ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

By Web Team  |  First Published Dec 14, 2024, 10:31 PM IST

കവ൪ന്ന മാല ചെ൪പ്പുളശ്ശേരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 


പാലക്കാട്: ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി എൻ.കെ ഷാഹുൽ ഹമീദിനെയാണ് ഷോർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കവ൪ന്ന മാല ചെ൪പ്പുളശ്ശേരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കുലുക്കല്ലൂർ ട്രെയിൻ നിർത്തിയപ്പോൾ നിലമ്പൂർ സ്വദേശി സാനിയയുടെ ഒരു പവൻ തൂക്കം വരുന്ന മാല പ്രതി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ഏഴോളം കേസുകളുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്, ഇന്ത്യയുടെ നല്ല ഭാവിക്കായി 11 കാര്യങ്ങൾ', സഭയിൽ അവതരിപ്പിച്ച് പ്രധാനമന്ത്രി

Latest Videos

 

tags
click me!