തം 18 പേരെ നായ ആക്രമിച്ചു. ഇവരെല്ലാം ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

Asianet News Live

click me!