മറ്റൊരു മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയിൽ വീണ് കോട്ടയത്ത് യുവാവ് മരിച്ചു

പാലാ ഇടമറ്റത്ത് മരം മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു

young man killed after tree fell down on body

കോട്ടയം: പാലാ ഇടമറ്റത്ത്  കമുക് ഒടിഞ്ഞ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടിൽ അമൽ (29)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം ഉണ്ടായത്. മറ്റൊരു മരം മുറിക്കുന്നതിനിടയിൽ കമുക് ഒടിഞ്ഞു വീഴുകയായിരുന്നു. താഴെ നിന്ന അമലിൻ്റെ തലയിലാണ് മരം പതിച്ചത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Latest Videos

vuukle one pixel image
click me!